search

മസിൽ മുതൽ മസാല വരെ

deltin33 5 hour(s) ago views 983
  

  

  



1981ൽ ജനിച്ച് ഓസ്ട്രേലിയയിൽ താമസമാക്കിയ കോട്ടയംകാരിയാണു സ്നേഹ സാബു. പിഎച്ച്ഡി ഗവേഷക, കവി, എഴുത്തുകാരി, എൻജിഒ പ്രവർത്തക, കോർപറേറ്റ് ജോലിക്കാരി അങ്ങനെ പല മേഖലകളിൽ കയ്യൊപ്പു ചാർത്തിയ സ്നേഹ, വിഖ്യാതമായ മാർക്വിസ് ജീവചരിത്രപുസ്തകത്തിൽ ഇടം നേടുകയും ഒട്ടേറെ അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

  • Also Read മനുഷ്യന് കൂട്ടായി യന്ത്രങ്ങൾ; സങ്കടം പങ്കുവെക്കാൻ മൂന്നിലൊരാൾ സമീപിക്കുന്നത് ‘എഐ’യെ!   


പാചകമാണു സ്നേഹയുടെ ഹോബി. പല വിദേശമലയാളികളും ബർഗറിന്റെയും പീത്‌സയുടെയും നടുക്ക് കിടക്കുമ്പോഴും അയല വറുത്തതുണ്ട്, കരിമീൻ പൊരിച്ചതുണ്ട് എന്ന പാട്ടുപാടുന്നവരാണ്. നാട്ടിലെ രുചികളോടുള്ള ഗൃഹാതുരത്വം.   സ്നേഹ സാബു

സ്നേഹയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാചകസഹായി എഐ പ്ലാറ്റ്ഫോമുകളാണ്; ജെമ്നൈ, കോപൈലറ്റ് തുടങ്ങിയവ. പാൽക്കപ്പ, ഒറോട്ടി, പഴം നിറച്ചത്, ബോളി തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിലെ ഭക്ഷണവിഭവങ്ങളുണ്ടാക്കാൻ സ്നേഹയെ എഐ സഹായിക്കുന്നു. വല്യമ്മച്ചിയോടൊപ്പം പോയ്മറഞ്ഞെന്നു കരുതിയ അപൂർവരുചിക്കൂട്ടുകളും കുട്ടിക്കാലത്തു കേട്ടുമറന്ന കഥകളുമൊക്കെ തിരിച്ചുതന്നതിൽ എഐയോട് നന്ദി പറയുകയാണ് സ്നേഹ.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പാചകപരീക്ഷണങ്ങളിൽ പിറക്കുന്ന വിഭവങ്ങൾ കഴിച്ച് ട്രൈഗ്ലിസറൈഡും കൊളസ്ട്രോളും കൂടാതിരിക്കാനുള്ള ഫിറ്റ്നസ് തന്ത്രങ്ങൾ ഉപദേശിച്ചു കൊടുക്കുന്നതിനും സ്നേഹയ്ക്ക് എഐ സഹായമുണ്ട്. പാചകക്കുറിപ്പോ വ്യായാമരീതിയോ വായിച്ചു മനസ്സിലാക്കുന്നതുപോലെയല്ല എഐ ഉപയോഗം. സംശയങ്ങളുണ്ടെങ്കിൽ അപ്പോൾത്തന്നെ ചോദിക്കാം. പണ്ട് പാചകക്കുറിപ്പിൽ പാപ്രിക്ക എന്നു കണ്ടാൽ എന്താണെന്നറിയാൻ ഡിക്‌ഷനറി തപ്പണമായിരുന്നു. ഇന്ന് എഐയോടു ചോദിച്ചാൽ മതി. കിടിലൻ പേരൊക്കെയാണെങ്കിലും സംഗതി നമ്മുടെ മുളകുപൊടി പോലൊരു സാധനമാണെന്നു പറഞ്ഞുതരുമെന്നു സ്നേഹ പറയുന്നു.

മലയാളം ടീച്ചറിനെന്താ എഐ പറ്റില്ലേ?

