search

2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത്! 2030ഓടെ ഏറ്റവും മികച്ച 3 നഗരങ്ങളിലൊന്നാക്കും; വമ്പൻ വാഗ്ദാനവുമായി ബിജെപി

Chikheang 12 hour(s) ago views 118
  



തിരുവനന്തപുരം∙ വമ്പൻ വാഗ്ദാനങ്ങളുമായി തിരുവനന്തപുരം കോർപറേഷനിലെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം. ഒളിംപികിസിന്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്നും കേന്ദ്ര സർക്കാരിൽ ഇതിനായി സമ്മർദം ചെലുത്തുമെന്നുമാണ് പ്രകടനപത്രികയിൽ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

  • Also Read സ്വർണവും ഗർഭവുമല്ല, വികസനം ചർച്ചയാക്കണം: ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായെന്ന് സുരേഷ് ഗോപി   


അധികാരത്തിലേറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. നടപ്പാക്കുന്ന പദ്ധതികളുടെ പ്രോഗ്രസ് കാർഡ് എല്ലാ വർഷവും പുറത്തിറക്കും, എല്ലാ വാർഡിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിൽ വന്നാൽ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭരണ സംവിധാനം നിലവിൽ വരുമെന്നും വിഴിഞ്ഞം തുറമുഖത്തെ ഗേറ്റ് വേ തുറമുഖമാക്കി മാറ്റുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം നഗരത്തെ സാധ്യതകളുടെ ഹബ്ബ് ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
BJP Promises Olympics in Thiruvananthapuram by 2036: BJP also promises a comprehensive development plan within 45 days of assuming power and the establishment of family health centers in every ward.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634