search

ഒരുമിച്ച് താമസിച്ചു, തെറ്റിപ്പിരിഞ്ഞു; പിന്നാലെ യുവതിയെ വീട്ടിൽക്കയറി പീഡിപ്പിച്ച് യുവാവ്, പരാതി

cy520520 The day before yesterday 11:25 views 603
  



കാസർകോട് ∙ ഒരുമിച്ചു താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 37കാരിയുടെ പരാതിയിൽ ചിത്താരി സ്വദേശി സജീറിനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. യുവതിയും സജീറും ഒരുമിച്ചായിരുന്നു താമസം. എന്നാൽ യുവാവുമായി തെറ്റിപ്പിരിഞ്ഞ് യുവതി മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയിരുന്നു. സജീർ ഇവിടെ എത്തി പീഡിപ്പിച്ചെന്നാണു പരാതി.  

  • Also Read ‘പരിചയപ്പെട്ടത് വിവാഹബന്ധം ഒഴിഞ്ഞശേഷം’: യുവതിയുടെ മൊഴി, ഗർഭിണി ആയതിന്റെ ഉത്തരവാദിത്തം ഭർത്താവിനെന്ന് രാഹുൽ   


സ്വന്തം വീട്ടിൽ നിന്നു പിണങ്ങിപ്പോയ യുവതി എറണാകുളത്തായിരുന്നു താമസം. ഇവിടെ വച്ചാണ് സജീറുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തത്. പിന്നീട് സജീറുമായി തെറ്റുകയും യുവതി തിരിച്ച് കാസർകോട്ടേയ്ക്കു വരികയുമായിരുന്നു. സ്വന്തം വീട്ടിൽ പോകാതെ യുവതി കളനാട്ടെ ക്വാർട്ടേഴ്സിലായിരുന്നു താമസം. സജീർ ഇവിടെയത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു.  

  • Also Read കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയം   
English Summary:
Woman Files Rape Complaint Against Youth in Kasargod: Kasargod molestation case has been registered after a woman filed a complaint against her former live-in partner. The accused, Sajir, allegedly assaulted the woman after she moved out following a separation, prompting a police investigation into the incident.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157040