search

‘പാളികൾ കൊണ്ടുപോകാൻ ദേവസ്വം ബോർഡ് അനുമതി തേടി; ജ്വല്ലറിയിൽ പോയത് ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ട്’: മൊഴി നൽകി തന്ത്രി

deltin33 Yesterday 11:26 views 445
  



തിരുവനന്തപുരം ∙ 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മൊഴി. അനുമതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം മൊഴി നൽകി. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്‌ഠര് മഹേഷ് മോഹനര് പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ പറയുന്നു.

  • Also Read ബുക്ക് ചെയ്തവരിൽ 15 ശതമാനം പേർ എത്തിയില്ല, കാലിയായി നടപ്പന്തൽ; തിരക്കില്ലാതെ ശബരിമല   


ഗേവർദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും ആണ് കണ്‌ഠര് മഹേഷ് മോഹനര് മൊഴി നൽകിയത്. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ. പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നടപ്പിലാക്കിയത് ബോര്‍ഡിന്റെ തീരുമാനമെന്നും പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. English Summary:
Tantri kandararu Mahesh Mohanar Statement on Sabarimala Gold Scam: Sabarimala Gold Scam involves statements from Tantri kandararu Mahesh Mohanar regarding the Devaswom Board\“s involvement in requesting permission to transport Dwarapalaka panels.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470270