search

എസ്ഐആർ നടപടികൾ നിർത്തിവയ്ക്കാൻ അടിയന്തര ഉത്തരവിടണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

cy520520 9 hour(s) ago views 560
  



ന്യൂഡല്‍ഹി∙ കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ആണ് ലീഗിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ആണ് കുഞ്ഞാലിക്കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

  • Also Read അമിത ജോലിഭാരം, ശരിയായ പരിശീലനമില്ല; എസ്ഐആറുമായി സഹകരിക്കില്ലെന്ന് തമിഴ്നാട്ടിലെ ജീവനക്കാർ   


എസ്‌ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദം താങ്ങാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ ഹർജി. കണ്ണൂരിലെ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതിനിടയില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണ്. അതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ അപ്രായോഗികം ആണ്. പ്രവാസികള്‍ക്ക് ഉള്‍പ്പടെ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത് ഹർജിയിൽ പറയുന്നു

  • Also Read ‘ബലപ്രയോഗത്തിലൂടെ എസ്ഐആർ നടപ്പാക്കുന്നു’: ബിഎൽഒ കുഴഞ്ഞുവീണു, കൊൽക്കത്തയിലും പ്രതിഷേധം   
English Summary:
Muslim League Files Petition in Supreme Court Against Kerala SIR Survey: The petition cites pressure on employees and logistical challenges during the local body elections, impacting both residents and expatriates.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156340