search

‘എതിരില്ലാതെ ജയിക്കുന്നതല്ല ജനാധിപത്യം, കണ്ണൂരിൽ നേരിടുന്നത് സിജെപി മുന്നണിയെ’

Chikheang Yesterday 11:19 views 954
  



യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിൽ മത്സരിക്കുകയാണ്. ആദികടലായി ഡിവിഷനിൽ നിന്നാണ് യുവനേതാവ് ജനവിധി തേടുന്നത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷൻ പിടിച്ചെടുക്കാനുള്ള ചുമതലയാണ് കോൺഗ്രസ് റിജിൽ മാക്കുറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തെ കുറിച്ചും രാഷ്ട്രീയ നിലപാടുകളെ കുറിച്ചും റിജിൽ മാക്കുറ്റി മനോരമ ഓൺലൈനോട് സംസാരിക്കുന്നു.  

  • Also Read ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘മായാവിയും’; കുപ്പിയിലാക്കാൻ നോക്കണ്ട, ‘ഓം ഹ്രീം’ പറഞ്ഞാൽ വീട്ടിലെത്തും   


∙ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം
പ്രചാരണം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇടതുപക്ഷം രണ്ടുതവണയായി ജയിച്ച ഡിവിഷനാണ്. വളരെ ശക്തമായ ജനവികാരം ഇടതുപക്ഷത്തിനെതിരെ കേരളത്തിലെല്ലായിടത്തും എന്ന പോലെ ഇവിടെയുമുണ്ട്. ഇടത് സർക്കാർ കാണിക്കുന്ന അഴിമതികളിൽ വലിയ പ്രതിഷേധം ജനങ്ങൾക്കുണ്ട്. ഒന്നാംഘട്ടമെന്ന നിലയിൽ വീടുകയറിയുള്ള പ്രചാരണമാണ് നടക്കുന്നത്. മത്സരിക്കാൻ പാർട്ടി പറഞ്ഞപ്പോൾ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.   

  • Also Read യുഡിഎഫിന്റെ പത്രിക തള്ളി, ഡമ്മിയില്ല; കോടതിയെ സമീപിക്കാൻ സ്ഥാനാർഥി   


∙ പോരാട്ടം ‘സിജെപി’ക്ക് എതിരെ
സിപിഎമ്മും ബിജെപിയും ഒന്നുചേരുന്ന ‘സിജെപി’ക്ക് എതിരെയാണ് കണ്ണൂരിൽ പോരാട്ടം. എന്നെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സംഘപരിവാറാണ്. ഞാൻ ഇവിടെ മത്സരിക്കുമ്പോൾ തോൽപ്പിക്കാനായി ‘സിജെപി’ മുന്നണി രൂപപ്പെട്ടു എന്നതിന് തെളിവുകൾ പുറത്തുവരികയാണ്. ബിജെപി സ്ഥാനാർഥി നിർണയത്തിൽ പോലും അഡ്ജസ്റ്റ്മെന്റ് നടക്കുന്നു. സംഘപരിവാർ ഗ്രൂപ്പുകൾ എന്നെ തോൽപ്പിക്കണമെന്ന ആഹ്വാനവുമായി വലിയ ക്യാംപെയിൻ സമൂഹമാധ്യമങ്ങളിൽ നടത്തുന്നുണ്ട്. കേരളത്തിൽ തന്നെ രൂപപ്പെട്ടുവരുന്ന ‘സിജെപി’ മുന്നണിയുടെ നമ്പർ വൺ ശത്രുവെന്ന നിലയിൽ എനിക്കെതിരെ വലിയ കാമ്പയിനുണ്ട്. എന്നെ പരാജയപ്പെടുത്തുക ഇരുവരുടെയും ലക്ഷ്യമാണ്. അതിനുള്ള കൂട്ടുകെട്ട് ഇവിടെ നടക്കുന്നുണ്ട്.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ എതിരില്ലാത്ത വിജയം ജനാധിപത്യമല്ല
കണ്ണൂരിൽ സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ജനാധിപത്യമല്ല. മസിൽപവർ കാണിച്ച് ഭീഷണിയിലൂടെയാണിത്. ആന്തൂരും മലപ്പട്ടവുമൊക്കെ സിപിഎമ്മിന്റെ കോട്ടകൊത്തളങ്ങളാണ്. ജനാധിപത്യ സംവിധാനങ്ങൾക്ക് കടന്നുകയറാൻ കഴിയാത്ത ഇടങ്ങളാണ്. ഇപ്പോൾ വലിയ മാറ്റങ്ങളുണ്ട്. ആന്തൂരിൽ പത്രിക നൽകിയ സ്ഥാനാർഥിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. രാജ്യത്ത് വോട്ട് ചോരിയിലൂടെ ബിജെപി അധികാരം സ്വന്തമാക്കുമ്പോൾ സമാനമായ പ്രവൃത്തിയാണ് ഇവിടെ സിപിഎമ്മും ചെയ്യുന്നത്. ജനാധിപത്യത്തിൽ ആർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അതുപോലും അംഗീകരിക്കാനുള്ള സഹിഷ്ണുത സിപിഎമ്മിനില്ല. എതിരാളികളില്ലാത്തത് ജനാധിപത്യ സങ്കൽപ്പത്തിന് തന്നെ എതിരാണ്.  

