ഗുവാഹത്തി ∙ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉൾപ്പെടുത്തി നിർമിച്ച എഐ ഡീപ്ഫേക്ക് വിഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്നു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. അസം പൊലീസിൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ അപ്പാർട്ട്മെൻ്റിൽ റെയ്ഡ്; ഒടുവിൽ രാജി
മജുലി ജില്ലാ കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ & ഐടി വിഭാഗം ചെയർമാൻ ജിബേശ്വർ ഗാം (27), അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ഉപേൻ രാജ് നാഥ്, റൂപോഹി കോൺഗ്രസ് അംഗം ഷാഹിദുൽ ഇസ്ലാം (29) എന്നിവരാണ് അറസ്റ്റിലായത്. തുടരന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുമെന്ന് സിഐഡി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Also Read കർണാടകയിൽ നിർണായക ശനിയാഴ്ച; ശിവകുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് സിദ്ധരാമയ്യ, ഒരുമിച്ചു പ്രഭാത ഭക്ഷണം
പ്രശസ്ത ക്വിസ് ഷോ ആയ \“കോൻ ബനേഗ ക്രോർപതി\“യുടെ ശൈലിയിൽ എഡിറ്റ് ചെയ്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു. ഇത് വ്യാജമാണെന്നും കൃത്രിമമായി സൃഷ്ടിച്ചതാണെന്നും സിഎംഒയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വ്യക്തമാക്കിയിരുന്നു.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
‘‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അപകീർത്തിപ്പെടുത്താൻ ചിലർ വ്യാജവും കെട്ടിച്ചമച്ചതുമായ വിഡിയോ പ്രചരിപ്പിക്കുന്നു. ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. പരിശോധിച്ചുറപ്പിക്കാത്ത ഉള്ളടക്കം പങ്കിടുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ഞങ്ങൾ എല്ലാവരോടും അഭ്യർഥിക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ സൃഷ്‌ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്’’, എന്നായിരുന്നു പോസ്റ്റ്. തുടർന്ന് സിഐഡിയുടെ സൈബർ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.
Also Read ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
English Summary:
Congress Leaders Arrested in AI Video Case of Himanta Biswa Sarma: Assam AI Video Scandal refers to the arrest of three Congress leaders for circulating an AI-generated video involving Chief Minister Himanta Biswa Sarma.