search

മുന്നറിയിപ്പിന് പിന്നാലെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ, പലായനം ചെയ്‌ത് ജനങ്ങൾ; ലെബനനിലെ നാലു ഗ്രാമങ്ങളിൽ വൻ നാശം

Chikheang 8 hour(s) ago views 100
  



ജറുസലം ∙ തെക്കൻ ലബനനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഒരാൾ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളാണ് ആക്രമിക്കുന്നതെന്നും അതിർത്തി മേഖലയിൽ ഹിസ്ബുല്ല ശക്തി പ്രാപിക്കുന്നത് തടയാനാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. 2024 നവംബറിൽ വെടിനിർത്തൽ നിലവിൽ വന്ന ശേഷം ഹിസ്ബുല്ല വീണ്ടും ആയുധങ്ങൾ സംഭരിക്കാൻ ശ്രമിക്കുകയാണെന്ന് ഇസ്രയേൽ ആരോപിച്ചു.

  • Also Read ഇന്ത്യയുടെ റഫാൽ തകർന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നിൽ ചൈനയെന്ന് യുഎസ്   


തെക്കൻ ലബനനിൽ നാലു ഗ്രാമങ്ങളിലെ കെട്ടിടങ്ങൾ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സമൂഹമാധ്യമങ്ങളിലൂടെ ഇസ്രയേൽ മുന്നറിയിപ്പു നൽകിയതിന് പിന്നാലെ അവിടങ്ങളിലെ താമസക്കാർ പലായനം ചെയ്തു. ദീർ കിഫ, ചെഹോർ, ഐനാറ്റ, ടൈർ ഫിൽസായ് എന്നീ ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തെ തുടർന്ന് കനത്ത പുക പ്രദേശത്ത് വ്യാപിച്ചു. അൽ ടിരിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ പ്രവർത്തിച്ച ഒരു ഹിസ്ബുല്ല അംഗത്തെ കൊലപ്പെടുത്തി എന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു.

  • Also Read ചുവപ്പ് പരവതാനി വിരിച്ച് സൗദി കിരീടാവകാശിയെ വരവേറ്റ് ട്രംപ്; നിർണായ നീക്കങ്ങളുമായി യുഎസ്, ലക്ഷ്യം സൗഹൃദത്തിന്റെ പുതു അധ്യായം   


ചൊവ്വാഴ്ച തെക്കൻ ലബനനിൽ തീരനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥിക്യാംപിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. 2024 നവംബറിൽ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തലിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 270 പേരാണ് കൊല്ലപ്പെട്ടതെന്നു ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.  
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Israel-Hezbollah Tensions Rise: Israel Lebanon conflict intensifies with attacks in Southern Lebanon. Israel claims the attacks target Hezbollah infrastructure to prevent the group from gaining strength in the border region.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160538