തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗികപീഡന കേസിലുൾപ്പെട്ട സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരെ മുൻപ് സ്വീകരിച്ച കർശന അച്ചടക്ക നടപടി ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയെങ്കിലും രാഹുൽ ഇപ്പോൾ കോൺഗ്രസിന്റെ ഭാഗമല്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയെ ബാധിക്കുന്നതല്ലെന്നുമാണ് നേതാക്കൾ പുറമേ സ്വീകരിക്കുന്ന നിലപാട്.
- Also Read \“ഭരണവർഗത്തോടൊപ്പം നിൽക്കുന്നതെല്ലാം വലതുപക്ഷം; അധികാരത്തെ എതിർക്കുന്ന ബദൽപക്ഷമാണ് ഇടതുപക്ഷം\“
ആരോപണമുയർന്ന ഘട്ടത്തിൽ തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കുകയും കോൺഗ്രസിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തത് വിഷയത്തിൽ പാർട്ടി സ്വീകരിച്ച ഉറച്ച നിലപാടിനു തെളിവാണെന്നാണു നേതൃത്വത്തിന്റെ വാദം. അതേസമയം, കേസെടുത്തതിന്റെ പേരിൽ രാഹുലിന്റെ രാജി ഇപ്പോൾ ആവശ്യപ്പെടില്ല.
- Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’
രാഹുലിനെ ഒരുകാരണവശാലും സംരക്ഷിക്കില്ലെന്നാണ് ഒൗദ്യോഗിക നിലപാടെങ്കിലും അക്കാര്യം ഒറ്റക്കെട്ടായി പറയാൻ നേതാക്കൾക്കു മുൻപ് സാധിക്കാത്തതിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും കൂടെ നിർത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കനത്ത തിരിച്ചടിയുണ്ടാകുമെന്നും തുടക്കംമുതൽ ഉറച്ച നിലപാടെടുത്തവരാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
എന്നാൽ, രാഹുലിനെ തള്ളിപ്പറയാൻ പാർട്ടിയിൽ ഒരുവിഭാഗം മടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി അദ്ദേഹം പ്രചാരണത്തിനിറങ്ങിയപ്പോൾ തടയാൻ കെപിസിസിയും ഇടപെട്ടില്ല. ഇതിനിടെ രാഹുലിനെ പിന്തുണച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തുവന്നത് കോൺഗ്രസിനെ വെട്ടിലാക്കി. ഇതിനിടെയാണ്, രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നതും കേസിലേക്കു നീങ്ങിയതും.
രാഹുലിനെ ന്യായീകരിക്കുന്ന പരാമർശങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും മുൻപ് സ്വീകരിച്ച അച്ചടക്കനടപടി ചൂണ്ടിക്കാട്ടി പാർട്ടിയുടെ നിലപാട് വ്യക്തമായി അവതരിപ്പിക്കണമെന്നുമാണ് നേതൃത്വത്തിന്റെ നിർദേശം. ലൈംഗികപീഡനക്കേസിൽ എം.മുകേഷ് എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സിപിഎമ്മിന്റെ ഇരട്ടത്താപ്പും ചൂണ്ടിക്കാട്ടും. English Summary:
Kerala Politics: Congress Responds to Rahul Mankootathil Controversy |