മൂന്നാർ . തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയും സംഘവും ഒറ്റക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത് അദ്‌ഭുതകരമായി. സ്‌ഥാനാർഥിയും മറ്റ് 4 പേരും കയറിയ ജീപ്പിനെ ഒറ്റക്കൊമ്പൻ പിന്നോട്ട് ഓടിച്ചത് അര കിലോമീറ്റർ.
Also Read ‘റോളക്‌സ്’ ചരിഞ്ഞു; കോവൈ യെ വിറപ്പിച്ച കൊമ്പൻ
മൂന്നാർ ഡിവിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്‌ഥാനാർഥി സി.നെൽസണും സംഘവുമാണു വ്യാഴാഴ്ച രാത്രി 9.30നു നല്ലതണ്ണി കല്ലാറിൽ കാട്ടാനയുടെ മുന്നിൽ പെട്ടത്. പുതുക്കാട്, ഫാക്‌ടറി ഡിവിഷനുകളിലെ പ്രചാരണത്തിനുശേഷം എസ്റ്റേറ്റ് റോഡു വഴി മൂന്നാറിലേക്കു വരുന്നതിനിടയിലാണു സംഭവം. 2 ദിവസമായി കല്ലാറിലെ മാലിന്യപ്ലാന്റിലെ സംരക്ഷണ ഭിത്തികൾ തകർത്ത് ആക്രമണകാരിയായി കഴിയുന്ന ഒറ്റക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്ന ഡ്രൈവർ ജോൺ ഏബ്രഹാം ആനയെ കണ്ടതോടെ ഇടുങ്ങിയ വഴിയിലൂടെ ജീപ്പ് പിന്നോട്ട് ഓടിച്ചു.
Also Read ട്രെയിനിൽ സ്ലീപ്പർ ക്ലാസ് യാത്രയ്ക്കും പുതപ്പും തലയണയും; ആവശ്യമുള്ളവർക്ക് മാത്രം, പണം നൽകണം
ഇതോടെ ചിന്നംവിളിച്ച് ജീപ്പിനുനേരെ ആനയും ഓടാൻ തുടങ്ങി. അര കിലോമീറ്റർ ഓടിച്ചശേഷം മഞ്ഞും ഇരുട്ടും കാരണം പിന്നോട്ടു പോകാൻ കഴിയാതെ ജീപ്പ് നിർത്തി. ഇതോടെ ആന വാഹനത്തിന് ചുറ്റും തുമ്പി കൊണ്ട് മണം പിടിച്ച് നടന്ന ശേഷം സമീപത്തെ തേയില തോട്ടത്തിലേക്കു നടന്നു. ആന മാറിയശേഷമാണ് സംഘം യാത്ര തുടർന്നത്.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Candidates Close Encounter with Wild Elephant in Munnar: Munnar wild elephant attack narrowly misses election candidate and team. The candidate and his team were chased for half a kilometer by a wild elephant before they managed to escape. The incident highlights the ongoing issue of human-animal conflict in the region.