search

എസ്ഐആർ: ഒരുമാസത്തെ ജോലി തീർക്കാൻ ഒരാഴ്ച; തീരില്ല രാവും പകലും ചെയ്താലും

LHC0088 Yesterday 11:14 views 274
  



തിരുവനന്തപുരം∙ ‘എസ്ഐആർ എന്നല്ല, പറയുന്ന എന്തു ജോലിയും ചെയ്യാം. പക്ഷേ സമയം വേണം. എന്റെ കീഴിൽ 913 വോട്ടർമാരുണ്ട്. ഈമാസം 4നാണ് എന്യൂമറേഷൻ ഫോം കിട്ടിയത്. ഇതുവരെ 60% വോട്ടർമാരെ പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ട് ഇന്നലെയോടെ 100% ജോലിയും തീർക്കാൻ പറഞ്ഞിരിക്കുകയാണ്. രാവിലെ 6 നു തുടങ്ങുന്ന അലച്ചിലാണ്. രാത്രി 8 ആയാലും തീരില്ല. ഇത്രയും ജോലി സമ്മർദം ഇതുവരെ ഉണ്ടായിട്ടില്ല’ -കണ്ണീരോടെ തിരുവനന്തപുരത്തെ ഒരു ബൂത്ത് ലവൽ ഓഫിസർ പറഞ്ഞതാണിത്. നേരത്തേ ആശാ വർക്കർമാരും അങ്കണവാടി ജീവനക്കാരുമായിരുന്നു ബിഎൽഒമാർ. സ്ഥലത്തെക്കുറിച്ച് നല്ല അറിവുള്ളവർ. അവരെ മുഴുവൻ ഒറ്റയടിക്കു മാറ്റി സർക്കാർ ജീവനക്കാരെ നിയോഗിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.

  • Also Read എസ്ഐആർ നടപടികൾ നിർത്തിവയ്ക്കാൻ അടിയന്തര ഉത്തരവിടണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ   


എന്യൂമറേഷൻ ഫോം കിട്ടിയതോടെ പുതിയ ബിഎൽഒമാർ വീടുകൾ തേടിയിറങ്ങിയപ്പോഴാണു മുന്നിലെ പ്രതിസന്ധി ബോധ്യപ്പെട്ടത്. തൊട്ടടുത്ത വീടുകളിലെ വോട്ടർമാരുടെ പേരുകൾ പോലും വെവ്വേറെ ബൂത്തുകളിലായിട്ടാണ്. വീടുകളുടെ ക്രമത്തിലല്ല വോട്ടർപട്ടികയിലെ സീരിയൽ നമ്പർ. കയറിച്ചെല്ലുന്ന വീടുകൾ മറ്റു ബൂത്തുകളിലേതാണെങ്കിലും വോട്ടറുടെ സംശയം മുഴുവൻ തീർത്തു കൊടുക്കണം.

  • Also Read ‘എസ്ഐആറിന്റെ കാര്യത്തിൽ മകൻ സമ്മർദത്തിലായിരുന്നു, ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല’   


അങ്ങനെയും സമയം നഷ്ടമാവും. ചില ജില്ലകളിൽ വേഗത്തിൽ ജോലി തീർക്കുന്ന ബിഎൽഒമാരുണ്ട്. പള്ളികളും റസിഡന്റ്സ് അസോസിയേഷനുകളും വഴിയാണ് അവിടെ ഫോം വിതരണം. എന്നാൽ നേരിട്ടുതന്നെ ഫോം വീട്ടിലെത്തിക്കണമെന്നാണു ബിഎൽഒമാർക്കുള്ള കർശനനിർദേശം.  
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാത്രി 7നു ശേഷം ബൈക്കിൽ സഞ്ചരിച്ച് പിറ്റേന്ന് എത്തേണ്ട വീടുകളുടെ ലൊക്കേഷൻ മനസ്സിലാക്കി റൂട്ട് മാപ് തയാറാക്കിയാണ് ഇപ്പോൾ വിതരണം നടത്തുന്നതെന്ന് ഒരു ബിഎൽഒ പറഞ്ഞു. ഒന്നര മാസമെങ്കിലും വേണം ഒരുവിധത്തിലെങ്കിലും ജോലി തീർക്കാൻ. എന്നാലും അർഹരായ ഒരുപാടുപേർ പട്ടികയിൽനിന്നു പുറത്തു പോകുമെന്നുറപ്പാണ്.

  • Also Read എസ്ഐആർ എന്യൂമറേഷൻ ഫോം വീട്ടിൽ എത്തിയില്ലേ? ഓൺലൈൻ ആയി ഇങ്ങനെ പൂരിപ്പിക്കാം   


ഇൗ മാസം 4 മുതൽ ഒരു മാസത്തെ സമയം തന്നിട്ട് ഇന്നലെത്തന്നെ തീർക്കണം എന്ന് അന്ത്യശാസനം നൽകിയതാണ് ബിഎൽഒമാരെ കൂടുതൽ സമ്മർദത്തിലാക്കിയത്. വർഷം 12,000 രൂപ പ്രതിഫലം പ്രതീക്ഷിച്ച് ചുമതല ഏറ്റെടുത്ത ബിഎൽഒമാർ എങ്ങനെ ഈ ജോലിയിൽനിന്ന് ഒഴിവാകുമെന്ന ആലോചനയിലാണിപ്പോൾ.

ഒരു വീട്ടിലെ അംഗങ്ങൾ പല ബൂത്തുകളിൽ

ഒരു വീട്ടിലെ അംഗങ്ങൾ തന്നെ പല ബൂത്തുകളിലുൾപ്പെട്ട സംഭവങ്ങളും ഒട്ടേറെയുണ്ട്. തുടക്കത്തിൽ വീടുകളിലെത്തി ഫോം പൂരിപ്പിച്ചു വാങ്ങിയിരുന്നു. അങ്ങനെ ചെയ്താൽ 20 വീടുകൾ പോലും ഒരു ദിവസം പൂർത്തിയാക്കാനാവില്ല.

  • Also Read രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി, ജോലി സമ്മർദ്ദം താങ്ങാനായില്ല; ആത്മഹത്യ ട്രെയിനിനു മുന്നിൽ ചാടി   


2 ദിവസം കൊണ്ട് അതു തിരിച്ചറിഞ്ഞതോടെ ഫോം വീടുകളിൽ നൽകി മടങ്ങുന്ന രീതിയിലേക്കു മാറി. പൂരിപ്പിച്ചു കഴിഞ്ഞോയെന്നു വിളിച്ചുചോദിക്കാനും മാർഗമില്ല. കാരണം, പല വോട്ടർമാരുടെ ഫോൺ നമ്പറും പട്ടികയിലില്ല. വോട്ടറെ തിരിച്ചറിയാനും പാടാണ്. പഴയ ഫോട്ടോ കാണിച്ചു ചോദിച്ചാൽ നാട്ടുകാർ‌ക്കും ആളെ തിരിച്ചറിയാൻ കഴിയില്ല. English Summary:
Challenges Faced by Booth Level Officers in SIR: Booth Level Officer duties are proving challenging in Kerala due to unrealistic deadlines and outdated voter information as part of SIR. The BLOs are struggling to meet targets with limited resources and incomplete data, leading to potential voter disenfranchisement.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731