തീർച്ചയായും പറ്റും. ക്ലോഡ് എഐ, ജെമ്നൈ, ചാറ്റ്ജിപിടി, കാൻവ മാജിക് തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകളാണ് കോട്ടയം കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ മലയാളം വിഭാഗം പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചറും റിസോഴ്സ് പഴ്സനുമായ ഷിജി ജോസ് ഉപയോഗിക്കുന്നത്. പഠന ഉള്ളടക്കം, വിഷയം ക്രമീകരിക്കൽ, വ്യാകരണ ഭാഗങ്ങൾ തയാറാക്കൽ, കലാസംയോജിത പഠനം തുടങ്ങിയവയ്ക്കായി ഇതുപയോഗിക്കുന്നു.    ഷിജി ജോസ്

കാൽനൂറ്റാണ്ടു നീണ്ട അധ്യാപന ജീവിതത്തിൽ ടെക്നോളജിയുടെ ഗുണങ്ങൾ ആകുന്നത്ര ഉപയോഗിച്ചിട്ടുണ്ട്. ടെക്നോളജിയെ കുറ്റം പറയുന്നതിനു പകരം ഏതെല്ലാം രീതിയിൽ അതു പ്രയോജനപ്പെടുത്താം എന്നാണു നോക്കേണ്ടതെന്നു ഷിജി പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പല ഭാഗങ്ങളും മനസ്സിലാക്കാനും പവർ പോയിന്റ് പ്രസന്റേഷനുകൾ തയാറാക്കാനും എഐ ഉപകാരപ്രദമായിരുന്നു. കുട്ടികളെയും എഐ പ്രയോജനപ്രദമായി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ടെന്നു ഷിജി പറയുന്നു.

എല്ലാം കണ്ട തലമുറ

ജെൻ സീയുടെ കഥയിൽനിന്നു തീർത്തും വ്യത്യസ്തമാണ് മിലേനിയൽസിന്റേത് (82 മുതൽ 97 വരെയുള്ള കാലയളവിൽ ജനിച്ചവർ). ഇവരിൽ ഭൂരിഭാഗവും കരിയറുമായി മുന്നോട്ടുപോകുന്നവരോ ജീവിതത്തിൽ സെറ്റിൽ ആകുന്നതിന്റെ വിവിധ ഘട്ടങ്ങളിൽപെട്ടവരോ ആണ്. 25 മുതൽ 50 വയസ്സുവരെയുള്ളവരുടെ ഗ്രൂപ്പിൽ കൂടുതലും മിലേനിയൽസാണ്.

എൺപത്– തൊണ്ണൂറു കാലത്തെ ഗൃഹാതുരത്വം സൂക്ഷിക്കുന്ന മിലേനിയൽസിന് എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിരുചികളാണ്. പഴമയുടെയും പുതുമയുടെയും മധ്യകാലം കണ്ടവരാണല്ലോ അവർ.

എഐ വിപ്ലവത്തിൽ ജെൻ സീയെ കവച്ചുവയ്ക്കുന്ന മികവാണ് ഇന്ത്യയിൽ 40 കോടിയോളം വരുന്ന മിലേനിയൽ വിഭാഗം പ്രകടിപ്പിക്കുന്നതെന്നാണു പഠനങ്ങൾ. ടിവി ആന്റിന, കേബിൾ ടിവി, വിസിആർ, സിഡി, ഡിവിഡി, ജനകീയ ഇന്റർനെറ്റ് തുടങ്ങി അനേകം സാങ്കേതികവിദ്യകൾക്ക് തുടരെത്തുടരെ സാക്ഷ്യം വഹിച്ചവരാണ് അവർ. അതിനാൽ ഏതു സാങ്കേതികവിദ്യയോടും പെട്ടെന്നു പൊരുത്തപ്പെടാൻ ശേഷി കൂടുതലാണ്.

വിനോദരംഗം

പണ്ടത്തെപ്പോലെ റിവ്യൂ മൊത്തം വായിച്ചു സിനിമയ്ക്കു പോകാനൊന്നും മിലേനിയൽസിന് ഇപ്പോൾ സമയമില്ല. എഐയോടു ചോദിക്കും. ഇന്റർനെറ്റിൽ പല അഭിപ്രായങ്ങൾ പരതിയശേഷം എഐ തീരുമാനമെടുക്കും; മിലേനിയൽസ് അനുസരിക്കും.

