search

‘ഓപ്പറേഷൻ സിന്ദൂർ കൊണ്ട് എന്ത് ഗുണം? സുഹൃത്തുക്കളെ മാറ്റാം, പക്ഷേ അയൽക്കാരെ മാറ്റാൻ കഴിയില്ല’

cy520520 5 hour(s) ago views 290
  



ശ്രീനഗർ∙ ഓപ്പറേഷൻ സിന്ദൂർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന വിവാദ പരാമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ഡൽഹി സ്ഫോടന കേസിലും ഫരീദാബാദിൽ സ്ഫോടന വസ്തുക്കൾ പിടിച്ചെടുത്ത കേസിലും ഉൾപ്പെട്ട ഡോക്ടർമാർ എന്തുകൊണ്ട് ഈ പാത സ്വീകരിച്ചു എന്നതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ഓപ്പറേഷൻ സിന്ദൂർ നടക്കാൻ സാധ്യതയുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

  • Also Read ഡൽഹി സ്ഫോടനം: അറസ്റ്റിലായ ഡോക്ടർമാരുടെ റജിസ്ട്രേഷൻ റദ്ദാക്കി; ഇനി ഇന്ത്യയിൽ ചികിത്സ നടത്താൻ കഴിയില്ല   


‘‘ഓപ്പറേഷൻ സിന്ദൂർ കൊണ്ട് ഒരു ഗുണവും സംഭവിച്ചില്ല. നമ്മുടെ പതിനെട്ട് പേർ മരിച്ചു. നമ്മുടെ അതിർത്തികളിൽ വിട്ടുവീഴ്ച ചെയ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് ഏക മാർഗം. സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ അയൽക്കാരെ മാറ്റാൻ കഴിയില്ലെന്ന് വാജ്‌പേയി പറഞ്ഞത് ഞാൻ ഓർമിപ്പിക്കുന്നു’’ – അബ്ദുള്ള പറഞ്ഞു.

  • Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം   


‘‘ഉത്തരവാദികളായവരോട് ചോദിക്കൂ, എന്തുകൊണ്ടാണ് ഡോക്ടർമാർ ഈ പാത സ്വീകരിക്കേണ്ടി വന്നത്? എന്തായിരുന്നു കാരണം? ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും പഠനവും ആവശ്യമാണ്’’ – അബ്ദുള്ള പറഞ്ഞു. ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവത്തിലും ഫാറൂഖ് അബ്ദുള്ള വിമർശനം ഉന്നയിച്ചു. സ്ഫോടകവസ്തുക്കൾ തെറ്റായി കൈകാര്യം ചെയ്തതിനായിരുന്നു വിമർശനം.  
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതിനിടെ ഫാറൂഖ് അബ്ദുള്ളക്കെതിരെ ബിജെപി രംഗത്തെത്തി. ഭീകരവാദികളോട് മൃദുസമീപനമാണ് ഫാറൂഖ് അബ്ദുള്ളക്കെന്നും ഭീകരർക്കുവേണ്ടി കണ്ണുനീർ ഒഴുക്കുന്നത് അദ്ദേഹത്തിന്റെ പഴയ ശീലമാണെന്നുമാണ് ബിജെപിയുടെ ആരോപണം. നൗഗാം സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ അനാവശ്യമാണെന്നും ബിജെപി അറിയിച്ചു. English Summary:
Farooq Abdullah\“s Controversial Statement on Operation Sindoor: Farooq Abdullah criticizes Operation Sindoor, questioning its benefits after the loss of lives and border compromises. He emphasizes the need to investigate why doctors are turning to terrorism and the mishandling of explosives in the Nowgam police station blast. BJP has responded, alleging that Abdullah has a soft stance against terrorism.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156241