സമഗ്ര സംഭാവനയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരം 1997ൽ ധർമേന്ദ്രയ്ക്കു സമ്മാനിക്കുമ്പോൾ ഇതിഹാസനടൻ ദിലീപ്കുമാർ പറഞ്ഞു: ‘ദൈവത്തെ കാണാൻ അവസരം ലഭിച്ചാൽ ഞാൻ ചോദിക്കും – എന്തുകൊണ്ടാണ് എന്നെ ധർമേന്ദ്രയെപ്പോലെ സുന്ദരനാക്കാതിരുന്നത് ?’
Also Read ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
സൗന്ദര്യവും ആകാരഭംഗിയും ആക്‌ഷൻ ഹീറോ വേഷങ്ങളുംകൊണ്ട് എഴുപതുകൾ കവർന്ന അദ്ദേഹത്തിന് ബോളിവുഡ് സമ്മാനിച്ച വിളിപ്പേരാണ് ‘ഹീമാൻ’. സൗന്ദര്യത്തിന്റെ പ്രതീകവും പൗരുഷത്തിന്റെ പര്യായവുമായി സിനിമാലോകം വാഴ്ത്തി. എന്നാൽ, ബോളിവുഡിലേക്കു കാലെടുത്തുവച്ച അറുപതുകളിൽ മറ്റൊന്നായിരുന്നു വിളിപ്പേര്. ‘ഗരം ധരം’. റൊമാന്റിക് ചിത്രങ്ങളിലെ ചൂടൻ രംഗങ്ങളിലൂടെ യുവതികളുടെ ഹൃദയം കീഴടക്കി നേടിയ പേര്. അറുപതുകളിലെ പ്രണയനായക പരിവേഷത്തിൽനിന്നാണ് എഴുപതുകളിൽ ആക്‌ഷൻ സിനിമകളിലേക്കുള്ള ചുവടുമാറ്റം.
Also Read 19–ാം വയസ്സിൽ ആദ്യ വിവാഹം; കോളിളക്കം സൃഷ്ടിച്ച് ഡ്രീംഗേളുമായുള്ള പ്രണയം: ധർമേന്ദ്രയുടെ ബ്ലോക്ക്ബസ്റ്റർ ജീവിതം ഇങ്ങനെ
അക്കാലത്താണ് ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ഷോലെയിലെ നായകവേഷം. ബോളിവുഡിന്റെ ഹീമാനായ ധർമേന്ദ്രയും ഡ്രീം ഗേളായ ഹേമമാലിനിയും ഒരുമിച്ച് അഭിനയിച്ച ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ അവരുടെ യഥാർഥ പ്രണയകഥയും ‘റിലീസ്’ ആയി. നാൽപതിലേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.
അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
ആദ്യഭാര്യ പ്രകാശ് കൗറുമായി വേർപിരിയാതെയാണ് ഹേമമാലിനിയെ ധർമേന്ദ്ര 1980ൽ ജീവിതത്തിലേക്കു കൂട്ടിയത്. ഏറെക്കാലത്തിനു ശേഷം പ്രകാശ് കൗറുമായി ധർമേന്ദ്ര വീണ്ടും അടുത്തു; സിനിമാക്കഥയിലേതുപോലെ രംഗങ്ങൾ മാറിമാറിയവേ ഹേമമാലിനി നിസ്സഹായയായി. എങ്കിലും ആദ്യഭാര്യയുമായുള്ള ബന്ധത്തെ അവർ ശക്തമായി എതിർത്തില്ല.
ഏറെക്കാലമായി പുണെയ്ക്കടുത്ത് ലോണാവാലയിലെ ഫാം ഹൗസിൽ പ്രകാശ് കൗറിനൊപ്പമാണ് ധർമേന്ദ്ര താമസിച്ചിരുന്നത്. English Summary:
Dharmendra: Dharmendra, a versatile actor, captured hearts with his action hero roles and captivating presence in Bollywood. He\“s known for his romantic roles and iconic performances, leaving an unforgettable mark on Indian cinema. The legendary actor has entertained generations.