search

ട്രേഡ് യൂണിയൻ ഫീസ് വർധന: കരടിൽ ഉണ്ട്, കോഡിൽ ഇല്ല

deltin33 4 hour(s) ago views 202
  



തിരുവനന്തപുരം ∙ ട്രേഡ് യൂണിയൻ സംഘടനകളുടെ റജിസ്ട്രേഷൻ ഫീസ് 10,000 രൂപയാണെന്നു കരടു ചട്ടത്തിൽ കേരളം എഴുതിച്ചേർത്തതു കേന്ദ്ര ലേബർ കോഡിൽ ഇല്ലാത്ത വ്യവസ്ഥ. വ്യവസായ ബന്ധ കോഡിന് അനുബന്ധമായി 2021 ഡിസംബറിൽ തയാറാക്കിയ കരടു ചട്ടത്തിലെ അധ്യായം മൂന്നിൽ ‘ട്രേഡ് യൂണിയനുകൾ’ എന്ന ഭാഗത്തെ ഒൻപതാമത്തെ വ്യവസ്ഥയായാണു കേരളം ഇതുൾപ്പെടുത്തിയത്.  

  • Also Read രാഹുൽ: കടുത്ത നടപടിക്ക് നീക്കം തുടങ്ങിയത് ഒരാഴ്ച മുൻപ്   


എന്നാൽ, മൂലനിയമത്തിൽ (ലേബർ കോഡ്) ‘ട്രേഡ് യൂണിയനുകൾ’ എന്ന മൂന്നാം അധ്യായത്തിൽ റജിസ്ട്രേഷൻ ഫീസിനെക്കുറിച്ച് ഒരു നിർദേശവും നൽകിയിട്ടില്ല.കരടുചട്ടത്തിൽ ഫീസ് വർധന ഉൾപ്പെടുത്തിയത് ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ഇന്നലെ മന്ത്രി വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോൾ, ഫീസ് വർധന പി‍ൻവലിക്കാമെന്നും പഴയതുപോലെ 1000 രൂപയായി തുടരാമെന്നും മന്ത്രി വി.ശിവൻകുട്ടി ഉറപ്പു നൽകി. ട്രേഡ് യൂണിയൻ റഗുലേഷൻ നിയമത്തിൽ സംസ്ഥാനങ്ങൾ ആവശ്യമായ ഭേദഗതി വരുത്തണമെന്നു 2019 ൽ കേന്ദ്രം നിർദേശിച്ചിരുന്നു.  

ട്രേഡ് യൂണിയൻ റജിസ്ട്രേഷന് അപേക്ഷിച്ചാൽ അംഗീകാരം കിട്ടാൻ താമസമുണ്ടാകുന്നുണ്ടെന്നും 45 ദിവസത്തിനകം നൽകിയില്ലെങ്കിൽ അംഗീകാരം ലഭിച്ചതായി കണക്കാക്കാമെന്നുമുള്ളതായിരുന്നു കേന്ദ്രം നിർദേശിച്ച പ്രധാന ഭേദഗതി. 2020 ൽ കേരളം ഇതു 30 ദിവസമായി ഭേദഗതി വരുത്തി. ഇതിനൊപ്പമാണു റജിസ്ട്രേഷൻ ഫീസ് 1000 ത്തിൽനിന്നു 10,000 രൂപയാക്കിയത്. ട്രേഡ് യൂണിയനുകൾ എതിർത്തതോടെ മരവിപ്പിച്ചു. പിന്നീട് ഈ നിർദേശം 2021ൽ ലേബർ കോഡിന്റെ കരടു ചട്ടത്തിൽ എഴുതിച്ചേർത്തു. കഴിഞ്ഞ ഒക്ടോബറിൽ ഫീസ് ഉയർത്തി ഉത്തരവുമിറക്കി. ട്രേഡ് യൂണിയനുകൾ പ്രതിഷേധിച്ചെങ്കിലും പിൻവലിച്ചില്ല.

  • Also Read 57–ാം വയസ്സിൽ കന്നിവോട്ട്; ആദ്യവോട്ടിനായി പൗരത്വകടമ്പ കടന്ന് ശ്രീലങ്കയിൽ നിന്നെത്തിയ സുജീവ   

    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേരളം കരടുണ്ടാക്കിയത് കേന്ദ്രം അറിഞ്ഞ്; മന്ത്രി ശിവൻകുട്ടിയുടെ വാദത്തിനു വിരുദ്ധമായി രാജ്യസഭയിൽ കേന്ദ്രമന്ത്രിയുടെ മറുപടി

തിരുവനന്തപുരം ∙ ലേബർ കോഡിനു കേരളം തയാറാക്കി വിജ്ഞാപനം ചെയ്ത കരടു ചട്ടം മരവിപ്പിച്ചെന്നും കരടുണ്ടാക്കിയതു കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ അവകാശവാദത്തിനു വിരുദ്ധമായി രാജ്യസഭയിൽ കേന്ദ്ര തൊഴിൽ സഹമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. കഴിഞ്ഞ ജൂലൈയിൽ മന്ത്രി ശോഭ കരന്തലജെ രാജ്യസഭയിൽ നൽകിയ മറുപടിയിൽ, ഒരു കോഡിനും കരടു ചട്ടമുണ്ടാക്കാത്ത ഒരു സംസ്ഥാനം മാത്രമേയുള്ളൂ. അതു ബംഗാളാണ്. മറ്റൊന്ന്, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപാണ്.

കേന്ദ്ര മന്ത്രിയുടെ മറുപടി മാധ്യമങ്ങൾക്കുള്ള വാർത്തക്കുറിപ്പായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ജൂലൈ 24നു പ്രസിദ്ധീകരിച്ചിരുന്നു. ഈ രേഖയുള്ളപ്പോഴാണ്, കേരളം കരടു ചട്ടം വിജ്ഞാപനം ചെയ്തതു കേന്ദ്രത്തെ അറിയിക്കുകയോ, അവർ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നു ശിവൻകുട്ടി മാധ്യമങ്ങളോടു പറഞ്ഞത്.കേരളം കരടു ചട്ടമുണ്ടാക്കിയെന്നു പരോക്ഷമായി സമ്മതിക്കുന്നതാണ് പിഐബിയുടെ വാർത്തക്കുറിപ്പ്. കോഡുകൾ ഭേദഗതി ചെയ്യാനുള്ള ഒരു നിർദേശവും കേന്ദ്ര സർക്കാരിനു മുൻപിലില്ലെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. English Summary:
Trade Union Fee Hike: Trade Union Fees in Kerala are under scrutiny due to discrepancies between the draft rules and the central labor code. The proposed fee hike for trade union registration has faced opposition, leading to discussions and potential rollbacks to the original fee structure.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809