search

‘പേട്ടയിൽ സ്ഥാനാർഥിക്കൂട്ടം’; ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ, 11 പേർ

Chikheang 5 hour(s) ago views 119
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് തിരുവനന്തപുരം കോർപറേഷനിലെ പേട്ട വാർഡിൽ. ആകെ 11 പേരാണു മത്സരരംഗത്ത്. അതേസമയം, ഒറ്റ സ്ഥാനാർഥി മാത്രമുണ്ടായിരുന്ന 16 വാർഡുകളിൽ അവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

  • Also Read ഇ.ഡി നോട്ടിസ്: ചർച്ചയായി മസാല ബോണ്ട്, ഭൂമി വാങ്ങലെന്ന് ഇ.ഡി; ഏറ്റെടുക്കലെന്ന് കിഫ്ബി   


ഇതിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ 5 വാർഡുകളും കണ്ണപുരം ഗ്രാമപ്പഞ്ചായത്തിലെ 6 വാർഡുകളും മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ 3 വാർഡുകളും കാസർകോട് ജില്ലയിലെ മടിക്കൈ, മംഗൽപാടി ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാർഡും ഉൾപ്പെടുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

15 പേരിൽ കൂടുതൽ സ്ഥാനാർഥികളായുള്ള വാർഡുകളോ ഡിവിഷനുകളോ ഇല്ലാത്തതിനാൽ ഒരു ബാലറ്റ് യൂണിറ്റിൽ കൂടുതൽ എവിടെയും ഉപയോഗിക്കേണ്ട. കൂടുതൽ സ്ഥാനാർഥികളുള്ള ഗ്രാമപ്പഞ്ചായത്ത് വാർഡ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തിലെ കോളജ് വാർഡാണ്– 9 പേർ.
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഗ്രാമപ്പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്തിലാണ്– 102 പേർ. ഏറ്റവും കുറവ് കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിൽ– 25 പേർ.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലാണ്- 76 പേർ. എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നിവ സ്ഥാനാർഥികൾ കുറവുള്ള ബ്ലോക്ക് പഞ്ചായത്തുകളാണ്– 36 പേർ വീതം.

ജില്ലാപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് 126 പേർ മത്സരിക്കുന്ന മലപ്പുറമാണ്. ഏറ്റവും കുറവ് പത്തനംതിട്ടയിലും– 54 പേർ.

21 വയസ്സുള്ള 149 സ്ഥാനാർഥികൾ

തിരുവനന്തപുരം ∙ 25 വയസ്സിൽ താഴെയുള്ള 1183 സ്ഥാനാർഥികളാണു ജനഹിതം തേടുന്നത്; 917 സ്ത്രീകളും 266 പുരുഷന്മാരും. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലും ആകെ സ്ഥാനാർഥികളുടെ എണ്ണം 75,644 ആണ്. ഇതിന്റെ 1.56 % മാത്രമാണ് 25 വയസ്സിൽ താഴെയുള്ളത്. ഇതിൽ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതാ പ്രായമായ 21 വയസ്സ് മാത്രമുള്ള 149 പേരുണ്ട്; 130 സ്ത്രീകളും 19 പുരുഷൻമാരും. English Summary:
Kerala Local Elections: Petta Ward Sees Record 11 Candidates in Thiruvananthapuram Election
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160430