search

മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റി സഹപ്രവർത്തകരുടെ ‘തമാശ’; 15 വയസ്സുകാരന് ദാരുണാന്ത്യം

Chikheang Yesterday 11:19 views 905
  

    



സാൻലിയുർഫ (തുർക്കി)∙ മരപ്പണി കേന്ദ്രത്തിലെ സഹപ്രവർത്തകരുടെ ക്രൂരതയെത്തുടർന്ന് 15 വയസ്സുകാരനായ അപ്രന്റീസ് മരിച്ചു. തുർക്കിയിലെ സാൻലിയുർഫയിലെ മരപ്പണി കേന്ദ്രത്തിൽ വച്ച് ഉയർന്ന മർദ്ദമുള്ള എയർ ഹോസ്  മലദ്വാരത്തിൽ കയറ്റതിനെ തുടർന്ന് മുഹമ്മദ് കെൻഡിർസി (15) മരിച്ചത്.  തമാശയ്ക്ക് വേണ്ടിയാണ് സഹപ്രവർത്തകർ ഇക്കാര്യം ചെയ്തത്.  

  • മരണത്തിലേക്ക് പറന്നുയരും മുൻപ് നിറഞ്ഞ ചിരി; നോവായി നമാൻഷ് സ്യാലിന്റെ അവസാന ചിത്രം, കണ്ണ് നിറയ്ക്കും ദൃശ്യങ്ങൾ പുറത്ത് Gulf News
      

         
    •   
         
    •   
        
       
  • സെലെൻസ്കിയെ ലൈവായി പൊരിച്ചെടുത്തു, ചിരകാലസുഹൃത്തുക്കൾ പോലും \“ശത്രുക്കൾ\“; മംദാനിയോട് മാത്രം ട്രംപിന് \“ബ്രൊമാൻസ്\“, പിന്നിൽ? US News
      

         
    •   
         
    •   
        
       


ഹബീബ് അക്സോയിയും ഒരു സുഹൃത്തും ചേർന്ന് മുഹമ്മദ് കെൻഡിർസിയെ ബലമായി കീഴ്പ്പെടുത്തി ശേഷം കൈകൾ കെട്ടിയിടുകയായിരുന്നു. തുടർന്ന് ഇവർ മുഹമ്മദ് കെൻഡിർസിയുടെ പാന്റ്സ് ഊരി മാറ്റിയശേഷം മലദ്വാരത്തിലേക്ക് എയർ കംപ്രസ്സർ ട്യൂബ് തള്ളിക്കയറ്റുകയായിരുന്നു. ഇതിനെത്തുടർന്ന് കൗമാരക്കാരന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻതന്നെ ഹാരൻ യൂണിവേഴ്സിറ്റി റിസർച്ച് ആൻഡ് ആപ്ലിക്കേഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചു ദിവസത്തിനുശേഷം മുഹമ്മദ് കെൻഡിർസി മരണത്തിന് കീഴടങ്ങി.

സംഭവവുമായി ബന്ധപ്പെട്ട് അക്സോയിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രൊബേഷനിൽ വിട്ടയക്കുകയും ചെയ്തു. ഇയാൾക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വ്യക്തമായിട്ടില്ല.  

ഓട്ടോ റിപ്പയർ മുതൽ വൃത്തിയാക്കലിനും മറ്റുമായി ഉപയോഗിക്കുന്ന ഉയർന്ന മർദ്ദമുള്ള എയർ ഹോസ് ഉപയോഗിച്ചുള്ള ഇത്തരം \“ക്രൂരതകൾ\“ മുൻപും മറ്റ് പലരുടെയും ജീവനെടുത്തിട്ടുണ്ട്. 2023ൽ ഇന്ത്യയിലെ ഒരു ഫാക്ടറിയിൽ സമാനമായ സംഭവത്തിൽ സഹപ്രവർത്തകൻ കംപ്രസ്ഡ് എയർ ഹോസ് തിരുകിയതിനെത്തുടർന്ന് 16 വയസ്സുകാരനായ മോത്തിലാൽ സാഹുവും ആന്തരിക അവയവങ്ങൾക്ക് പരുക്കേറ്റ് മരിച്ചിരുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംgusholderhaber എന്നX  അക്കൗണ്ടിൽ നിന്ന് English Summary:
Turkey factory death reports the tragic death of a 15-year-old apprentice in Sanliurfa due to a workplace incident involving a compressed air hose. The incident highlights the dangers of negligence and the need for workplace safety.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161107