കൊച്ചി ∙ നെഡി ഒക്കോറഫോർ ആദ്യമായി എഴുതിത്തുടങ്ങിയത് ‘പറക്കുന്ന പെൺകുട്ടിയെ’ കുറിച്ചാണ്. അതുവരെ വലിയ കായികതാരമാവുമെന്നു മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും വിശ്വസിച്ചിരുന്ന നെഡിയുടെ ജീവിതം അതിശയിപ്പിക്കുന്ന തരത്തിലാണു മാറി മറിഞ്ഞത്. നെഡി പറയുന്നു, ഇരുപതാമത്തെ വയസ്സിലെ ആ സംഭവത്തിനു ശേഷം എഴുത്തു നിർത്താൻ പറ്റിയിട്ടില്ല.
- Also Read അക്ഷരപ്രഭയിൽ കൊച്ചി: ഹോർത്തൂസിന് നാളെ മമ്മൂട്ടി തിരിതെളിക്കും
Q നെഡി പറഞ്ഞ ആ സംഭവം എന്തായിരുന്നു?
A വലിയ സാധ്യതയുള്ള ടെന്നിസ് കളിക്കാരിയാവുമെന്ന് എല്ലാവരും പ്രവചിച്ചിരുന്നു. ട്രാക്കിലും സജീവമായിരുന്നു. ഇലിനോയ് സ്റ്റേറ്റിലെ ഏറ്റവും മികച്ച അത്‌ലീറ്റായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴാണു നട്ടെല്ലിൽ ചെറിയൊരു വളവു ശ്രദ്ധയിൽ പെട്ടത്. പക്ഷേ, വേദനയോ മറ്റു പ്രശ്നങ്ങളോ ഇല്ല. എന്നിട്ടും ഡോക്ടർമാർ പറഞ്ഞു, ഇപ്പോൾ ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ 25 വയസ്സോടെ അനങ്ങാൻ കഴിയാതാവുമെന്ന്. അതോടെ ശസ്ത്രക്രിയ തീരുമാനിച്ചു.
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
നട്ടെല്ലിലെ ഏതു ശസ്ത്രക്രിയയ്ക്കു മുൻപും ഡോക്ടർമാർ മുന്നറിയിപ്പു നൽകും. തളർന്നു പോവാനുള്ള സാധ്യതയുണ്ടെന്ന്. എന്റെ കാര്യത്തിൽ 1% ആയിരുന്നു ആ സാധ്യത. ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതാമത്തെ മണിക്കൂറിൽ ഞാൻ ഉണർന്നപ്പോൾ എനിക്കു കാലുകളില്ലാത്തതു പോലെ തോന്നി. ആ ഒരു ശതമാനം സത്യമായി. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടു. ആഴ്ചകൾ കഴിഞ്ഞു. ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ കണ്ണുകൾ എന്നെ കാണുമ്പോൾ സങ്കടംകൊണ്ടു ചുവന്നു. ഇലിനോയ് സ്റ്റേറ്റിലെ ഏറ്റവും മികച്ച അത്‌ലീറ്റിനെ ഇല്ലാതാക്കിയെന്ന കുറ്റബോധം അദ്ദേഹത്തെ ബാധിച്ചു. വിഷാദത്തിന്റെ കാർമേഘം എന്റെ മനസ്സിനെയും മൂടി. മാസങ്ങൾ കഴിഞ്ഞപ്പോൾ ഇങ്ങനെ പോയാൽ പറ്റില്ലെന്ന് മനസ്സു പറഞ്ഞു. ഞാൻ മെല്ലെ എഴുതാൻ തുടങ്ങി.
