search

രാഹുൽ: കടുത്ത നടപടിക്ക് നീക്കം തുടങ്ങിയത് ഒരാഴ്ച മുൻപ്

Chikheang 1 hour(s) ago views 299
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന കണക്കുകൂട്ടലിൽ സർക്കാരും സിപിഎമ്മും. ശബരിമല സ്വർണക്കവർച്ചക്കേസിൽ വലിയ പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാൻ ഒരാഴ്ച മുൻപ് തന്നെ സർക്കാർ നീക്കം തുടങ്ങിയിരുന്നു. നിലവിലെ തെളിവുകൾ വച്ച് രാഹുലിന്റെ അറസ്റ്റിലേക്കു കടക്കാനായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പൊലീസ് മേധാവി ഇതിനോടു യോജിച്ചില്ലെന്നാണ് വിവരം.

  • Also Read ട്രേഡ് യൂണിയൻ ഫീസ് വർധന: കരടിൽ ഉണ്ട്, കോഡിൽ ഇല്ല   


എംഎൽഎ കൂടിയായ വ്യക്തിയെ പരാതി പോലുമില്ലാതെ അറസ്റ്റ് ചെയ്യുന്നത് കോടതിയിൽ നിന്നു തിരിച്ചടി ലഭിക്കാൻ കാരണമാകുമെന്ന് വിലയിരുത്തലുണ്ടായി. തുടർന്ന് പരാതിക്കാരിയുമായി സംസാരിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെ ഇന്നലെ യുവതിയിൽ നിന്നു പരാതി സ്വീകരിച്ചു. ആദ്യം ക്ലിഫ് ഹൗസിൽ എത്തിയ പരാതിക്കാരിയെ സെക്രട്ടേറിയറ്റിൽ കാണാമെന്നു മുഖ്യമന്ത്രി അറിയിച്ചു. പിന്നാലെ നാലരയോടെ സെക്രട്ടേറിയറ്റിലെത്തിയ യുവതിയിൽ നിന്നു പരാതി സ്വീകരിച്ചു. അര മണിക്കൂറോളം യുവതി അവിടെ ചെലവിട്ടു. തൊട്ടു പിന്നാലെ തന്നെ പരാതി ക്രൈംബ്രാഞ്ചിനു കൈമാറി.

  • Also Read പിടി വീണ് പെൻഷൻ; സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിക്ക് വിലക്ക്   


തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണരംഗത്തു സജീവമായ രാഹുലിന് അനുകൂലമായി ചില കോൺഗ്രസ് നേതാക്കൾ നിലപാടു മാറ്റിത്തുടങ്ങിയപ്പോഴാണ് യുവതി പരാതി നൽകാൻ മുന്നോട്ടു വന്നത്. ആ നീക്കത്തിനു തടയിടുന്നതു കൂടിയാണ് പുതിയ സംഭവങ്ങൾ. രാഹുലിനെതിരെയുള്ള നീക്കങ്ങൾ കോൺഗ്രസിൽ ഭിന്നതവളർത്തുമോ അതോ ആദ്യം മുതലേ രാഹുലിനെതിരെ കർശന നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ നിലപാടിനോട് കൂടുതൽ പേർ യോജിക്കുമോ എന്നതാണ് അറിയേണ്ടത്.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുലിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടി അനിവാര്യമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ്. രാഹുലിനെതിരായ മറ്റു ചിലരുടെ ആരോപണങ്ങളും ശ്രദ്ധയിൽപെടുത്തിയതോടെ സതീശന്റെ നിലപാടിനൊപ്പം മറ്റുള്ളവരും ചേർന്നു. എന്നാൽ, 3 മാസത്തോളം കഴിഞ്ഞിട്ടും പരാതിയുമായി ആരും രംഗത്തു വരാത്തത് രാഹുലിനു നഷ്ടപ്പെട്ട പിന്തുണ തിരികെ ലഭിക്കാൻ സാഹചര്യമൊരുക്കി. കെ.സുധാകരനടക്കമുള്ള നേതാക്കൾ നേരിട്ടും മറ്റു പലരും പരോക്ഷമായും രാഹുലിനു പിന്തുണയുമായി എത്തി.

സമൂഹ മാധ്യമങ്ങളിലും രാഹുലിന്റെ തിരിച്ചുവരവിനായി ഒട്ടേറെപ്പേർ മുറവിളി കൂട്ടി. കഴിഞ്ഞ ദിവസം വീണ്ടും ശബ്ദസന്ദേശം പുറത്തു വന്നപ്പോഴും കോൺഗ്രസ് നേതാക്കൾക്കിടയിൽ രണ്ടഭിപ്രായം തുടർന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഇനി പാർട്ടിയിൽ ഉയരാം. രാഹുലിന് കോടതി മുൻകൂർജാമ്യം നിഷേധിച്ചാൽ ആവശ്യം കൂടുതൽ ശക്തമാകും. പാർട്ടിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്നെങ്കിൽ രാഹുലിന് പാർട്ടി നിർദേശം അനുസരിക്കേണ്ടിയും വരും.  

അറസ്റ്റിന് സ്പീക്കറുടെ അനുമതി വേണ്ട

തിരുവനന്തപുരം ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിന് നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ല. നിയമസഭാ സമ്മേളനം ചേരാത്ത സമയമായതിനാൽ അറസ്റ്റിനു ശേഷം സ്പീക്കറെ അറിയിച്ചാൽ മതിയാകും. English Summary:
Rahul Mamkootathil Case: Rahul Mamkootathil is facing legal action amidst upcoming local elections in Kerala. The government and CPI(M) are strategizing to leverage the case against Rahul, potentially impacting the Congress party. The article discusses the political implications and the potential divisions within the Congress party regarding this issue.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160295