search

‘മെംബർ പ്രേമചന്ദ്രൻ’: ഗ്രാമപ്പഞ്ചായത്തിൽനിന്നു തുടങ്ങി എംഎൽഎ, മന്ത്രി, ലോക്‌സഭ–രാജ്യസഭ എംപി വരെ; അപൂർവതയുമായി എൻ.കെ.പ്രേമചന്ദ്രൻ

Chikheang Yesterday 11:18 views 487
  



കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം അഴിച്ചു താഴെയിട്ടു പോസ്റ്റ്‌മോർട്ടം നടത്തി തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ‌ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരിക്കുന്ന ‘മെംബർ പ്രേമചന്ദ്രനെ’ എനിക്ക് നല്ലോർമയുണ്ട്. മൃതദേഹം കൊണ്ടുവരുന്നതും കാത്തു മണിക്കൂറുകളോളം കാത്തിരിക്കുന്ന നാട്ടുകാർക്കു മുന്നിൽ വന്നിറങ്ങുന്ന ‘വാർഡ് മെംബർ’ അവർക്ക് ‘ഹീറോ’യാണ്. മെംബറെ മാത്രം ആശ്രയിക്കാൻ പാങ്ങുള്ള ആ കുടുംബത്തിനും നാടിനും ഒപ്പം നിൽക്കുക മാത്രമേ അന്നു ചെയ്യാനുള്ളൂ’– തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിനെ 7 വർഷം പ്രതിനിധീകരിച്ച എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ഓർമകളിൽ കരിയിലകൾ പാറുന്ന ആ നാട്ടിടവഴികളുണ്ട്.

  • Also Read ‘എല്ലാം പത്മകുമാർ തീരുമാനിച്ചു’: ബോർഡ് അംഗങ്ങളുടെ മൊഴി പത്മകുമാറിന് കുരുക്ക്   


ആർഎസ്പിയുടെ വിദ്യാർഥി വിഭാഗമായ പിഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി വിദ്യാർഥി രാഷ്ട്രീയത്തിൽ കത്തി നിൽക്കവേയാണ്, എൽഎൽബിക്കാരനെ പാർട്ടി സ്ഥാനാർഥിയാക്കിയത്– 1988 ൽ. 1991–ൽ പ്രഥമ ജില്ലാ കൗൺസിലിലേക്കു നാവായിക്കുളം ഡിവിഷനിലേക്കായി അടുത്ത നിയോഗം. 4 വർഷം പിന്നിട്ടപ്പോൾ 95–ൽ അതേ ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്തിലേക്കു മത്സരം. അടുത്ത വർഷം പ്രേമചന്ദ്രനെ പാർട്ടി കൊല്ലത്തേക്കു വിട്ടു– കൊല്ലം ലോക്സഭാ സീറ്റ് പിടിക്കാൻ. 1996ലും 98ലും ജയം. 2000–2006ൽ രാജ്യസഭാ എംപി. 2006ൽ നിയമസഭയിലേക്ക്. വിഎസ് അച്യുതാനന്ദൻ സർക്കാരിൽ മന്ത്രി. 2014 മുതൽ കൊല്ലം എംപി. ഗ്രാമപ്പഞ്ചായത്തംഗം മുതൽ ഇത്രയും തിരഞ്ഞെടുക്കപ്പെട്ട പദവികൾ വഹിച്ചിട്ടുള്ള രാജ്യത്തെ ഒരേയൊരാൾ ഒരുപക്ഷേ പ്രേമചന്ദ്രനാകാം. ഏകാംഗകക്ഷിയിൽ നിന്നു ലോക്സഭയിലെ സ്പീക്കർ പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടതും അപൂർവത.

