Chikheang•The day before yesterday 11:25• views 819
തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് കത്തയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതായും മന്ത്രി അറിയിച്ചു.
Also Read ദിത്വ ചുഴലിക്കാറ്റ് വരുന്നു, കനത്ത മഴയെത്തും; പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
Also Read ‘റിസ്കിന്’ തയാറായി ശബരിയും അനിലും; ഇടപെടൽ ഹൈക്കമാൻഡ് വഴി; ‘തദ്ദേശത്തിൽ തട്ടിവീഴരുത്’, കോൺഗ്രസ് ലക്ഷ്യം ആ തോന്നലുണ്ടാക്കി വാശി കൂട്ടാൻ
അപ്രതീക്ഷിതമായി മഴ പെയ്ത് ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാഹചര്യം തടയുന്നതിനാണ് കേരളം കത്തയച്ചത്. കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതോടെ ജലനിരപ്പ് 140 അടിയിലേക്ക് താഴുന്ന സ്ഥിതിയാണുള്ളത്. ഒക്ടോബര്‍ 17ന് രാത്രിയില്‍ പെയ്ത തീവ്ര മഴയില്‍ 5 മണിക്കൂര്‍ കൊണ്ട് നാലടിയില്‍ അധികം ജലം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കേരളത്തിന്റെ നീക്കം. അന്ന് 132.90 അടിയില്‍ നിന്ന് 137 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Kerala government requested Tamil Nadu to release more water from the dam due to rising water levels, and Tamil Nadu has started doing so. This action aims to prevent unexpected flooding caused by heavy rainfall.