search

നീതിക്കു കാവലാൾ; ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസ്, സത്യപ്രതിജ്ഞ ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ

cy520520 12 hour(s) ago views 421
  



ന്യൂഡൽഹി ∙ ബെഞ്ചില്ലാത്ത ക്ലാസ്മുറിയിൽ നിലത്തിരുന്നു പഠിച്ചുയർന്ന സൂര്യകാന്ത് ഇനി ഇന്ത്യയിലെ ഏറ്റവും ശക്തമായ ‘ബെഞ്ചിന്റെ’ നാഥൻ. ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസായി അദ്ദേഹം ഇന്നു ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 9.15നു നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളിൽനിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയിൽ തുടരും.



­ഹരിയാന ഹിസാറിലെ പെട്വാർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അറിവാണ് ഏറ്റവും വലിയ സമ്പത്തെന്നു പഠിപ്പിച്ച സംസ്കൃതാധ്യാപകനായ അച്ഛൻ മദൻ ഗോപാൽ ശർമയായിരുന്നു സൂര്യകാന്തിന്റെ ആദ്യ പാഠപുസ്തകം. പെട്വാറിൽ അന്നാരും വമ്പൻ സ്കൂളോ പരിഷ്കൃത ഇംഗ്ലിഷോ സ്വപ്നം കണ്ടിരുന്നില്ല. എല്ലാവരെയും പോലെ കിലോമീറ്ററുകൾ നടന്നും ക്ലാസ്മുറിയിലെ തറയിലിരുന്നും സർക്കാർ സ്കൂളിൽ മെട്രിക്കുലേഷൻ വരെ പഠിച്ചു. ഹിസാർ കോളജിൽനിന്നു ബിരുദം നേടി. 1984ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽനിന്നു നിയമബിരുദം നേടിയതോടെ അദ്ദേഹം വഴിയുറപ്പിച്ചു.

സൂര്യകാന്ത് ബിരുദാനന്തര ബിരുദം കൂടി നേടണമെന്ന് അച്ഛൻ ആഗ്രഹിച്ചെങ്കിലും ഹിസാറിലെ ജില്ലാ കോടതിയിൽ പ്രാക്ടിസ് തുടങ്ങി. ഒരു വർഷത്തിനുള്ളിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലേക്കു മാറി. സർവീസ് സംബന്ധിയായ കേസുകളിലൂടെ പേരെടുത്തു. നേരത്തേ പ്രാക്ടിസ് തുടങ്ങാനുള്ള തീരുമാനം ശരിയായിരുന്നുവെന്നു പിന്നീടു കൈവന്ന അവസരങ്ങൾ തെളിയിച്ചു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലാകുമ്പോൾ പ്രായം 38 മാത്രം. തൊട്ടടുത്ത വർഷം സീനിയർ അഭിഭാഷക പദവി ലഭിച്ചു. 2004ൽ 42–ാം വയസ്സിൽ, ഹൈക്കോടതി ജഡ്ജിയായി. ജഡ്ജിയായിരിക്കെ, 2011ൽ അച്ഛന്റെ ആഗ്രഹം സഫലമാക്കി; കുരുക്ഷേത്ര സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽനിന്ന് എൽഎൽഎം നേടി.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ 14 വർഷത്തിനു ശേഷം, 2018ൽ ഹിമാചൽപ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. 2019ൽ സുപ്രീം കോടതിയിലെത്തി. ഇന്നിപ്പോൾ, ഹരിയാനയിൽനിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ന്യായാധിപ പദവിയുടെ വലുപ്പം വലിയ നഗരങ്ങളിലേക്കു നയിച്ചപ്പോഴും സ്വന്തം മണ്ണിൽ വേരാഴ്ത്തിനിൽക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. നാട്ടിലെ മിടുക്കരായ വിദ്യാർഥികൾക്കു സ്കോളർഷിപ് ഉൾപ്പെടെ അദ്ദേഹം നൽകുന്നു. കോളജ് പ്രിൻസിപ്പലായി വിരമിച്ച സവിതയാണ് ഭാര്യ. മുഗ്ധയും കനുപ്രിയയും മക്കൾ.

