search

തദ്ദേശ തിരഞ്ഞെടുപ്പ്: അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികൾക്ക് മുൻഗണനയില്ല; വോട്ട് ചെയ്യാൻ മുങ്ങിത്തപ്പണം!

Chikheang 12 hour(s) ago views 803
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് ബാലറ്റിലെ സ്ഥാനാർഥികളുടെ സ്ഥാനക്രമം മുന്നണി സ്ഥാനാർഥികൾക്ക് കടുത്ത ഭീഷണിയുയർത്തുന്നു. ലോക്സഭ, നിയമസഭാ തിര‍ഞ്ഞെടുപ്പുകളിൽ ദേശീയ, സംസ്ഥാന, അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന മുൻഗണന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇല്ല. മലയാളം അക്ഷരമാല ക്രമത്തിൽ ചേർക്കുന്നതിനാൽ മിക്കയിടങ്ങളിലും പട്ടികയിൽ ആദ്യം സ്വതന്ത്രരും വിമതരുമാണുള്ളത്. ചിലയിടങ്ങളിൽ അപരർ പോലും ബാലറ്റിൽ ഒന്നാം സ്ഥാനത്താണ്. സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രമാണ് തദ്ദേശ ബാലറ്റിലുണ്ടാകുക.  

  • Also Read ലേബർ കോഡ്: മുന്നണിയും യൂണിയനുകളും അറിയാതെ കേരളത്തിൽ കരടുചട്ടം; തൊഴിൽവകുപ്പ് വിജ്ഞാപനം 2021 ഡിസംബറിൽ   


അംഗീകൃത ദേശീയ പാർട്ടികളിലെയും സംസ്ഥാന പാർട്ടികളിലെയും സ്ഥാനാർഥികളെ അക്ഷരമാല ക്രമത്തിലും തുടർന്ന് മറ്റു റജിസ്റ്റേഡ് പാർട്ടികളിലെ സ്ഥാനാർഥികളെ അതിനു താഴെയും ചേർക്കുന്നതാണ് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ രീതി. പേരും ഫോട്ടോയും ചിഹ്നവുമുള്ളതിനാൽ അപരർക്കിടയിൽ നിന്നു സ്ഥാനാർഥിയെ തിരിച്ചറിയാൻ എളുപ്പമാണ്. ഇതുപോലെ തദ്ദേശത്തിലും വേണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത്തവണയും മാറ്റത്തിനു കമ്മിഷൻ തയാറായിട്ടില്ല. തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയുള്ളതിനാൽ ഇനിയെങ്കിലും ഇക്കാര്യം പരിഗണിക്കണമെന്നു പാർട്ടികൾ ആവശ്യപ്പെടുന്നു.



വർഷങ്ങളായി ഇത്തരത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബാലറ്റ് തയാറാക്കുന്നത്. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മറ്റൊരു തരത്തിൽ ചെയ്യുന്നുണ്ട്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ബാലറ്റ് ക്രമീകരണത്തിൽ മാറ്റം വരുത്താൻ കഴിയില്ല.



എ.ഷാജഹാൻ (സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മിഷണർ) English Summary:
Challenges in Local Election Ballot Order: Local election ballot order poses a significant challenge to coalition candidates. The absence of priority for recognized political parties in local elections, unlike Lok Sabha and Assembly elections, leads to independent and rebel candidates often appearing first on the ballot. This can cause confusion among voters, as they must carefully search for their preferred candidate.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634