കൊൽക്കത്ത∙ ബംഗാളിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയത് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളെ ഭയന്നെന്ന് ആരോപണം. അവിവാഹിതയായ മുസ്താര കാട്ടൂൻ കാസിയാണു (40) വെള്ളിയാഴ്ച മരിച്ചത്. എസ്ഐആർ നടപടികളെത്തുടർന്ന് യുവതി മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
Also Read പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടേത്; എൽഒസി കടന്നാൽ ജിഎസ്ടിയുണ്ടോ? നിർണായക വിധിയുമായി ജമ്മു ഹൈക്കോടതി
2022 ലെ വോട്ടർ പട്ടികയിൽ യുവതിയുടെ പേരുണ്ടായിരുന്നു. എന്നാൽ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തന്റെ പേര് ഒഴിവാക്കപ്പെടുമോ എന്ന് യുവതി ഭയന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മകളുടെ മരണത്തിൽ കേന്ദ്ര സർക്കാരാണ് ഉത്തരവാദിയെന്നും മാതാപിതാക്കൾ ആരോപിച്ചു. ‘എസ്ഐആറിനെ അവൾ ഭയന്നിരുന്നു, അവളുടെ മരണത്തിൽ കേന്ദ്ര സർക്കാരാണ് ഉത്തരവാദി’– മാധ്യമപ്രവർത്തകരോട് യുവതിയുടെ ബന്ധു പറഞ്ഞു. അതേസമയം യുവതിയുടെ കുടുംബാംഗങ്ങളെ തൃണമൂൽ കോൺഗ്രസ് എംപി സയോനി ഗോഷ് കണ്ടു.
Also Read എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് സർവീസുകൾ വീണ്ടും; ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടം ബംഗാളിൽ അവസാനിക്കാറായി. നിലവിലെ വോട്ടർപട്ടികയിൽ 18.70 ലക്ഷപേർ ജീവിച്ചിരിപ്പില്ലാത്തവരാണെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Woman\“s Suicide in Bengal: Bengal Woman Sets Herself On Fire, Family Alleges Mental Stress Due To SIR