search

തമിഴ്നാട് കേസിലെ വിധിയുടെ പുനഃപരിശോധനയല്ല

deltin33 12 hour(s) ago views 259
  



ന്യൂഡൽഹി ∙ തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള കേസിൽ കഴിഞ്ഞ ഏപ്രിൽ എട്ടിനുണ്ടായ വിധിയുടെ പുനഃപരിശോധന രാഷ്ട്രപതിയുടെ റഫറൻസിനു സുപ്രീം കോടതി നൽകിയ മറുപടിയിലൂടെ സംഭവിച്ചിട്ടില്ല. തമിഴ്നാട് കേസിൽ വിധി പറയുകയല്ല, നിയമപരമായ നിലപാടുകൾ വ്യക്തമാക്കുക മാത്രമാണു ചെയ്യുകയെന്ന് റഫറൻസിൻമേൽ വാദം തുടങ്ങിയപ്പോഴേ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് വ്യക്തമാക്കിയിരുന്നു.

  • Also Read കുഴക്കുന്ന ദിശാസൂചി   


റഫറൻസിനുള്ള മറുപടി കോടതിയുടെ അഭിപ്രായമാണ്. അതിന് ഉപദേശസ്വഭാവമാണുള്ളത്. തമിഴ്നാട് കേസിലെ വിധിയുടെ പുനഃപരിശോധനയല്ല ഉദ്ദേശിക്കുന്നതെന്നും ഭാവിയെക്കരുതിയുള്ള വ്യക്തതയാണു തേടുന്നതെന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിച്ചു.

  • Also Read അകാരണമായി ബില്ലുകൾ താമസിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവ്; തർക്കം തീരില്ല, പിന്നിൽ കളിക്കുന്നത് രാഷ്ട്രീയം   


സുപ്രീം കോടതി വിധി രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമാണെന്ന് ഭരണഘടനയിലെ 141–ാം വകുപ്പ് വ്യക്തമാക്കുന്നു. തമിഴ്നാട് കേസിലെ വിധിയിൽ ഭരണഘടനാപരമായിത്തന്നെയുള്ള പല പിഴവുകളും ഇന്നലെ കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. എങ്കിലും, അതാണ് നിലവിലെ നിയമം. വിധിയോടു യോജിപ്പില്ലെങ്കിൽ പുനഃപരിശോധനാ ഹർജിയും അതു പരാജയപ്പെട്ടാൽ പിഴവുതിരുത്തൽ ഹർജിയുമാണ് ശേഷിക്കുന്ന മാർഗങ്ങൾ.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഷ്ട്രപതിയുടെ റഫറൻസ് എന്നതു പുനഃപരിശോധനാ ഹർജിക്കു പകരമാകില്ലെന്ന് കേരളവും തമിഴ്നാടും വാദിച്ചിരുന്നു. എന്നാൽ, രാഷ്ട്രപതിയുടെയും ഗവർണറുടെയും പ്രവർത്തനം എങ്ങനെയെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നത് ഭരണഘടനയുടെ സുഗമമായ പ്രവർത്തനത്തിനു തടസ്സമാകുമെന്നു കോടതി പറഞ്ഞു; റഫറൻസ് നിലനിൽക്കില്ലെന്ന വാദം തള്ളി.

ആശയക്കുഴപ്പം ഒഴിവാക്കാനെന്നോണം ആധികാരികമായ അഭിപ്രായമാണു തങ്ങൾ നൽകുന്നതെന്ന് കോടതി വിശദീകരിച്ചു. റഫറൻസിനു ലഭിച്ച മറുപടി ചൂണ്ടിക്കാട്ടി തമിഴ്നാട് കേസിൽ കേന്ദ്രത്തിനു പുനഃപരിശോധനാ ഹർജി നൽകാനാകും. വിധി വന്ന് 30 ദിവസത്തിനകം പുനഃപരിശോധനാ ഹർജി നൽകണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിന് കാരണം പറയേണ്ടിവരുമെന്നുമാത്രം. പുനഃപരിശോധനാ ഹർജി പരിഗണിക്കേണ്ടത് ഏപ്രിലിൽ വിധി നൽകിയ രണ്ടംഗ ബെഞ്ചാണ്. രാഷ്ട്രപതിക്ക് അഞ്ചംഗ ബെഞ്ച് നൽകിയ ഉപദേശം അവരെ എത്രത്തോളം സ്വാധീനിക്കാമെന്ന ചോദ്യം ബാക്കിയാണ്.

തുടക്കം തമിഴ്നാട്ടിലെ പോരിൽനിന്ന്

ന്യൂഡൽഹി/ ചെന്നൈ∙ തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകളിൽ ഗവർണർ ആർ.എൻ.രവിയുടെ തീരുമാനം അനന്തമായി നീണ്ടതിനെതിരെ ഡിഎംകെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നൽകിയ വിധിയാണ് രാഷ്ട്രപതിയുടെ റഫറൻസിലേക്കും ജഡ്ജിമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവർ കൂടി ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ചിന്റെ തീർപ്പിലേക്കും നയിച്ചത്. ബില്ലുകൾ വച്ചുതാമസിപ്പിക്കുന്നതു ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമെന്നു വ്യക്തമാക്കുകയും രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കുകയും ചെയ്തായിരുന്നു തമിഴ്നാടിന്റെ കേസിൽ ജഡ്ജിമാരായ ജെ.ബി. പാർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ വിധി. ഗവർണർ തീരുമാനമെടുക്കാത്ത ബില്ലുകളെ അംഗീകരിച്ചതായി കണക്കാക്കുമെന്നും ബെഞ്ച് അന്നു വ്യക്തമാക്കി.

അതേസമയം, ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുന്ന കാര്യം വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി. English Summary:
Supreme Court verdict: Supreme Court verdict clarifies legal positions on the Tamil Nadu case, not a review of the previous judgment. The court\“s response to the presidential reference is advisory, focusing on future clarity and addressing constitutional errors. This could allow the central government to file a review petition in the Tamil Nadu case, subject to explaining the delay.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470022