യുട്യൂബ് പോലുള്ള ഫ്രീ പ്ലാറ്റ്ഫോമുകൾ, ഒടിടികൾ, സ്ട്രീമിങ് സൈറ്റുകൾ എന്നിവിടങ്ങളിലെല്ലാമായി അളവില്ലാത്ത ഉള്ളടക്കമാണ് ഇപ്പോൾ ഓൺലൈനിൽ. ഏതൊക്കെ കാണണമെന്ന് എഐ പ്ലാറ്റ്ഫോമുകൾ കൃത്യമായി പറഞ്ഞുകൊടുക്കും. ചില പ്ലാറ്റ്ഫോമുകൾക്കു തങ്ങളുടെ ഉപയോക്താവിന്റെ വ്യക്തിഗത ഇഷ്ടങ്ങൾപോലും മനസ്സിലാക്കി നിർദേശങ്ങൾ നൽകാനാകും.  

ചൂടപ്പം പോലെ റെസ്യൂമെ

ടെക് സാവി ജനറേഷനിലൊന്നായ മിലേനിയൽസ്, ജോലി, ഫിറ്റ്നസ്, വിനോദം എന്നിവയ്ക്കായി എഐ സജീവമായി ഉപയോഗിക്കുന്നുണ്ട്.

ജോലിയിൽ പല കാര്യങ്ങൾക്ക് എഐ പ്ലാറ്റ്ഫോമുകളെ ഇവർ ആശ്രയിക്കുന്നു. റെസ്യൂമെ തയാറാക്കുന്നത് മുൻപു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എഐ പ്ലാറ്റ്ഫോമുകൾ വന്നതോടെ വളരെ എളുപ്പമായെന്നു പല പ്രഫഷനലുകളും പറയുന്നു. മിനിറ്റുകൾക്കുള്ളിൽ കിടിലൻ റെസ്യൂമെ റെഡി. കവർ ലെറ്ററുകളും സ്ലൈഡ് പ്രസന്റേഷനുകളുമൊക്കെ തയാറാക്കുന്നതും എളുപ്പമായി.  

ഫിറ്റ്നസും പണവും

ഹെൽത്തിഫൈമി പോലുള്ള എഐ അധിഷ്ഠിത ഫിറ്റ്നസ് ആപ്പുകൾക്കു മുംബൈ, ഡൽഹി പോലുള്ള മെട്രോ നഗരങ്ങളിലെ മിലേനിയൽസിനിടയിൽ വലിയ പ്രചാരമാണ്. വ്യക്തി അധിഷ്ഠിതമായ ശാരീരിക പരിശീലനവും ഉപദേശങ്ങളും ലഭിക്കാൻ ആപ്പുകൾ ഉപകരിക്കുമെന്നതാണു കാരണം. ഇന്ത്യയിലെ മിലേനിയൽ വിഭാഗക്കാരിൽ 46% എഐ സേവനങ്ങൾ ദിവസേന ഉപയോഗിക്കുന്നവരാണത്രേ. വലിയൊരു സംഖ്യയാണിത്.

വേതനം ലഭിക്കുന്നതിനാൽ ‘സമ്പന്നമായ’ ഗ്രൂപ്പു കൂടിയാണ് 25 മുതൽ 50 വയസ്സ് വരെയുള്ളവർ. പഴ്സനൽ ഫിനാൻസ്, ഇൻവെസ്റ്റ്മെന്റ്, സ്റ്റോക് മാർക്കറ്റ് തുടങ്ങിയവയിൽ ഉപദേശങ്ങൾക്കു പലരും എഐ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാറുണ്ട്. തങ്ങളുടെ ചെലവാക്കൽ രീതി മനസ്സിലാക്കാനും മികച്ച നിക്ഷേപങ്ങൾ നടത്താൻ ഉപദേശം നൽകാനും എഐയെ ചുമതലപ്പെടുത്തുന്നവരുമുണ്ട്.

വീടുകളിൽ സിരി, അലക്സ, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ വെർച്വൽ സഹായികളെ വയ്ക്കാനും ഈ വിഭാഗത്തിലുള്ളവർ പ്രത്യേക താൽപര്യമെടുക്കുന്നു.

നാളെ: പേര് നിമ്മി, വയസ്സ് 50, ഒരു ജീവിതം തരണം
English Summary:
AI Revolution: AI Revolution is transforming the lives of millennials. From cooking to fitness and investments, AI provides personalized assistance and insights. Millennials are embracing AI to simplify tasks and enhance decision-making.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469863