search

‘ട്രെയിനിൽ യുവതികളുടെ എതിർവശത്ത് നിന്ന് പ്രതി സിഗരറ്റ് വലിച്ചു; വഴക്കിട്ടത് 2 തവണ, ഗാർഡ് ആ വഴി വന്നു’

LHC0088 2026-2-12 11:14:29 views 604
  



തിരുവനന്തപുരം ∙ വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ രണ്ട് തവണ യുവതികളുമായി പ്രതി വഴക്കിട്ടിരുന്നുവെന്ന് സാക്ഷിയായ ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ. യുവതികൾ ഇരുന്നതിന്‍റെ എതിര്‍വശത്ത് നിന്നാണ് സുരേഷ് കുമാർ സിഗരറ്റ് വലിച്ചത്. ഇവിടെ നിന്ന് വലിക്കാൻ പാടില്ലെന്ന് യുവതികൾ പറഞ്ഞു. ഇതേ ചൊല്ലി വഴക്കുണ്ടായെന്നും ശങ്കർ പറഞ്ഞു.  

  • Also Read ഒടുവിൽ ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി   


വഴക്കു കഴിഞ്ഞ് 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് ആ വഴി വന്നു. സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു. യുവതികൾ പരാതിപ്പെട്ടതു കൊണ്ടാണ് ഗാര്‍ഡ് എത്തിയതെന്ന് പ്രതി വിചാരിച്ചു. ഇതേ ചൊല്ലി വീണ്ടും തര്‍ക്കമായി. തുടർന്നാണ് ശ്രീക്കുട്ടിയെ പ്രതി തള്ളിയിട്ടത്. പിന്നീട് അർച്ചനയുമായി പ്രതി വഴക്കിട്ടപ്പോൾ താൻ അങ്ങോട്ട് ചെന്നു. ആ സമയം പ്രതിയുടെ കൈയിൽ തൂങ്ങി നില്‍ക്കുകയായിരുന്നു അര്‍ച്ചന. പൊലീസ് തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ശങ്കർ പറഞ്ഞു.

  • Also Read മലയാളികൾ മുഴുവൻ ട്രെയിനിലെ രക്ഷകനെ തിരയുമ്പോൾ ഒന്നുമറിയാതെ ശങ്കർ; വഴിത്തിരിവായത് ഓട്ടോ ഡ്രൈവറുടെ ഓർമ   


കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കർ. ട്രെയിനിലെ ആക്രമണവും ശങ്കർ പാസ്വാന്റെ രക്ഷാപ്രവർത്തനവും കേരളത്തിൽ വലിയ വാർത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. അതിനാലാണ് പൊലീസിനു മുന്നിൽ ശങ്കർ വരാതിരുന്നത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കർ പാസ്വാനെ പൊലീസ് കണ്ടെത്തിയത്.  
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരള എക്സ്പ്രസിനു വർക്കല കഴിഞ്ഞാൽ പേട്ടയിലും തിരുവനന്തപുരത്തുമാണ് സ്റ്റോപ്പുകൾ. അന്വേഷണത്തിൽ, രക്ഷാപ്രവർത്തനം നടത്തിയ ചുവന്ന ഷർട്ടുകാരൻ ഇറങ്ങിയത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആണെന്ന് മനസ്സിലാക്കി. ഇവിടെ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറുന്ന സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ദൗത്യം. രാത്രി സവാരി ആയതിനാൽ തന്നെ ചുവന്ന ഷർട്ടിട്ട ഒരാളെ കൊച്ചുവേളിയിൽ ഇറക്കിയത് ഓട്ടോ ഡ്രൈവർ ഓർത്തുവച്ചിരുന്നു. ഇത് അന്വേഷണസംഘത്തിനു കൂടുതൽ സഹായകരമായി. കൊച്ചുവേളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കറിനെ കണ്ടെത്തിയത്.

  • Also Read ‘എസ്ഐആറിന്റെ കാര്യത്തിൽ മകൻ സമ്മർദത്തിലായിരുന്നു, ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല’   
English Summary:
Train Incident at Varkala: Shankar Paswan, a witness, provides crucial testimony about the events leading up to the crime and the subsequent police investigation that led to his discovery.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126