  • Also Read പാലത്തായി പീഡനക്കേസ്; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനെ പിരിച്ചുവിട്ടു   


‘കെട്ടിക്കിടക്കുന്നത് 5 കോടി കേസുകൾ; കുറയ്ക്കാൻ ശ്രമിക്കും’

ന്യൂഡൽഹി∙ രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന 5 കോടിയിലധികം കേസുകളുടെ എണ്ണം കുറയ്ക്കാൻ ശ്രമമുണ്ടാകുമെന്ന് നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. തൊണ്ണൂറായിരത്തിലേറെ കേസുകൾ സുപ്രീംകോടതിയിൽ മാത്രം കെട്ടിക്കിടക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇതിന്റെ ഉത്തരവാദി ആരെന്ന വിഷയത്തിലേക്കു കടക്കുന്നില്ലെന്നും മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് അടക്കം 33 ജഡ്ജിമാർ സുപ്രീംകോടതിയിലുണ്ട്. ഇവരെക്കൊണ്ട് എന്തു മാറ്റം സാധ്യമാണെന്ന് പരിശോധിക്കും. അവസരങ്ങൾക്കൊപ്പം വെല്ലുവിളിയാണ് നിർമിത ബുദ്ധിയെന്നും നിയുക്ത ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കോടതിവിധിയുടെ പേരിൽ ജഡ്ജിമാരെയും വിധികളെയും പരിഹസിക്കുന്നതു ബാധിക്കുന്നില്ലെന്നും വിമർശനങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മാറ്റത്തിനു കാതോർത്ത്

സുപ്രീം കോടതിയിൽ പ്രധാനപ്പെട്ട ഒട്ടേറെ കേസുകൾ ജസ്റ്റിസ് സൂര്യകാന്ത് കൈകാര്യം ചെയ്തിട്ടുണ്ട്. കശ്മീരിനുള്ള പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 370–ാം വകുപ്പു റദ്ദാക്കിയ സർക്കാർ നടപടി ശരിവച്ചത്, അലിഗഡ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ശരിവച്ചത്, പ്രതിരോധ സേനയിലെ വൺ റാങ്ക് വൺ പെൻഷൻ പദ്ധതി ശരിവച്ചത്, ബിഹാറിലെ എസ്ഐആർ തുടരാൻ അനുവദിച്ചത് തുടങ്ങിയവ അതിൽപെടുന്നു.

  • Also Read ഇന്നും ചരിത്രരേഖകളിൽ പോലുമില്ല കൊച്ചിയിലെ ആ ‘തിരോധാനം’; സാഹിത്യവും ലോക രാഷ്ട്രീയവും അരിക്ഷാമവും വരെ ചർച്ചയായ ‘മിസ്റ്ററി’ പാർക്ക്   


മുല്ലപ്പെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികളും ജസ്റ്റിസ് കാന്തിന്റെ പരിഗണനയിലായിരുന്നു. കേരളത്തിലെ എസ്ഐആർ നടപടി മുതൽ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ വരെ നിലനിൽക്കെ ജസ്റ്റിസ് സൂര്യകാന്തിന്റെ കാലം കേരളത്തിനും പ്രധാനമാണ്. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിലും മധ്യസ്ഥത ഫലപ്രദമാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. കുഞ്ഞുങ്ങളുണ്ടാകുകയെന്ന ലക്ഷ്യത്തോടെ ജയിൽപുള്ളികൾക്കു കുടുംബ സന്ദർശനം അനുവദിക്കാമെന്ന വിഖ്യാത വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സൂര്യകാന്തായിരുന്നു. അന്നു പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലായിരുന്നു  അദ്ദേഹം.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @The___brahmans/X എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  

  • Also Read ഇന്നും ചരിത്രരേഖകളിൽ പോലുമില്ല കൊച്ചിയിലെ ആ ‘തിരോധാനം’; സാഹിത്യവും ലോക രാഷ്ട്രീയവും അരിക്ഷാമവും വരെ ചർച്ചയായ ‘മിസ്റ്ററി’ പാർക്ക്   
English Summary:
Justice Suryakant Assumes Office as India\“s 53rd Chief Justice: Justice Surya Kant assumes the role of Chief Justice of India, poised to address the backlog of pending cases. His tenure is expected to focus on efficient case resolution and leveraging technology in the judicial process.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156454