  • Also Read യുഡിഎഫിന് അനുകൂല കാലാവസ്ഥ; ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രണ്ടില മുഴുവൻ കൊഴിയും: പി.ജെ.ജോസഫ് എംഎൽഎ   


∙ ഇടതുപക്ഷക്കാർ പോലും സിപിഎമ്മിന് എതിര്
സിപിഎം നേതാക്കളുടെ നാടായ കണ്ണൂരിൽ പാർലമെന്റ് അംഗം കെ.സുധാകരനാണ്. ഇടതുപക്ഷക്കാർ തന്നെ സുധാകരന് വോട്ടു ചെയ്തതിന് തെളിവുണ്ട്. യഥാർഥ കമ്മ്യൂണിസ്റ്റുകാർ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധതയ്ക്ക് എതിരാണ്. അത് ഈ തിരഞ്ഞെടുപ്പോടെ ഒന്നുകൂടി വ്യക്തമാകും. എന്താണ് കമ്യൂണിസ്റ്റ് പാർട്ടി എന്ന് ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് നാട്ടിൽ നടക്കുന്നത്. അയ്യപ്പന്റെ സ്വർണം പോലും കൊള്ളയടിക്കാൻ പാർട്ടി ഉന്നത നേതാവായ ദേവസ്വം ബോർഡ് ചെയർമാൻ സ്വന്തം കൈപ്പടയിൽ എഴുതുകയാണ്. ആരാണ് കള്ളന്മാരെന്നും അവരെ ഇനിയും ഭരണം ഏൽപ്പിക്കണോയെന്നും ജനം ചിന്തിക്കും. അതിന്റെ പ്രതികരണം ഉൾപ്പെടെ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും.  

  • Also Read ബാധ്യത അടച്ചുതീർത്തില്ല; കൽപറ്റ നഗരസഭയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി   


∙ പാർട്ടി കോട്ടകളിൽ എതിരാളികൾക്ക് ‘ഭ്രഷ്ട്’
സിപിഎം ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്ന എതിരാളികൾക്ക് സാമൂഹിക ഭ്രഷ്ട് കൽപ്പിക്കും. ഭീഷണിപ്പെടുത്തും. പണ്ട് ഇത് രൂക്ഷമായിരുന്നു. ഇപ്പോൾ കാലം മാറിയതുകൊണ്ടാണ് കുറവുവന്നത്. എന്നിട്ടും സിപിഎമ്മിന് നേരം വെളുത്തിട്ടില്ല. കായികബലത്തിന്റെ പേരിൽ ഏതെങ്കിലും സ്ഥാനാർഥികളെ പിൻവലിപ്പിക്കുന്നതല്ല ജനാധിപത്യം. അത് ഏകാധിപത്യമാണ്.  

  • Also Read കണ്ണൂരിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല; കണ്ണപുരത്ത് പത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി   


∙ കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നു
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ ചെറുപ്പക്കാർ കടന്നുവരികയാണ്. രാഷ്ട്രീയത്തിൽ അത് പുതിയ ട്രെൻഡാണ്. ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. കോൺഗ്രസിലും നല്ല രീതിയിൽ ചെറുപ്പക്കാർ മുന്നിലുണ്ട്. സിപിഎമ്മിന്റെ കോട്ടകളിൽ മത്സരിക്കാൻ തയാറായി വരുന്നു. ആദി കടലായിയിൽ പാർട്ടി പറഞ്ഞപ്പോൾ വെല്ലുവിളി ഏറ്റെടുത്താണ് ഞാൻ മത്സരിക്കാൻ ഇറങ്ങിയത്.  

  • Also Read 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?   


∙ഭരണത്തെ ജനം വിലയിരുത്തും
എൽഡിഎഫ് ഭരണത്തിന്റെ കൂടി വിലയിരുത്തലാകും തദ്ദേശ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്ഷേമ പെൻഷൻ വർധിപ്പിച്ചത്. 2500 രൂപയാണ് മാനിഫെസ്റ്റോയിൽ പറഞ്ഞത്. ഇപ്പോഴാണ് 400 രൂപ വർധിപ്പിച്ചത്. പെൻഷൻ കൊടുത്തതു കൊണ്ടു മാത്രം വോട്ടു ചെയ്യുമെന്നത് മിഥ്യാ ധാരണയാണ്. കോവിഡ് കാലത്ത് കിറ്റു കൊടുത്തതു കൊണ്ട് എൽഡിഎഫിന് വീണ്ടും ഭരണം കിട്ടി. ഒരിക്കൽ ചക്കവീണ് മുയൽ ചത്തു എന്നതുകൊണ്ട് വീണ്ടും സംഭവിക്കില്ല. ഈ തിരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ വാട്ടർലൂവാണ് കേരളത്തിൽ നടക്കുക. വിലക്കയറ്റം, നികുതിവർധനവ്, തൊഴിലില്ലായ്മ തുടങ്ങിയ വലിയ പ്രശ്നങ്ങൾ നേരിടുകയാണ്. ഇവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. English Summary:
Rijil Makkutty is contesting in the Kannur Corporation election: Rijil Makkutty is contesting in the Kannur Corporation election, and the outcome will be a reflection of the current LDF government\“s performance. The election will also reflect the people\“s concerns about rising prices and unemployment.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160807