search

ധരംജീ, ബോബിന്റെ വിട...

Chikheang 4 hour(s) ago views 642
  



ഏയ്...ബോബ്... ബോബ്... നിലവിളിച്ചുകൊണ്ട് ധരംജി (ധർമേന്ദ്ര) എന്റെ നേരെ ഓടി വന്നു. എന്റെ മേൽ വീണു കിടന്ന ആസ്ബസ്റ്റോസ് ഷീറ്റും മേൽക്കൂരയുമൊക്കെ വലിച്ചു നീക്കാൻ അദ്ദേഹവും കൂടി. എന്നെ കൈപിടിച്ച് എഴുന്നേൽപിച്ചു. കയ്യിൽനിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്കു കയറ്റിവിടുംവരെ അസ്വസ്ഥനായി ധരംജി നിന്നു...

  • Also Read നൂറേക്കർ ഫാം ഹൗസിനെ വീടിനേക്കാൾ സ്നേഹിച്ച ധർമേന്ദ്ര: അവസാനകാലം ചെലവഴിച്ചത് ഇവിടെ   


മലയാളത്തിലെ ഹിറ്റ് സിനിമയായ ‘ മാഫിയ’ ഹിന്ദിയിലേക്കു റീമേക്ക് ചെയ്യുന്ന സെറ്റിലാണ് അപകടമുണ്ടായത്. വീടിന്റെ താൽക്കാലിക സെറ്റിട്ട് അതിനുള്ളിലായിരുന്നു സംഘട്ടനരംഗം. ധരംജി എന്നെ ഇടിച്ചുതെറിപ്പിക്കുന്നതാണു സീൻ. എന്റെ റിയാക്‌ഷൻ എടുക്കുന്നതുകണ്ട് ധരംജി വീടിനു പുറത്തുനിൽക്കുന്നു.  

  • Also Read 19–ാം വയസ്സിൽ ആദ്യ വിവാഹം; കോളിളക്കം സൃഷ്ടിച്ച് ഡ്രീംഗേളുമായുള്ള പ്രണയം: ധർമേന്ദ്രയുടെ ബ്ലോക്ക്ബസ്റ്റർ ജീവിതം ഇങ്ങനെ   


തെറിച്ചുവീണ ഞാൻ സെറ്റിന്റെ നെടുംതൂണിൽ ഇടിച്ചു. താൽക്കാലികമായി നിർമിച്ചതായതിനാൽ മേൽക്കൂര തകർന്ന് തലയിലേക്കു പതിച്ചു. ഞാൻ മരിച്ചുപോകുമെന്നുപോലും സെറ്റിലുള്ളവർ ഭയന്നു.  
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കയ്യുയർത്തി മേൽക്കൂര തടഞ്ഞാണു ഞാൻ വീണത്. ആണി കുത്തിക്കയറി കയ്യിൽ വലിയൊരു മുറിവുണ്ടായി. തലയിലായിരുന്നെങ്കിൽ മാരകമായേനെ. മുറിവിൽ അഞ്ചു സ്റ്റിച്ചിട്ട് തിരിച്ചെത്തി ഞാൻ പറഞ്ഞു: ഫൈറ്റെടുക്കാം.

ധരംജി എന്നെ നിരുത്സാഹപ്പെടുത്തി:‘ ബോബ്, ഇന്നു റെസ്റ്റ് എടുക്കൂ.’ ഞാൻ സമ്മതിച്ചില്ല. ഇത്രയും വലിയൊരു നടന്റെ ഒരു ദിവസത്തെ ഡേറ്റ് കളയാൻ എനിക്കു മനസ്സു വന്നില്ല.  അതോടെ എന്നോടു വലിയ സ്നേഹം കാട്ടിത്തുടങ്ങി. എപ്പോഴും അടുത്തുവിളിച്ചിരുത്തി സംസാരിക്കും. എന്നെ ബോബ് എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്.  

ഷോലെ പോലൊരു ഇന്ത്യൻ ക്ലാസിക് സിനിമ തിയറ്ററിൽ കണ്ടു ‍െഞട്ടിത്തരിച്ചിരുന്ന ആരാധകനാണു ഞാൻ. അതിലെ നായകന്റെ വില്ലനായാണു ഞാൻ അഭിനയിക്കുന്നത്!  

