search

വാഹനങ്ങൾ ചീറിപ്പായുന്ന ആറുവരിപ്പാതയിൽ പോത്തിൻകൂട്ടം കയറി; പുറത്തിറക്കാൻ പെടാപ്പാട്, ഗതാഗതം തടസ്സപ്പെട്ടു

LHC0088 Yesterday 11:19 views 685
  



കാസർകോട്: ആറുവരി ദേശീയപാതയിൽ പോത്തിൻകൂട്ടം കയറിയതോടെ വൻ ഗതാഗതക്കുരുക്ക്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഫ്ലൈ ഓവറിലേക്കാണ് പോത്തിൻകൂട്ടം കയറിയത്. വാഹനങ്ങൾ ചീറിപ്പായുന്ന പാതയിൽ ഇതേത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി. പിന്നീട് ഹൈവേ പട്രോളിങ് യൂണിറ്റും അഗ്നിരക്ഷാസേനയും എത്തിയാണ് പോത്തുകളെ പുറത്തിറക്കാൻ ശ്രമം നടത്തിയതും ഗതാഗതം നിയന്ത്രിച്ചതും.  

  • Also Read ‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി, ഒന്നാം പ്രതി എസ്ഐ   


അടുക്കത്ത്ബയൽ ഭാഗത്തെ എൻട്രി പോയന്റിലൂടെയാണ് 10 പോത്തുകളടങ്ങിയ കൂട്ടം ആറുവരിപ്പാതയിലേക്കു കയറിയത്. ഏറെ ദൂരം മുന്നോട്ടു പോയതോടെ പുറത്തിറങ്ങാനുള്ള മാർഗമില്ലാതെയായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കിലോമീറ്ററുകൾ അപ്പുറത്തുള്ള എൻട്രി പോയിന്‍റിലൂടെ പോത്തുകളെ പുറത്തിറക്കിയത്. പോത്തിന്റെ ഉടമ ആരാണെന്ന കാര്യം അന്വേഷിക്കുകയാണ്.

  • Also Read സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു, വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; അരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥൻ   
English Summary:
Traffic Disrupted as Cattle Herd Enters Kasaragod Highway: Highway patrol and fire rescue services intervened to remove the cattle and manage the traffic, restoring order after several hours.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158905