ന്യൂയോർക്ക്∙ ഓപ്പറേഷൻ സിന്ദൂറിന്റെ സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ താൻ ഇടപെട്ടെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേൽ 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. മേയിൽ ഇന്ത്യ – പാക്ക് സംഘർഷം അവസാനിച്ചതിനു പിന്നാലെ ഇതുവരെ 60ൽ അധികം തവണയാണ്, താൻ ഇടപെട്ടാണ് സംഘർഷം നിർത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുള്ളത്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
- Also Read ‘പ്രസിഡന്റിനും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ല; ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കരുത്’
‘‘തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്, എപ്പോഴും അങ്ങനെയായിരുന്നു. വർഷങ്ങളായി, ഇതിനുമുമ്പും, ഞാൻ അത് വളരെ നന്നായി ചെയ്യുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുകയായിരുന്നു... അവർ ആണവായുധങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. ആണവായുധ ശേഷിയുള്ള ആ രണ്ട് അയൽരാജ്യങ്ങളോടും താൻ പറഞ്ഞത് – അവർക്ക് വേണമെങ്കിൽ യുദ്ധം ചെയ്യാം, പക്ഷേ ഓരോ രാജ്യത്തിനും ഞാൻ 350% തീരുവ ചുമത്തും എന്നാണ്. അമേരിക്കയുമായി ഇനി വ്യാപാരമില്ല എന്നും പറഞ്ഞു’’ – സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ് - സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.
- Also Read നിതീഷിന്റെ പത്താമൂഴം: ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിനെത്തി മോദി
അങ്ങനെ ചെയ്യരുതെന്ന് ഇന്ത്യയും പാക്കിസ്ഥാനും തന്നോടു പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ‘‘എന്റെ അടുത്ത് തിരിച്ചുവരികയാണെങ്കിൽ ഞാൻ അതു പിൻവലിക്കാം. പക്ഷേ, നിങ്ങൾ പരസ്പരം ആണവായുധങ്ങൾ പ്രയോഗിക്കുന്നതും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നതും ആണവ മാലിന്യം ലൊസാഞ്ചലസിനു മുകളിലൂടെ ഒഴുകി നടക്കുന്നതും ഞാൻ അനുവദിക്കില്ല. പൂർണമായി തയാറെടുത്തിരിക്കുകയാണെന്നും സംഘർഷം പരിഹരിക്കാൻ 350% തീരുവ ചുമത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനോടും ഞാൻ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം നിർത്തുകയാണെങ്കിൽ നമ്മൾ അവരുമായി ചേർന്ന് ഒരു നല്ല വ്യാപാര കരാർ ഉണ്ടാക്കുമെന്നും ബെസന്റിനോടു പറഞ്ഞു. മറ്റൊരു പ്രസിഡന്റും അങ്ങനെ ചെയ്യില്ലായിരുന്നു. ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാൻ ഞാൻ തീരുവകൾ ഉപയോഗിച്ചു, എല്ലാം ഇല്ലെങ്കിലും. എട്ടിൽ അഞ്ചെണ്ണം സാമ്പത്തിക കാരണങ്ങളാലും, വ്യാപാരം, തീരുവകൾ എന്നിവ കാരണവുമാണു പരിഹരിക്കപ്പെട്ടത്’’ – ട്രംപ് പറഞ്ഞു.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിനു പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന്റെ സാന്നിധ്യത്തിൽ തന്നെ വിളിച്ചു നന്ദി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി വിളിച്ച് ‘ഞങ്ങൾ നിർത്തി’ എന്ന് പറഞ്ഞതായി ട്രംപ് പിന്നീട് അവകാശപ്പെട്ടു. ‘എന്ത് നിർത്തി?’ എന്ന് ചോദിച്ചപ്പോൾ മോദി പ്രതികരിച്ചത് ‘ഞങ്ങൾ യുദ്ധത്തിനു പോകുന്നില്ല’ എന്നാണെന്നും ട്രംപ് പറഞ്ഞു. തുടർന്ന് മോദിക്കു നന്ദി പറഞ്ഞതായും കരാർ ഉണ്ടാക്കാം എന്നു പറഞ്ഞതായും ട്രംപ് പറഞ്ഞു.
മറ്റു പല യുദ്ധങ്ങളിലും താൻ ധാരാളം ആളുകളെ, ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ചതായും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഓവൽ ഓഫിസിൽ സൗദി കിരീടാവകാശിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ തടഞ്ഞുവെന്ന അവകാശവാദം ട്രംപ് ഒരു ദിവസം മുമ്പ് ആവർത്തിച്ചിരുന്നു. മേയ് 10ന്, വാഷിങ്ടൻ മധ്യസ്ഥത വഹിച്ച ദീർഘമായ ചർച്ചകൾക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിനു സമ്മതിച്ചതായി ട്രംപ് സമൂഹമാധ്യമത്തിൽ പ്രഖ്യാപിച്ചതുമുതൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ താൻ സഹായിച്ചുവെന്ന അവകാശവാദം 60ൽ അധികം തവണ അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. English Summary:
Trump Claims Intervention in India-Pakistan Conflict: Donald Trump claims to have intervened to prevent conflict between India and Pakistan by threatening 350% tariffs. He asserts that Prime Minister Modi called him to say they would not go to war. |
|