search

കേസിൽ പ്രതിയായ കാര്യം മറച്ചുവച്ച് വിദേശത്തേക്കുപോയ സിനിമ സംവിധായക തിരികെയെത്തിയപ്പോൾ അറസ്റ്റിൽ

LHC0088 Yesterday 11:17 views 937
  



ചാരുംമൂട് ∙ കേസിൽ പ്രതിയായ കാര്യം മറച്ചുവച്ച് പാസ്പോർട്ട് നേടി വിദേശത്തേക്കുപോയ യുവതി തിരികെയെത്തിയപ്പോൾ അറസ്റ്റിലായി. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി സമദ് മൻസിലിൽ ഹസീന ബീവിയാണ് (43) അറസ്റ്റിലായത്. ചാവക്കാട് വാടാനപ്പള്ളി, തിരുവനന്തപുരം മ്യൂസിയം, നൂറനാട്, കായംകുളം പൊലീസ് സ്റ്റേഷനുകളിൽ പ്രതിയായിരിക്കുമ്പോഴാണ് ഈ വിവരങ്ങൾ മറച്ചുവച്ച് ഹസീന കൊച്ചിയിലെ റീജനൽ പാസ്പോർട്ട് ഓഫിസിൽനിന്നു പാസ്പോർട്ട് നേടിയതെന്നു പൊലീസ് പറഞ്ഞു.

തുടർന്നു യുകെയിലേക്കു പോയി. കൊച്ചി പാസ്പോർട്ട് ഓഫിസറുടെ റിപ്പോർട്ടിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് പാസ്പോർട്ട് റദ്ദു ചെയ്യുന്നതിനായി അപേക്ഷ നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഹസീന നാട്ടിൽ എത്തിയ വിവരം അറിഞ്ഞ് ചെങ്ങന്നൂർ ഡിവൈഎസ്പി എൻ.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹസീന സിനിമ സംവിധായകയാണെന്നും ഈ സ്വാധീനം ഉപയോഗിച്ചാണ് പാസ്പോർട്ട് സ്വന്തമാക്കിയതെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. English Summary:
Passport fraud suspect Haseena Beevi, who concealed pending cases, was arrested upon her return to Kerala after obtaining a passport and traveling to the UK. Police are investigating the possibility of her leveraging connections to obtain the passport. The arrest was made following a report from the Kochi passport office and subsequent investigation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731