search

അക്ഷരപ്രഭയിൽ കൊച്ചി: ഹോർത്തൂസിന് നാളെ മമ്മൂട്ടി തിരിതെളിക്കും

Chikheang 3 hour(s) ago views 927
  

  

  



കൊച്ചി ∙ കൊച്ചിക്കായലോരത്ത് 4 ദിവസത്തെ കലാ–സാഹിത്യ–സാംസ്കാരികോത്സവമൊരുക്കുന്ന മലയാള മനോരമ ഹോർത്തൂസിനു നാളെ നടൻ മമ്മൂട്ടി തിരിതെളിക്കും. ഇതോടനുബന്ധിച്ചുള്ള ഹോർത്തൂസ് പുസ്തകശാല സുഭാഷ് പാർക്കിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തതോടെ നഗരം അക്ഷരദീപപ്രഭയിലായി. നാളെ മുതൽ 30 വരെ നടക്കുന്ന ഹോർത്തൂസിന്റെ പ്രധാന വേദികൾ സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവുമാണ്.   

  • Also Read ‘പറക്കും എഴുത്തുകാരി’: അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട എഴുത്തുകാരി നെ‍‍ഡി ഒക്കോറഫോർ അനുഭവം പങ്കിടുന്നു   


രാജേന്ദ്ര മൈതാനത്തു നാളെ വൈകിട്ട് 6നാണ് ഹോർത്തൂസിനു മമ്മൂട്ടി നാന്ദി കുറിക്കുക. മന്ത്രി പി.രാജീവ്, മേയർ എം.അനിൽകുമാർ, ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, കൊളംബിയൻ സാഹിത്യകാരി പിലാർ കിൻതാന എന്നിവർ പങ്കെടുക്കും. 3 ലക്ഷം രൂപയുടെ ഹോർത്തൂസ് നോവൽ പുരസ്കാരം ആർ.എസ്.ബിനുരാജിനു സമ്മാനിക്കും. കൊച്ചി കോർപറേഷന്റെ സഹകരണത്തോടെയാണ് ഹോർത്തൂസ് രണ്ടാം പതിപ്പ്.  



ഹോർത്തൂസ്: 225 സെഷൻ; നാനൂറിലേറെ പ്രതിഭകൾ
    

  • വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൊച്ചി ∙ മലയാള മനോരമ ഒരുക്കുന്ന കലാ–സാഹിത്യ–സാംസ്കാരികോത്സവമായ ഹോർത്തൂസിൽ ദേശീയ, രാജ്യാന്തര പ്രതിഭകളായ നാനൂറിലേറെപ്പേർ വിവിധ സെഷനുകളിലായി പങ്കെടുക്കും. നാളെ രാവിലെ 10 മുതൽ സെഷനുകൾ ആരംഭിക്കും. സുഭാഷ് പാർക്കിലെയും രാജേന്ദ്ര മൈതാനത്തെയും 5 വേദികളിലായി 225 ൽ അധികം സെഷനുകളുണ്ടാകും. കുട്ടികൾക്കായി പ്രത്യേക പവിലിയൻ, നടൻ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാല, ബെർലിനാലെയിൽനിന്നുള്ള 9 ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുന്ന ഫിലിം ഫെസ്റ്റിവൽ, ഭാവിയിലെ ഭക്ഷണവിശേഷങ്ങളുമായി ഷെഫ് സ്റ്റുഡിയോ, മാപ് ദ് വൈൽഡ് ബോർഡ് ഗെയിം, വിഡിയോ ഗെയിം റൈറ്റിങ്, സുഭാഷ് പാർക്കിലെ പ്രകൃതിയെ വരയ്ക്കുന്ന നേച്ചർ ജേണലിങ്, പരമ്പരാഗത ഉൽപന്നങ്ങളുടെ പ്രദർശനമായ ഹോർത്തൂസ് ബസാർ തുടങ്ങിയ പരിപാടികളും നടക്കും.  

സാഹിത്യോത്സവങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഹ്യുമൻ ലൈബ്രറിയും ഹോർത്തൂസിന്റെ അരങ്ങിലെത്തും.ഫ്രഞ്ച് നൃത്തവിരുന്ന് (ഫൈൻ ആർട്സ് ഹാൾ), ഉബുറോയ് നാടകാവതരണം (തേവര എസ്എച്ച് കോളജ്), ഇന്ത്യൻ ഓഷൻ ഫോക് ബാൻഡ് പ്രകടനം (ദർബാർ ഹാൾ ഗ്രൗണ്ട്), യേശുദാസിന് ആദരമർപ്പിക്കുന്ന ഗാനസന്ധ്യ (ദർബാർ ഹാൾ ഗ്രൗണ്ട്) എന്നിവയുൾപ്പെടെ ദിവസവും വൈകിട്ടു വിനോദപരിപാടികളുണ്ട്. 30നു വൈകിട്ടു സമാപനച്ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.

