search

എസ്ഐആർ സമയപരിധി നീട്ടി: കരട് പട്ടിക ഡിസംബര്‍ 16ന്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു

Chikheang Yesterday 11:26 views 241
  



തിരുവനന്തപുരം ∙ എസ്ഐആർ നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളം അടക്കം 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് കത്തയച്ചു. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നും പ്രസിദ്ധീകരിക്കും.  

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. കരട് പട്ടിക പുറത്തിറക്കാൻ ആവശ്യപ്പെട്ട ഡിസംബർ ഒമ്പതിനാണ് സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പും നടക്കുന്നത്. സമയം നീട്ടിയതോടെ ഒരാഴ്ച കൂടുതലായി ബിഎൽഒമാർക്ക് ലഭിക്കും.

ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ, പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിന്റെ 15 ശതമാനവും സംസ്ഥാനത്ത് തിരികെ കിട്ടിയിരുന്നില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു. അർഹരായ പലരും വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവർ സമയം നീട്ടണമെന്ന ആവശ്യം ആവർത്തിച്ചു. 99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും ആയിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറുടെ മറുപടി. ബാക്കിയുള്ളവയും പൂരിപ്പിച്ച് ഉടൻ തിരികെക്കിട്ടും. ശനിയാഴ്ചവരെ ഡിജിറ്റലൈസ് ചെയ്തത് 75.35 ശതമാനമായിരുന്നു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Election Commission Extends SIR Deadline for Form Submissions: The Election Commission has extended the deadline, and the final voter list will be published on February 14th.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160777