തിരുവനന്തപുരം ∙ സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പൂരിപ്പിച്ച എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്യുന്ന നടപടികൾ തുടങ്ങിയതോടെ വോട്ടർമാരുടെ മുൻതലമുറയിലെ വിവരങ്ങൾ മാപ്പിങ് ചെയ്യുന്ന പ്രശ്നങ്ങളിൽ തലപുകയ്ക്കുകയാണ് ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ). ഓരോ ഫോമിലെയും വിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്പിൽ അപ്‌ലോഡ് ചെയ്യുംമുൻപ്, ഏറ്റവും ഒടുവിൽ എസ്ഐആർ നടന്ന 2002ലെ വോട്ടർപട്ടികയിലെ വിവരങ്ങളുമായി ഒത്തുനോക്കേണ്ടതുണ്ട്. 2002ലെ പട്ടികയിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള പലരും അതിലെ വിവരങ്ങൾ ഫോമിൽ പൂരിപ്പിച്ചിട്ടില്ല. 2002ൽ ബന്ധുക്കൾ പട്ടികയിൽ ഉണ്ടായിരുന്നെങ്കിൽ ആ വിവരങ്ങളും ശേഖരിച്ചു പൂരിപ്പിക്കാൻ പലരും തയാറായിട്ടില്ല. ഇങ്ങനെ ചെയ്യാത്തവർക്കു ഹിയറിങ് നോട്ടിസ് ലഭിക്കാനാണു സാധ്യതയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഓൺലൈനായി എന്യൂമറേഷൻ ഫോം പൂരിപ്പിച്ചവർക്ക് വിവരങ്ങളിൽ അപാകതയുണ്ടെങ്കിൽ അക്കാര്യം അറിയാനാകും. ഇവരും ഹിയറിങ്ങിന് ഹാജരാകേണ്ടി വരും.
- Also Read ഫ്ലെക്സും ചുമരെഴുത്തും കൊടിതോരണങ്ങളുമില്ല; കുളത്തൂരിലെ 5 വാർഡുകളിൽ നിശ്ശബ്ദ പ്രചാരണം മാത്രം
ഫോം ബിഎൽഒ അപ്‌ലോഡ് ചെയ്തോ? അറിയാൻ വഴിയുണ്ട്
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ബിഎൽഒ വഴി നൽകിയവർക്ക് വിവരങ്ങൾ ബിഎൽഒ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ സംവിധാനം നിലവിൽ വന്നു. voters.eci.gov.in വെബ്സൈറ്റിൽ എസ്ഐആർ 2026 എന്ന ഭാഗത്ത് fill enumeration form എന്ന ഭാഗം തുറക്കുക. വോട്ടർ ഐഡിയും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഹോം പേജിൽനിന്ന് വീണ്ടും fill enumeration form ഓപ്ഷൻ എടുക്കുക. സംസ്ഥാനം തിരഞ്ഞെടുത്ത് വീണ്ടും വോട്ടർ ഐഡി നമ്പർ നൽകുന്നതോടെ ഫോം ബിഎൽഒ നൽകിയിട്ടുണ്ടോ എന്നു മനസ്സിലാക്കാം. ഓൺലൈനായി പൂരിപ്പിച്ചവർക്ക് നേരത്തേതന്നെ ഈ സൗകര്യമുണ്ട്.
- Also Read ആരു പെയ്യും കൊല്ലത്ത്?; 25 വർഷമായി എൽഡിഎഫ് ഭരിക്കുന്ന കോർപറേഷൻ പിടിക്കുക യുഡിഎഫിന്റെ അഭിമാനപ്രശ്നം
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
ഒരു കോടിയിലേറെ എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്തു
തിരുവനന്തപുരം ∙ എസ്ഐആറിന്റെ ഭാഗമായി 1,06,81,040 എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഡോ. രത്തൻ യു.കേൽക്കർ അറിയിച്ചു. ഇതു മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 38.45% വരും. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 2,81,608 ആയി ഉയർന്നു. ഫോം സ്വീകരിക്കാനും അവ അപ്‌ലോഡ് ചെയ്യാനുമായി ക്യാംപുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഇന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. English Summary:
Challenges in Digitizing Enumeration Forms: Kerala Voter List Revision is currently underway, and the digitization of enumeration forms is in progress. BLOs are facing challenges in mapping current data with the 2002 voter list, and voters may need to attend hearings for discrepancies. Voters can check the status of their submitted enumeration forms online through the Election Commission website. |