search

പ്രതിപക്ഷം എന്റെ മുണ്ടിനെയും ഭാഷയെയും പറ്റി പറയട്ടെ, എനിക്കു പ്രധാനം കേരളത്തിന്റെ ഭാവി: രാജീവ് ചന്ദ്രശേഖർ

LHC0088 3 hour(s) ago views 559
  



കൊച്ചി ∙ 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജനപിന്തുണ ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ‍ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. ബിജെപി വർഗീയ പാർട്ടിയാണെന്ന ഇടതു–വലതു മുന്നണികളുടെ നുണകളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‘നിലപാടുതറയിൽ’ മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി ‘മുഖം മാറുമ്പോൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’   


‘‘എന്റെ മുണ്ട്, എന്റെ ഭാഷ ഇവയൊക്കെയാണ് യുഡിഎഫും എൽഡിഎഫും ചർച്ച ചെയ്യുന്നത്. പ്രതിപക്ഷം എന്നെ വ്യക്തിഹത്യ ചെയ്യുന്നത് തുടരട്ടെ. എനിക്ക് പ്രധാനപ്പെട്ടത് നമ്മുടെ നാടും അതിന്റെ ഭാവിയുമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസും സിപിഎമ്മും ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. കേരളത്തിൽ മാത്രമാണ് അവർ രണ്ടു പാർട്ടികളായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ടുനിലയിൽ ഇരുവരും തമ്മിൽ അഡ്ജസ്റ്റ്​മെന്റുകൾ നടക്കും. ഇടതും വേണ്ട, വലതും വേണ്ട, വികസനം മതി എന്നു ജനം തീരുമാനിച്ചാൽ ബിജെപിയുടെ മുന്നേറ്റം അതിവേഗമായിരിക്കും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു മറ്റു പാർട്ടികളിലുള്ളവരെ കേന്ദ്രം അറസ്റ്റ് ചെയ്യിക്കുന്നു എന്നത് തെറ്റായ ധാരണയാണ്. ഭരണഘടനയെ ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

  • Also Read ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’   


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ ഉയർത്തിക്കാട്ടും. പ്രശ്നങ്ങൾ പരിഹരിക്കുന്നവരെയാണ് ജനങ്ങൾക്ക് ആവശ്യം. പ്രശ്നങ്ങൾ പരിഹരിക്കുന്നവരെയാണ് അവർ പിന്തുണയ്ക്കുക. വികസനവും പുരോഗതിയുമുണ്ടായില്ലെങ്കിൽ ‘ഫ്രീബീ പൊളിറ്റിക്സ്’ സംസ്ഥാനത്തെ ബാധിക്കും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഭരണത്തിന്റെ അവസാനം പദ്ധതികളും വാഗ്ദാനങ്ങളും നൽകുന്നതാണ് കേരളത്തിലെ സർക്കാരിന്റെ രീതി. പറഞ്ഞു പറ്റിക്കാതെ വാഗ്ദാനങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടത്. ബിജെപിക്ക് അവസരം നൽകാൻ തയാറായാൽ പ്രശ്നങ്ങൾ പരിഹരിക്കും.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയമല്ല ബിജെപി മുന്നോട്ടു വയ്ക്കുന്നത്, വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. എല്ലാവർക്കുമൊപ്പമുണ്ടെന്ന് 11 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെളിയിക്കുകയാണ്. അതുപോലെയാണ് ബിജെപിയും. സമസ്ത മേഖലകളിലുമുള്ള കേരളത്തിന്റെ വിജയമാണ് ലക്ഷ്യം. അതിന്റെ ഭാഗമായി 6 മാസം മുൻപ് വിവിധ ജില്ലകളിൽ വികസിത കേരളം ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഈ കാലയളവിൽ 38,000 പേരുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിച്ചതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ രാജീവ് മേനോൻ മോഡറേറ്ററായിരുന്നു. English Summary:
BJP Confident of Support in 2026 Kerala Assembly Elections: Rajeev Chandrasekhar emphasizes the importance of development for Kerala\“s future, contrasting it with the opposition\“s focus on personal attacks. He highlights the BJP\“s commitment to addressing the state\“s issues and criticizes the \“freebie politics\“ of the current government. Rajeev Chandrasekhar also mentioned the developed Kerala Help Desk initiative aimed at resolving local issues while speaking in Manorama Hortus 2025.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504