search

മസാല ബോണ്ട്: 2150 കോടിക്ക് പലിശ 1045.44 കോടി

deltin33 5 hour(s) ago views 201
  



ന്യൂഡൽഹി ∙ കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കാൻ മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപയ്ക്ക് പലിശയായി സംസ്ഥാന സർക്കാർ തിരിച്ചടച്ചത് 1045.44 കോടി രൂപ. 2019 ൽ എടുത്ത തുക 2024 മാർച്ചിലാണ് അടച്ചു തീർത്തത്. പലിശ നിരക്ക് 9.72%. കിഫ്ബി വഴി നടപ്പാക്കാൻ 90,473.64 േകാടി രൂപ ചെലവുവരുന്ന 1190 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.  

  • Also Read അക്കരെയോ ഇക്കരെയോ?; കണക്കുകളിൽ എൽഡിഎഫ് ആധിപത്യം; ജീവന്മരണ പോരാട്ടത്തിന് യു‍ഡിഎഫ്   


ഇതിൽ 34,894 കോടിയുടെ പദ്ധതികളും മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പുകളിലാണ്. മരാമത്ത് വകുപ്പിൽ 34,255 കോടിയുടെയും ടൂറിസം വകുപ്പിൽ 639.14 കോടിയുടെയും പദ്ധതികൾക്കാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ വകുപ്പുകൾക്ക് 2645 കോടിയുടെ പദ്ധതികൾ ലഭിച്ചു.

മസാല ബോണ്ടുകൾ വാങ്ങിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ വിവരാവകാശനിയമപ്രകാരം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ഇ.ആർ.വിനോദ് ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി കിഫ്ബി നൽകിയില്ല. വിവിധ വിഭാഗങ്ങളിലെ 16 സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത് എന്നായിരുന്നു മറുപടി.  
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


5 വർഷം കൊണ്ട് സംസ്ഥാനത്തിന്റെ 1045.44 കോടി രൂപ പോയത് കാനഡയിലെ ഫണ്ടിങ് ഏജൻസിയായ സിഡിപിക്യു ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എസ്എൻസി-ലാവ്‌ലിൻ കമ്പനിയുമായി സിഡിപിക്യുവിന് സാമ്പത്തിക ബന്ധമുള്ള പശ്ചാത്തലത്തിലായിരുന്നു വിശദാംശം തേടിയതെന്നു വിനോദ് പറഞ്ഞു.

2017–18 മുതൽ 2025 ജൂലൈ വരെ 36,160 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിച്ചത്. ബാങ്ക് വായ്പ– 7450 കോടി, നബാർഡ്–4808 കോടി, ബോണ്ടുകൾ – 5650 കോടി, ആർഇസി– 4746 കോടി, ഹഡ്കോ– 3780 കോടി, പ്രവാസി ചിട്ടി – 1718 കോടി, കെഎഫ്സി – 1500 കോടി, പിഎഫ്സി – 871 കോടി, പ്രവാസി ഡിവിഡന്റ് സ്കീം – 331 കോടി എന്നിങ്ങനെയാണ് തുക സമാഹരിച്ചത്. മോട്ടർ വാഹന സെസായി 15,585 കോടി രൂപയും പെട്രോളിയം സെസായി 4582.94 കോടിയും കിഫ്ബിക്ക് ലഭിച്ചു. English Summary:
KIIFB Masala Bonds: Kerala Pays Over ₹1045 Crore Interest on ₹2150 Crore Loan
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469863