ദക്ഷിണേന്ത്യൻ സിനിമയിൽനിന്ന്, മാർഷ്യൽ ആർട്സ് പഠിച്ച ഒരു വില്ലനാണു വരുന്നതെന്ന് സംവിധായകൻ പറഞ്ഞപ്പോൾ പേടിച്ചെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. പക്ഷേ, എനിക്കു ശരിക്കും മുട്ടുവിറയ്ക്കുന്നുണ്ടായിരുന്നു. വല്ല കയ്യബദ്ധവും വന്നാലോ?. രണ്ടു ഫൈറ്റ് നമ്പറുകൾ റിഹേഴ്സലിൽ കാണിച്ചപ്പോഴേക്കും ധരംജി കൂളായി. നല്ല ടൈമിങ് ആണ് എന്നു പറഞ്ഞ് അഭിനന്ദിച്ചു. സെറ്റിൽനിന്നു പിരിയുന്നതിനുമുൻപ് അദ്ദേഹം എന്നെ ചേർത്തുപിടിച്ച് ഫോട്ടോയെടുത്തു.   

പി.ടി.ഉഷയ്ക്ക് ഏഷ്യാഡിൽ സ്വർണം കിട്ടിയ സമയമാണ്. അദ്ദേഹം എന്നോടു പറഞ്ഞു: ‘ നിങ്ങളുടെ നാട്ടുകാരി പി.ടി.ഉഷയ്ക്ക് ഒരു ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്നുണ്ടായിരുന്നു. ഞാൻ ഒരു കത്തും 50,000 രൂപയുടെ ചെക്കും അയച്ചു കൊടുത്തിരുന്നു. പക്ഷേ, ഒന്നു കൈ കൊടുത്ത് നേരിട്ട് അഭിനന്ദിക്കാൻ പറ്റിയില്ലല്ലോ. ബോബ് കേരളത്തിൽ ചെല്ലുമ്പോൾ എന്റെ വക ആ ഷെയ്ക്ക് ഹാൻഡ് കൊടുക്കണം’

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ സ്കൂൾ കായികമേള വന്നപ്പോൾ ‘മനോരമ’ എന്നെ അതിഥിയായി വേദിയിലെത്തിച്ചു. അവിടെവച്ചാണ് പി.ടി. ഉഷയെ കാണുന്നത്. ഞാൻ ഇക്കാര്യം പറഞ്ഞ് പി.ടി. ഉഷയ്ക്കു കൈകൊടുത്തു. ധർമേന്ദ്രയുടെ കൈ!

ബോബ് ആന്റണിയുടെ നന്ദി ധരംജീ, ഈ ‘കയ്യിൽ തന്നു പോയ’ നല്ല ഓർമകൾക്ക്.

വീരു വിരാജിച്ച ഷോലെ!

1975 ഓഗസ്റ്റ് 15നു റിലീസ് ചെയ്ത ഒരു ചിത്രം അതുവരെയുണ്ടായിരുന്ന ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു. അന്നത്തെ സൂപ്പർ ഹീറോമാരിൽ ഒരാളായ ധർമേന്ദ്ര തിളങ്ങിയ ‘ഷോലെ’. ഒപ്പം അമിതാഭ് ബച്ചൻ, ഹേമമാലിനി, ജയഭാദുരി, അംജത് ഖാൻ, സഞ്ജീവ് കുമാർ എന്നിങ്ങനെ വലിയ താരനിര. ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ഈ ചിത്രം ധർമേന്ദ്രയുടെ കഥാപാത്രമായ വീരുവിന്റെ പേരിൽക്കൂടിയാണ് അറിയപ്പെടുന്നത്.

വീരുവിനെ അവതരിപ്പിച്ച ധർമേന്ദ്ര തന്നെയാണ് ജയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അമിതാഭ് ബച്ചനെ നിർദേശിച്ചത്.  വീരുവിനായി ധർമേന്ദ്ര വാങ്ങിയ പ്രതിഫലം ഒന്നര ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയായിരുന്നു അമിതാഭിന്റെ പ്രതിഫലം. 1973ൽ തുടർച്ചയായി 7 ഹിറ്റുകൾക്കു പിന്നാലെയാണ് ധർമേന്ദ്ര ഷോലെയിൽ എത്തുന്നത്. മുംബൈയിൽ മാത്രം 5 വർഷത്തോളം പ്രദർശിപ്പിച്ച സിനിമ വിവിധ രാജ്യങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്തു.  

(ചലച്ചിത്രതാരമാണ് ലേഖകൻ)
English Summary:
Dharmendra: Babu Antony shares his experience of working with Dharmendra in the Hindi remake of \“Mafia\“. He recounts an accident on set and Dharmendra\“s kindness, reflecting on the actor\“s appreciation for South Indian talent and Babu Antony\“s memorable encounter with P.T. Usha.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160388