Q പഞ്ചായത്ത് അംഗമെന്ന നിലയിലെ ഓർമകൾ
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


A അതിർത്തി തർക്കം, വഴിത്തർക്കം, കുടുംബപ്രശ്നങ്ങൾ എന്നു വേണ്ട, ആത്മഹത്യയിൽ വരെ ഇടപെടേണ്ട ജോലി പഞ്ചായത്തംഗത്തിന്റേതാണ്. എൽഎൽബിക്കാരനായതുകൊണ്ടാകാം, പഞ്ചായത്ത് കമ്മിറ്റിയിൽ ചെറിയ പ്രശ്നങ്ങളിൽപോലും നിയമവശങ്ങൾ ഉന്നയിച്ചു ഞാൻ തർക്കിച്ചപ്പോൾ അന്നത്തെ പ്രസിഡന്റ് പാവം എം.സാലി തലയ്ക്കു കൈവച്ച് ഇരുന്നിട്ടുണ്ട്. നിയമം വിട്ടു പിടിക്കാൻ പറ്റുമോ എന്ന മട്ടായിരുന്നു എനിക്ക്. അന്ന് 25 രൂപയായിരുന്നു മെംബറുടെ അലവൻസ് !

Q ഇതുവരെ വഹിച്ച പദവികളിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും പെട്ടെന്ന് ഉപയോഗിക്കാവുന്നത് ഏതാണ്

A ഒരു സംശയവും വേണ്ട, ഗ്രാമപ്പഞ്ചായത്തംഗം തന്നെ. ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ അതിലൂടെ പെട്ടെന്നു കഴിയും. അവർ നൽകുന്ന സേവനം മറ്റാർക്കും നൽകാൻ കഴിയില്ല. എംഎൽഎയ്ക്കും എംപിക്കുമൊക്കെ നിയമനിർമാണം ഉൾപ്പെടെ കർത്തവ്യങ്ങൾ വേറെയുണ്ടല്ലോ. 7 വർഷത്തോളം ഗ്രാമപ്പഞ്ചായത്തംഗം ആയിരുന്നപ്പോൾ ആർജിച്ച അനുഭവങ്ങളാണു എന്റെ പൊതുപ്രവർത്തന ജീവിതത്തിലെ മുതൽക്കൂട്ട്. പഞ്ചായത്തംഗമായില്ലായിരുന്നുവെങ്കിൽ ഞാൻ വേറെങ്ങും എത്തില്ലായിരുന്നു.

  • Also Read ‘എല്ലാം പത്മകുമാർ തീരുമാനിച്ചു’: ബോർഡ് അംഗങ്ങളുടെ മൊഴി പത്മകുമാറിന് കുരുക്ക്   


Q ത്രിതല പഞ്ചായത്ത് സംവിധാനം 3 പതിറ്റാണ്ട് പിന്നിടുമ്പോഴും ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പലതും പരിഹരിക്കപ്പെടാതെ കിടക്കുകയല്ലേ

A അടിസ്ഥാന സൗകര്യ വികസനത്തിൽ കുറെയേറെ പുരോഗതിയുണ്ട്. ഇപ്പോൾ പഞ്ചായത്തുകൾക്ക് ഫണ്ട് കിട്ടുന്നുണ്ട്. എന്റെ കാലത്ത് ഒരു വാർഡിന് മെയിന്റനൻസ് ഗ്രാന്റൊക്കെ കിട്ടുന്നത് 25,000–30,000 രൂപയാണ്. പിന്നീട് ജവാഹർ റോസ്ഗാർ യോജന വന്നപ്പോൾ റോഡുകൾ വന്നു, ഭവന പദ്ധതികൾ വന്നു. തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോഴും സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളായി മാറിയിട്ടില്ല. സർക്കാരിന്റെ നിയന്ത്രണച്ചരടുകളുണ്ട്. നേരത്തേ, ബാറും ക്വാറിയും തുടങ്ങുന്നതിനു തദ്ദേശ സ്ഥാപനത്തിന്റെ നിരാക്ഷേപപത്രം വേണമായിരുന്നു. സർക്കാർ അത് എടുത്തുകളഞ്ഞു. സാമ്പത്തികാധികാരത്തിലും പിടിമുറുക്കുന്നു. English Summary:
The Unlikely Journey of N.K. Premachandran: N.K. Premachandran\“s career is a unique journey from a village panchayat member to a Member of Parliament. His early experiences in local governance shaped his approach to public service and political life. He believes that grassroots level work as a Panchayat member enables you to solve people\“s issues promptly.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160807