വർത്തമാനകാല മാധ്യമ വെല്ലുവിളികൾ വിലയിരുത്തി മനോരമ ഹോർത്തൂസിൽ പത്രാധിപൻമാർ നയിച്ച ‘സൈബർ യുഗത്തിലെ മാധ്യമങ്ങൾ’ ചർച്ച. വാർത്ത എതിരാണെങ്കിൽ വ്യാജപ്രചാരണം നടത്തി മാധ്യമത്തിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നവർ ദിവസങ്ങൾ കഴിഞ്ഞ് വാർത്ത ശരിയാണെന്നു സമ്മതിക്കുമെന്നു മാതൃഭൂമി എഡിറ്റർ മനോജ് കെ.ദാസ് പറഞ്ഞു. മാധ്യമങ്ങളിലെ തെറ്റായ വശങ്ങൾ സൈബർ ലോകത്തു തുറന്നു കാണിക്കുകതന്നെ വേണമെന്നു ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു.
- Also Read മണ്ണ് ഒറ്റപ്രദേശം അല്ല; കൂടിച്ചേരലുകളും എടുത്തു മാറ്റങ്ങളും കലർന്ന എഴുത്തിന്റെ തന്ത്രമാണ്
അച്ചടിച്ചതെല്ലാം വിശ്വാസ്യയോഗ്യമെന്നു കരുതിയ കാലം മാറിയെന്നും സൈബർ ലോകത്തു കേൾക്കുന്നതെല്ലാം അതേപടി വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ടെന്നും മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ.നൗഷാദ് പറഞ്ഞു. സ്വയം നിയന്ത്രിക്കുന്നതിനു പകരം സമൂഹമാധ്യമങ്ങളുമായി മത്സരിക്കാനിറങ്ങിയതു മാധ്യമപ്രവർത്തനത്തെ തെറ്റായ ദിശയിലേക്കു മാറ്റിയെന്നു ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ.നമ്പൂതിരി പറഞ്ഞു. സത്യം ആപേക്ഷികമായി മാറിയ ഇക്കാലത്ത് സ്വയം അച്ചടക്കം ശീലിക്കാനും മാധ്യമങ്ങൾക്കു സാധിക്കണമെന്നു ചർച്ച നിയന്ത്രിച്ച മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു.
- Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’
English Summary:
Manorama Horthus: Cyber Challenges Threaten Media Credibility, Say Kerala\“s Top Editors |
|