search

അൽ ഫലാഹ് ന്യൂനപക്ഷ പദവി ദുരുപയോഗം ചെയ്തെന്ന് നോട്ടിസ്

Chikheang Yesterday 11:19 views 724
  



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയവർ ജോലിചെയ്തിരുന്ന ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി ദുരുപയോഗം ചെയ്തുവെന്നും അതു പിൻവലിക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നുമാണ് ആവശ്യം. നാക് അക്രഡിറ്റേഷൻ ഉണ്ടെന്ന തരത്തിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ചതിനും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.  

  • Also Read സ്വപ്നമാകുമോ, സ്ഥിരജോലി?; പിരിച്ചുവിടലും അടച്ചുപൂട്ടലും നിർബാധം നടത്താൻ പുതിയ തൊഴിൽനിയമം വഴിയൊരുക്കുമെന്ന് ആശങ്ക   


യുജിസി വ്യവസ്ഥ അനുസരിച്ചു കേന്ദ്ര ധനസഹായം ലഭിക്കാൻ അർഹതയുള്ള സ്ഥാപനമല്ല അൽ ഫലാഹ്. എന്നാൽ, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെയും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെയും ഒട്ടേറെ സ്കോളർഷിപ്പുകളും ധനസഹായങ്ങളും സ്ഥാപനത്തിനു ലഭിച്ചെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. 2016 ൽ 10 കോടി രൂപയും 2015 ൽ 2600 വിദ്യാർഥികൾക്കായി 6 കോടി രൂപയും സ്കോളർഷിപ് ഇനത്തിൽ ലഭിച്ചു. ജമ്മു കശ്മീർ വിദ്യാർഥികൾക്കുള്ള എഐസിടിഇയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായി 1.10 കോടി രൂപ സ്കോളർഷിപ്പായി ലഭിച്ചിട്ടുണ്ട്.

1997ൽ അൽ ഫലാഹ് എൻജിനീയറിങ് കോളജ് ആരംഭിച്ച ഘട്ടത്തിലാണു ന്യൂനപക്ഷ സ്ഥാപന പദവി ഇവർക്കു ലഭിച്ചത്. പിന്നീടു പല തവണ ഹരിയാന സർക്കാർ സ്ഥാപനത്തിനെതിരെ നിലപാടു സ്വീകരിച്ചപ്പോഴും ഇവർ അപ്പീൽ നൽകി അനുകൂല തീരുമാനം നേടി. അൽ ഫലാഹിന്റെ മറുപടി അടുത്ത മാസം 4നു കമ്മിഷൻ പരിശോധിക്കും.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അൽ ഫലാഹ് ചാൻസലറുടെ തറവാട്  പൊളിക്കുന്നതിന് സ്റ്റേ

ഇൻഡോർ ∙ ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത അൽ ഫലാഹ് സർവകലാശാല ചാൻസലർ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ തറവാട് വീട് ഇടിച്ചുനിരത്താനുള്ള ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് സ്റ്റേ ചെയ്തു. അനധികൃത നിർമാണമെന്നാരോപിച്ച് വീട് പൊളിക്കുന്നതിനെതിരെ അവിടത്തെ താമസക്കാരനായ അബ്ദുൽ മജീദ് നൽകിയ ഹർജിയിലാണു നടപടി.

വീട് ഇഷ്ടദാനമായി ലഭിച്ചതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ രേഖകൾ 15 ദിവസത്തിനകം ഹാജരാക്കാൻ കോടതി നിർദേശിച്ചു. എന്നാൽ, അനധികൃത നിർമാണത്തിന്റെ പേരിൽ 30 വർഷം മുൻപ് നോട്ടിസ് നൽകിയിരുന്നതായി കന്റോൺമെന്റ് അധികൃതർ അറിയിച്ചു. ജാവേദ് സിദ്ദിഖിയെ ഈ മാസം 18ന് ആണ് ഇ.ഡി അറസ്റ്റ് ചെയ്തത്. English Summary:
Al Falah University Under Fire: Minority Status Misuse, Red Fort Blast Links & Financial Irregularities
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160876