search

ഓപ്പറേഷൻ സിന്ദൂർ: ‘നിയന്ത്രണരേഖയിൽ നിന്നു പാക്കിസ്ഥാൻ മാറ്റിയത് ഭീകരരുടെ 70 ലോഞ്ച് പാഡുകൾ; ഭീകരസംഘങ്ങൾ ഒന്നിച്ചു’

LHC0088 Yesterday 11:26 views 485
  



ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിനു ശേഷം നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായിരുന്ന ഭീകരരുടെ 70 ലോഞ്ച് പാഡുകൾ പാക്കിസ്‌ഥാൻ ഉൾപ്രദേശങ്ങളിലേക്കു മാറ്റി സ്ഥാപിച്ചെന്ന് ബിഎസ്‌എഫ്. മേയ് 7 മുതൽ 10 വരെ നീണ്ട ഏറ്റുമുട്ടലുകൾക്കു ശേഷം നിലവിൽ വന്ന വെടിനിർത്തൽ ധാരണ ബിഎസ്എഫ് പാലിക്കുന്നുണ്ടെന്നും അതിർത്തി കടന്നുള്ള സൈനിക നടപടി പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചാൽ ശത്രുവിന് ഇതിലും കനത്ത നഷ്ടം വരുത്താൻ സേന തയാറാണെന്നും ബിഎസ്എഫ് പറഞ്ഞു.

  • Also Read ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് ബലാത്സംഗം; മലപ്പുറത്ത് സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ   


‘ഓപ്പറേഷൻ സിന്ദൂറിൽ അതിർത്തിയിലെ നിരവധി ഭീകരത്താവളങ്ങൾ ബിഎസ്എഫ് തകർത്തതിനെ തുടർന്ന്, പാക്കിസ്ഥാൻ സർക്കാർ അത്തരം എല്ലാ കേന്ദ്രങ്ങളെയും ഉൾപ്രദേശങ്ങളിലേക്ക് മാറ്റി. സിയാൽക്കോട്ട്, സഫർവാൾ തുടങ്ങിയ ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയൊന്നും അതിർത്തിയോട് കൃത്യമായി ചേർന്നല്ല സ്ഥിതി ചെയ്യുന്നത്.’ – ബിഎസ്എഫ് ഡിഐജി വിക്രം കൻവർ പറഞ്ഞു.  

  • Also Read ബ്രൂസ് വില്ലിസിന്റെ മരണശേഷം തലച്ചോറ് ശാസ്ത്രപഠനത്തിന്?: എന്താണ് ഡൈ ഹാർഡ് താരത്തെ ബാധിച്ച രോഗം?   


‘സമാനമായി, അതിർത്തിയിൽ നിന്ന് മാറി മറ്റ് ഉൾപ്രദേശങ്ങളിൽ ഭീകരരുടെ 60 ലോഞ്ച് പാഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ലോഞ്ച്പാഡുകളുടെയും അവിടെയുള്ള ഭീകരരുടെയും എണ്ണം മാറിക്കൊണ്ടിരിക്കും. അവർ അവിടെ സ്ഥിരമായി തങ്ങുന്നില്ല. ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിന് തയാറെടുക്കുന്ന സമയങ്ങളിലാണ് ഈ ലോഞ്ച്പാഡുകൾ സാധാരണയായി സജീവമാകുന്നത്. അവരെ രണ്ടോ മൂന്നോ ഗ്രൂപ്പുകളിൽ കൂടുതലായി അവിടെ നിർത്താറില്ല. നിലവിൽ രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പരിശീലന ക്യാംപുകളില്ല.’ – വിക്രം കൻവർ പറഞ്ഞു.  
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘ഭീകരരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പുള്ള പരിശീലനം നടക്കുന്നുണ്ടെന്നാണ് ലോഞ്ച്പാഡുകളിൽ ഭീകരർ വിന്യാസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വരുമ്പോൾ മനസിലാക്കേണ്ടത്. മുൻപ് താഴ്ന്ന പ്രദേശങ്ങളിൽ ജയ്‌ഷെ മുഹമ്മദിനും ഉയർന്ന പ്രദേശങ്ങളിൽ ലഷ്കറെ തയിബയ്‌ക്കും പ്രവർത്തിക്കാൻ പ്രത്യേക മേഖലകൾ അടയാളപ്പെടുത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഭീകരർ ഒരു സമ്മിശ്ര സംഘം രൂപീകരിച്ചു. ആഗ്രഹിക്കുന്നവർക്ക് ഈ സമ്മിശ്ര ഗ്രൂപ്പിൽ പരിശീലനം നേടാം’ – വിക്രം കൻവർ പറഞ്ഞു.

  • Also Read ‘ഞെട്ടലുണ്ടാക്കി’; പേര് വോട്ടർ പട്ടികയിലില്ലെന്ന് മാത്യു ടി.തോമസ്   


ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചാൽ നടപടി ആരംഭിക്കാൻ ബിഎസ്എഫ് തയാറാണെന്ന് ഐ.ജി ആനന്ദ് പറഞ്ഞു. ‘1965, 1971, 1999-ലെ കാർഗിൽ യുദ്ധം, ഓപ്പറേഷൻ സിന്ദൂർ എന്നിങ്ങനെ പരമ്പരാഗത, ഹൈബ്രിഡ് യുദ്ധങ്ങളിൽ ബിഎസ്എഫിന് നല്ല അനുഭവപരിചയമുണ്ട്. ഞങ്ങൾ തയാറാണ്. അവസരം ലഭിച്ചാൽ, മേയ് മാസത്തിൽ ഞങ്ങൾ വരുത്തിയതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ വരുത്താൻ ഞങ്ങൾക്ക് കഴിയും. സർക്കാർ എന്തു നയം തീരുമാനിച്ചാലും, അതിൽ ബിഎസ്എഫ് ഞങ്ങളുടെ പങ്ക് വഹിക്കും. ബിഎസ്എഫ് ഏൽപ്പിച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ അവർക്ക് ഒരുപാട് സമയമെടുത്തു. ചില സ്ഥലങ്ങളിൽ അവർ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവരുടെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങളുടെ നിരീക്ഷണത്തിലാണ്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ബിഎസ്എഫ് പദ്ധതികൾ തയാറാക്കുകയാണ്. അവസരം ലഭിക്കുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കും. ഇപ്പോൾ ആശങ്കയുണ്ടാക്കുന്ന തരത്തിൽ ഭീകരരുടെ നീക്കങ്ങളൊന്നും അതിർത്തിയിൽ ഇല്ല’ – ആനന്ദ് പറഞ്ഞു.

  • Also Read ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് ഷാരോൺ; ആശുപത്രി കിടക്കയില്‍നിന്ന് ആദ്യ പ്രതികരണവുമായി ആവണി   


ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ റേഞ്ചേഴ്സ് അവരുടെ പോസ്റ്റുകളിൽ നിന്ന് ഓടിപ്പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സാഹചര്യം സാധാരണ നിലയിലായാൽ എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്കു മടങ്ങിയെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. English Summary:
Pakistan Terrorist launchpads shifted: After Operation Sindoor, Pakistan has shifted over 70 terror launchpads deeper into its territory. BSF says ‘ready to inflict heavy losses’ on the enemy if the government decides to resume the cross-border operation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159181