ഹോർത്തൂസിന്റെ ആദരമുദ്രയായ ‘ഹാൾ ഓഫ് ഫെയിം’ പ്രഖ്യാപനവും അടുത്ത ഹോർത്തൂസിന്റെ വിളംബരവും മോഹൻലാൽ നിർവഹിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, മേയർ എം.അനിൽകുമാർ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവർ പറഞ്ഞു.പുസ്തകശാല ഉദ്ഘാടനം ചെയ്ത സി.രാധാകൃഷ്ണനിൽനിന്നു സാന്റാമോണിക്ക ഗ്രൂപ്പ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ ആദ്യപുസ്തകം ഏറ്റുവാങ്ങി. മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, സർക്കുലേഷൻ ചീഫ് ജനറൽ‍ മാനേജർ സിനു മാത്യൂസ് എന്നിവർ പ്രസംഗിച്ചു. തനതു ഭാഷാപദങ്ങൾ സമാഹരിക്കാൻ സംസ്ഥാനത്തുടനീളം സഞ്ചരിച്ച ഹോർത്തൂസ് ‘പദ’യാത്ര ഇന്നു വൈകിട്ട് മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം.ലീലാവതിയിൽനിന്നു വാക്കു സ്വീകരിച്ച് സമാപിക്കും.

ചരിത്രമായ ഒന്നാം പേജുകൾ; ചിരിചാലിച്ച കാർട്ടൂണുകൾ   കൊച്ചിയിൽ മനോരമ ഹോർത്തൂസിന്റെ പ്രധാനവേദിയായ സുഭാഷ് പാർക്കിൽ തയാറാകുന്ന മനോരമ പവിലിയൻ. ചിത്രം: മനോരമ

കൊച്ചി ∙ വാർത്തകൾ ചരിത്രമെഴുതുകയും ചരിത്രം വാർത്തകളാവുകയും ചെയ്യുന്ന കാഴ്ചകളിലൂടെ ഒരു യാത്ര. മനോരമ ഹോർത്തൂസിന്റെ ഭാഗമായി നാളെ സുഭാഷ് പാർക്കിൽ തുറക്കുന്ന മനോരമ ‘ഗുഡ്മോണിങ് കേരള പവിലിയൻ’ വാർത്തകളെ സ്നേഹിക്കുന്നവരുടെ ഒന്നാം പേജായി മാറും. നാളെ വൈകിട്ട് 5.30ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പവിലിയൻ ഉദ്ഘാടനം ചെയ്യും.മലയാള മനോരമയുടെ ചരിത്രത്തിലൂടെയും പത്രത്താളുകളിലൂടെ സാധാരണക്കാരന്റെ ജീവിതത്തെ തൊട്ട കാർട്ടൂണുകളിലൂടെയും ഒരു യാത്രയാണ് മനോരമ പവിലിയൻ. 1893 നവംബറിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന ഭാഷാപോഷിണി സഭാസമ്മേളനത്തിൽനിന്നു തുടങ്ങുന്ന യാത്ര കേരളചരിത്രവും കടന്നു ലോകചരിത്രത്തിലൂടെ സഞ്ചരിക്കുന്നു.

മലയാള മനോരമയുടെ ഒന്നാം പേജിൽ വായനക്കാരുടെ ഒപ്പം ചേർന്നു നടക്കുന്ന കുഞ്ചുക്കുറുപ്പാണ് പവിലിയനിലേക്കു നിങ്ങളെ സ്വീകരിക്കുന്നത്. ഓരോ ചുവരിലും കാർട്ടൂണിന്റെ മുനയും മൂർച്ചയുമുള്ള ചിരിവഴികൾ ഇവിടെയുണ്ടാകും. മലയാള മനോരമയുടെ പഴയ പത്രത്താളുകളിൽ ഹോർത്തൂസിന്റെ വേദിയായ സുഭാഷ് പാർക്കിനെക്കുറിച്ചു പരാമർശിക്കുന്ന ഭാഗങ്ങളുമുണ്ട്. പണ്ടത്തെ ഇർവിൻപാർക്ക് സുഭാഷ് പാർക്കായ സി.ആർ.ഓമനക്കുട്ടന്റെ മറ്റൊരു ഓമനക്കഥ. ലോകത്തെയും രാജ്യത്തെയും സ്പർശിച്ച വലിയ തലക്കെട്ടുകൾ നേടിയ വാർത്തകൾ നിറഞ്ഞ പഴയകാല പത്രങ്ങളുടെ ഒന്നാം പേജാണു പ്രദർശനത്തിന്റെ മറ്റൊരു ഹൈലൈറ്റ്. English Summary:
Manorama Hortus 2025: Hortus Kochi is a vibrant literary and cultural festival organized by Malayala Manorama. This festival features renowned national and international figures and offers diverse sessions including discussions, workshops, and cultural performances, making it a significant event for literature enthusiasts.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373