search

ബംഗ്ലദേശിലേക്കുള്ള അനധികൃത തിരിച്ചുപോക്കിൽ കുതിപ്പ്, ദിവസവും നൂറിലധികം പേർ കടക്കുന്നെന്ന് റിപ്പോർട്ട്; കാരണം എസ്ഐആർ?

Chikheang Yesterday 11:16 views 341
  



കൊൽക്കത്ത∙ എസ്ഐആർ നടപടികൾ ആരംഭിച്ചതിനു പിന്നാലെ ബംഗാളിൽ അതിർത്തി വഴി ബംഗ്ലദേശിലേക്കു കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തെക്കൻ ബംഗാൾ മേഖലയിൽ ഇന്ത്യ – ബംഗ്ലദേശ് അതിർത്തി വഴി അതിർത്തി കടക്കാൻ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ബംഗ്ലദേശികളുടെ എണ്ണം വർധിക്കുന്നുവെന്നും എസ്ഐആർ ആകാം ഇതിനു കാരണമെന്നുമാണ് റിപ്പോർട്ട്.

  • Also Read കേരളത്തിലെ എസ്ഐആർ ഹർജികളിൽ വിശദവാദം ഒരുമിച്ച്; വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി   


കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുവച്ചു നോക്കുമ്പോൾ നോർത്ത് 24 പർഗൻസാസ്, മാൽഡ ജില്ലകളിൽനിന്നുള്ള ഈ തിരിച്ചുപോക്കിൽ വലിയ കുതിപ്പ് ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ‘‘നേരത്തെ ഇത്തരം തിരിച്ചുപോക്കുകൾ വല്ലപ്പോഴുമേ രണ്ടക്കത്തിൽ തൊടുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ എല്ലാ ദിവസവും മൂന്നക്കം കടന്നാണ് ഈ എണ്ണം നിൽക്കുന്നത്. ചില റിപ്പോർട്ടുകൾ 500 പേർ ദിവസവും കടക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ശരിയല്ല. നൂറോ നൂറ്റമ്പതോ അതിലും കുറച്ചുകൂടിയോ മറ്റോ ആണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. 300ൽ താഴെ വരെയെ ഇതെത്തിയിട്ടുള്ളൂ’’ – ഉദ്യോഗസ്ഥൻ പറഞ്ഞു.

  • Also Read ബംഗ്ലക്കുടുക്കിൽ ഇന്ത്യ; ഹസീനയെ വെട്ടിലാക്കിയത് സ്വയം ഒപ്പിട്ട അന്നത്തെ ഉടമ്പടി; കാത്തിരിക്കുന്നത് ഫെബ്രുവരിയിലെ ഫലം!   


പെട്ടെന്നൊരു വർധന വന്നത് ബിഎസ്എഫിന്റെയും സംസ്ഥാന പൊലീസിന്റെയും മേൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. ഇങ്ങനെ അതിർത്തി കടക്കുന്ന ആളുകളുടെ പരിശോധനകൾ രണ്ട് അതിർത്തിയിലും നടത്തുന്നുണ്ട്. ബയോമെട്രിക് പരിശോധന കൂടാതെ ചോദ്യം ചെയ്യലും ക്രിമിനൽ പശ്ചാത്തല പരിശോധനയും ഇരു അതിർത്തിസേനകളും ചെയ്യുന്നുണ്ട്. ഇതുവഴി ഇവിടെന്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കെടുത്തു മുങ്ങുന്നവരാണോയെന്നും കണ്ടെത്താനാകും.  
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘ശരിക്കും രേഖകളില്ലാതെ ഇന്ത്യയിൽ കഴിഞ്ഞിട്ട് തിരിച്ചുപോകുന്നവരാണെങ്കിൽ അവർക്ക് കൃത്യമായ നടപടിക്രമങ്ങളിലൂടെ പോകേണ്ടിവരും പിന്നീട് ബോർഡർ ഗാർഡ് ബംഗ്ലദേശ് (ബിജിബി) സേനയ്ക്ക് ഇവരെ കൈമാറും. ബിജിബി അവരെ സ്വീകരിക്കുകയാണെങ്കിൽ ബംഗ്ലദേശിലേക്കു പ്രവേശിപ്പിക്കും, ഇല്ലെങ്കിൽ തിരിച്ചയയ്ക്കും. അപ്പോൾ ഇന്ത്യയുടെ ഭാഗത്ത് മറ്റു നടപടിക്രമങ്ങളെടുക്കേണ്ടിവരും. ഇവർക്കാർക്കും കൃത്യമായ പാസ്പോർട്ടുകളോ യാത്രാ രേഖകളോ ഉണ്ടാകില്ല. കൃത്യമായ രേഖകൾ ഇല്ലാത്തവരാണ് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നത്. പലരും വർഷങ്ങൾക്കുമുൻപേ തന്നെ ജീവിക്കാനായി ബംഗാളിൽ എത്തിയവരായിരിക്കും. ചിലർ കാലാവധി കഴിഞ്ഞു താമസിക്കുന്നവരായിരിക്കും. ഇപ്പോൾ എസ്ഐആർ നടപ്പാക്കി കഴിയുമ്പോൾ പിടിക്കപ്പെടുമെന്നു പേടിച്ചു കടക്കുന്നവരോ നിലവിലെ പൊലീസ് പരിശോധന നടക്കുന്നതിൽ പേടിക്കുന്നവരോ ആണ് ഇവരെല്ലാം’’ – ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. English Summary:
Increased Illegal Immigration at Bengal Border: This increase is potentially driven by fears related to Systematic Investment Removal (SIR) procedures, as reported by PTI. The BSF and state police are under pressure to manage the surge and are conducting thorough checks on those crossing the border.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639