എഴുതിയത് പറക്കാൻ കഴിയുന്ന പെൺകുട്ടിയെ കുറിച്ചാണ്. ആ എഴുത്ത് എന്റെ ശരീരത്തെ ഉണർത്താൻ തുടങ്ങി. പുതിയ ഊർജം കാലുകളിലേക്കു പ്രവഹിച്ചു. ഞാൻ എഴുന്നേറ്റു, ഇരുന്നു, വടികുത്തി നടന്നു... കോളജിൽ ചേർന്നു. ആ പറക്കുന്ന പെൺകുട്ടി എഴുത്തു നിർത്താൻ എന്നെ അനുവദിച്ചില്ല. ഇപ്പോൾ ഇതാ ഇവിടെ ഹോർത്തൂസ് സാഹിത്യോത്സവത്തിനു വിദേശത്തുനിന്ന് ആദ്യമെത്തിയതും ഞാനാണ്. ഇന്ത്യയിലേക്ക് ആദ്യമായാണു വരുന്നത്.
Q കോമിക്സ്, കഥകൾ, നോവൽ, ശാസ്ത്രകഥകൾ, ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, തിരക്കഥ... ഇതെല്ലാം ഒരേസമയം എങ്ങനെ സാധിക്കുന്നു. ‘പറക്കുന്ന എഴുത്തുകാരി’യെന്നു വിളിക്കാമോ?
A വിളിക്കേണ്ടി വരും. എഴുതാനിരിക്കുമ്പോൾ എന്താണ് എഴുതാൻ പോകുന്നതെന്ന് എനിക്കു തന്നെ അറിയില്ല. ചിലപ്പോൾ അതു കഥയായി മാറും. മറ്റു ചിലപ്പോൾ നോവലും. എനിക്കതു ജൈവികമായി സംഭവിച്ചു പോകുന്ന പ്രക്രിയയാണ്. കഥകൾ കേട്ടുവളർന്നതും പഠനത്തിനും വായനയ്ക്കും ഏറെ പ്രാധാന്യം നൽകിയിരുന്ന കുടുംബ പശ്ചാത്തലവും ശാസ്ത്ര വിഷയങ്ങളിലും കണക്കിലുമുണ്ടായിരുന്ന പ്രത്യേക താൽപര്യവും എല്ലാം എഴുത്തിനെ പരുവപ്പെടുത്തിയിട്ടുണ്ട്.
ഹോർത്തൂസ് പുതിയ അനുഭവമാകും
Q ഹോർത്തൂസ് സാഹിത്യോത്സവത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്തെല്ലാമാണ്?
A പ്രതീക്ഷകളല്ല, അപ്രതീക്ഷിതമായതു സംഭവിക്കുന്നതിലാണു ജീവിതത്തിലെ ആവേശം. ഹോർത്തൂസിലും അങ്ങനെ ചിലതു സംഭവിക്കുമെന്ന തോന്നലാണ് ഇന്ത്യയിലെത്തിയപ്പോഴുള്ളത്. എഴുത്തുകാർക്കും വിവിധ ചർച്ചാവേദികളിലെ പാനൽ അംഗങ്ങൾക്കും സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ വരുന്നവർക്കും ഇത്തരം സാഹിത്യക്കൂട്ടായ്മകൾ പുതിയ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്.
നെഡി ഒക്കോറഫോർ: മാർവൽ കോമിക്സിന്റെ ബ്ലാക്ക് പാന്തറിന്റെ ലോങ് ലിവ് ദ് കിങ്, വകൻഡ ഫോറെവെർ, ഷൂറി എന്നിവയ്ക്കു പുറമേ ലെ ഗാർഡിയ അടക്കമുള്ള കോമിക്സുകളും രചിച്ച യുഎസ് എഴുത്തുകാരി നെഡി ഒക്കോറഫോർ നൈജീരിയൻ വംശജയാണ്. ഹു ഫിയേഴ്സ് ഡെത്ത് (2010), ഡെത്ത് ഓഫ് ദ് ഓതർ (2025) തുടങ്ങി ഇരുപതിലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. English Summary:
Nnedi Okorafor\“s Inspiring Journey: Nnedi Okorafor is a renowned writer who overcame physical challenges to pursue her passion. Her story is a testament to resilience and the power of writing, which led her to become a celebrated author of comics, novels, and more, and also made her visit India for the first time to attend the Hortus Literary Festival. |
|