search

തകരാർ ലോറിയുടെതോ റോഡിന്റെതോ..? കിടപ്പു രോഗികളെ അടക്കം ഫയർഫോഴ്സും പൊലീസും ചേർന്ന് ഒഴിപ്പിച്ചു, ദുരന്തം ഒഴിവായി

deltin33 10 hour(s) ago views 260
  



പാലോട്∙ തിരുവനന്തപുരം തെങ്കാശി സംസ്ഥാനപാതയിൽ വഞ്ചുവം മഞ്ഞക്കോട്ടുമൂലയിൽ ലോറിയിൽ കൊണ്ടു വന്ന സിഎൻജി സിലിണ്ടറുകൾ റോഡിലേക്കു മറിഞ്ഞ് മണിക്കൂറുകളോളം വാതകച്ചോർച്ചയും ഗതാഗത തടസ്സവും ഉണ്ടായി. രണ്ടു സിലിണ്ടറുകളിൽ നിന്ന് ചോർച്ചയുണ്ടായതും പരിസരമാകെ വാതകഗന്ധം പരന്നതും കടുത്ത ആശങ്കയ്ക്ക് ഇടയാക്കി. തുടർന്ന് പരിസര വീടുകളിലെ കിടപ്പു രോഗികളെ അടക്കം ഫയർഫോഴ്സും പൊലീസും ചേർന്ന് ഒഴിപ്പിച്ചു. കൊച്ചുവേളിയിൽ നിന്ന് വിദഗ്ധർ എത്തി വാതകച്ചോർച്ച തടഞ്ഞു സിലിണ്ടർ കാബിൻ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതോടെ 4 മണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കു വിരാമമായി.ഇന്നലെ ഉച്ചയ്ക്ക് 12ന് കൊച്ചുവേളിയിൽ നിന്ന് താന്നിമൂട് പമ്പിലേക്കു കൊണ്ടുപോയ സിലിണ്ടറുകൾ ഇറക്കാൻ കഴിയാതെ തിരികെ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം.

വളവ് തിരിയവെ ലോറിയുടെ പ്ലാറ്റ്ഫോം അടക്കം പൊട്ടിമാറി സിലിണ്ടർ കാബിൻ ലോറിയിൽ നിന്ന് വേർപെട്ട് റോഡിൽ പതിക്കുകയായിരുന്നു.  എന്നാൽ ലോറി മറിഞ്ഞില്ല. എതിരെ വാഹനങ്ങൾ വരാത്തതും വഴിയാത്രക്കാർ ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കി. ചെറിയ 30 സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്.  ഫയർഫോഴ്സ് വെള്ളം ചീറ്റി വാതകം പടരുന്നത് തടഞ്ഞു. എഎസ്പിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്, പാലോട്, വലിയമല പൊലീസ് സംഘവും വിതുര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തി. കലക്ടർ റിപ്പോർട്ട് തേടി.

തകരാർ ലോറിയുടെതോ റോഡിന്റെതോ..?
പാലോട്∙ സിഎൻജി സിലിണ്ടറുകൾ കയറ്റി വന്ന ലോറി മറിയാൻ ഇടയായത് ലോറിയുടെ തകരാറോ റോഡിന്റെ പ്രശ്നമോ എന്ന ചോദ്യം ഉയരുന്നു. മഞ്ഞകോട്ടുമൂല വളവിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റോഡിന്റെ അശാസ്ത്രീയത പരിശോധിച്ചു റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫിസറോട് നിർദേശിച്ചതായും ഈ റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്നും നെടുമങ്ങാട് തഹസിൽദാർ ജയകുമാർ പറഞ്ഞു.

എന്നാൽ വളവും കയറ്റമുള്ള പ്രദേശവുമായ ഇവിടെ വാഹനങ്ങൾ ഇറങ്ങി വരുമ്പോഴാണ്  അപകടങ്ങളേറെയും ഉണ്ടായിട്ടുള്ളതെന്നും കയറി പോകുമ്പോൾ  അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നും ലോറിയുടെ പ്ലാറ്റ്ഫോം പൊട്ടിമാറിയതാവാം കാരണമെന്നും നാട്ടുകാർ പറയുന്നു. കയറ്റം കയറുമ്പോൾ തന്നെ ഒരു ശബ്ദം കേട്ടതായും നിരന്ന പ്രദേശത്ത് ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും സൂചനയുണ്ട്. English Summary:
CNG cylinder leak causes traffic disruption in Palode. A CNG cylinder fell from a lorry, causing a gas leak and prompting the evacuation of residents. Emergency services responded quickly to contain the leak and ensure public safety.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469968