തൃശൂർ∙ സിപിഎം നേതാവിനെ ‘മാക്രി’ എന്നു വിളിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ വടകരയിലെ പി.കെ.ദിവാകരനെതിരെയായിരുന്നു പരാമർശം. നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു സുരേഷ്ഗോപി. തൃശൂർ എംപിയെ ഞോണ്ടാൻ വരരുതെന്നും മാന്തി പൊളിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
Also Read അന്ന് അവിടെ ആ ഷൂട്ട് നടന്നില്ലെങ്കിൽ ഇന്നും ‘എമ്പുരാൻ’ റിലീസ് ആകില്ല: വിവാദ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
‘‘വടകരയിൽ ഉരാളുങ്കൽ സൊസൈറ്റി... അത് ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ... പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. അവർക്ക് ഞാൻകൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതി. ആ മാക്രിയുടെ മൂക്കിനു താഴെയാണ് കൊടുത്തിരിക്കുന്നത്. അയാൾക്ക് എന്താണ് ഇതിൽകൂടുതൽ അറിയേണ്ടത്. തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വരരുത്. ഞാൻ മാന്തി പൊളിച്ചു കളയും. അത്രയുള്ളൂ.’’
Also Read സ്വർണവും ഗർഭവുമല്ല, വികസനം ചർച്ചയാക്കണം: ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായെന്ന് സുരേഷ് ഗോപി
‘‘കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചു. ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയിൽ ചെയ്തിട്ടുണ്ട്. തൃശൂരിന് ഫൊറൻസിക് ലാബും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ട്രെയ്നിങ് കോളജും അനുവദിച്ചു. 8 ഏക്കർ സംസ്ഥാന സർക്കാർ നൽകണം. തിരുവനന്തപുരത്തേ നൽകൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്’’– സുരേഷ് ഗോപി പറഞ്ഞു.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Suresh Gopi\“s Controversial Statement: Suresh Gopi\“s remarks sparked controversy after he called a CPM leader \“Makri\“. The central minister criticized PK Divakaran.