കൊച്ചി ∙ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖല മെച്ചപ്പെടുത്തണമെന്ന് ഊന്നിപ്പറഞ്ഞ് മനോരമ ഹോർത്തൂസിലെ ആരോഗ്യചർച്ച. ‘രോഗക്കിടക്കയിലോ ആരോഗ്യകേരളം?’ ചർച്ചയിൽ, ‘കിടക്കാൻ ഒരു കിടക്ക പോലുമില്ലാത്ത അവസ്ഥയിലാണു കേരളമെന്ന’ വിമർശനത്തിലൂടെ സാമൂഹിക നിരീക്ഷകൻ റെജിമോൻ കുട്ടപ്പൻ സംവാദത്തിനു ചൂടു പകർന്നു.
Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’
അതേസമയം, സർക്കാർ ആശുപത്രികളിലാകെ പ്രശ്നമാണെന്നു വരുത്തിത്തീർക്കുന്നത്, സ്വകാര്യ മേഖലയിലെ കുത്തക ഭീമൻമാരെ സഹായിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഐഎംഎ കൊച്ചി മുൻ പ്രസിഡന്റ് ഡോ.എം.എം.ഹനീഷ് ആരോപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കുമ്പോൾ രോഗപ്രതിരോധമുൾപ്പെടെ ആരോഗ്യരംഗത്തു സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം ഓർമിപ്പിച്ചു.
Also Read പ്രതിപക്ഷം എന്റെ മുണ്ടിനെയും ഭാഷയെയും പറ്റി പറയട്ടെ, എനിക്കു പ്രധാനം കേരളത്തിന്റെ ഭാവി: രാജീവ് ചന്ദ്രശേഖർ
ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ കുറവു മൂലമുള്ള പ്രശ്നങ്ങളുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം താരതമ്യേന മെച്ചപ്പെട്ടതാണെന്നായിരുന്നു ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിഭാഗം മേധാവി ഡോ.പി.എസ്.ഷാജഹാന്റെ നിരീക്ഷണം. തുടർച്ചയായി ജോലിചെയ്യുന്ന സാഹചര്യം ഡോക്ടർമാരുടെ കാര്യക്ഷമതയെയും ചിന്താശേഷിയെയും ബാധിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
സർക്കാരിന്റെ വീഴ്ചകളാണ് ആശുപത്രികളെ തകർത്തതെന്നു റെജിമോൻ കുട്ടപ്പൻ കുറ്റപ്പെടുത്തി. സർക്കാർ ഡോക്ടർമാർ പോലും നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഗായത്രി ജയരാജ് ചർച്ച നിയന്ത്രിച്ചു. English Summary:
Staff Shortage vs. Private Monopoly: The Heated Debate on Kerala\“s Healthcare