search

‘പ്രണയത്തിനായി ശസ്ത്രക്രിയ’ നടത്തിയ യുവാവിന് ദാരുണാന്ത്യം; ചൊറിച്ചിൽ മാറാൻ ക്രീം: ശരീരം നിറയെ തടിപ്പ്, 7 രാജ്യാന്തര വാർത്തകൾ

cy520520 The day before yesterday 11:13 views 283
  

  

  

  

  

  

  

    



ചൊറിച്ചിൽ മാറാൻ ഓൺലൈനിൽ നിന്ന് ക്രീം വാങ്ങി പുരട്ടി; ശരീരം മുഴുവൻ പാടുകൾ, മുന്നറിയിപ്പുമായി ഡോക്ടർമാർ
ഓൺലൈനിൽ നിന്ന് വാങ്ങിയ സ്കിൻ ക്രീം ഉപയോഗിച്ച സ്ത്രീ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ‘ചൈനീസ് പരമ്പരാഗത മരുന്ന്’ എന്ന് അവകാശപ്പെട്ട സ്കിൻ ക്രീം തുടർച്ചയായി 10 വർഷം ഉപയോഗിച്ച 40 വയസ്സുള്ള സ്ത്രീക്കാണ് ദുരനുഭവമുണ്ടായിരിക്കുന്നത്. കൂടുതൽ വായിക്കാം   മഞ്ചുനാഥ് ഹാരോഹള്ളി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഒരൊറ്റ നമ്പറിൽ നഷ്ടമായത് 33 കോടി; 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുഎഇയിൽ \“സ്വർണക്കട്ടി\“ നേടി പ്രവാസി ഇന്ത്യക്കാരൻ
ഒരു നമ്പറിന്റെ വ്യത്യാസത്തിൽ 1.5 കോടി ദിർഹമിന്റെ (ഏകദേശം 33 കോടിയിലേറെ രൂപ) ബിഗ് ടിക്കറ്റ് ഭാഗ്യം നഷ്ടപ്പെട്ട ഇന്ത്യക്കാരനായ പ്രവാസിക്ക് ഒടുവിൽ സന്തോഷ ദിനം. വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ കർണാടക ബെംഗളൂരു സ്വദേശി മഞ്ചുനാഥ് ഹാരോഹള്ളി (46) ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണക്കട്ടി സ്വന്തമാക്കി. കൂടുതൽ വായിക്കാം   ഷാജഹാൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അവധിക്ക് നാട്ടിൽ എത്തിയ യുവതിയെ എയർപോർട്ടിൽ നിന്ന് ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കെണിയൊരുക്കിയത് പണവും ഐഫോണും തിരിച്ചുനൽകാമെന്നു പറഞ്ഞ്
വിദേശത്തു നിന്ന് അവധിക്ക് വരികയായിരുന്ന യുവതിയെ പ്രലോഭിപ്പിച്ചു ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട്‌ ആലത്തൂർ എരിമയൂർ സ്വദേശി പുത്തൻവീട്ടിൽ ഷാജഹാനെ (40) കസബ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശിനിയുടെ പരാതിയിലാണു കേസെടുത്തത്. കൂടുതൽ വായിക്കാം   പ്രമോദ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

‘ഓ മൈ ഗോഡ്! ശരിക്കും?’; ‘ഭാഗ്യത്തിന്റെ ഡ്രൈവർ സീറ്റിൽ’ പ്രവാസി മലയാളി, യുഎഇയിൽ വളയം പിടിക്കുന്ന കൈകളിൽ ‘സ്വർണ ഭാഗ്യം’
വളയം പിടിക്കുന്ന കൈളിലേക്ക് വന്ന് ചേർന്നത് അപൂർവ ഭാഗ്യം. അബുദാബിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിക്ക് ഒടുവിൽ ഭാഗ്യസമ്മാനം. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ 43 വയസ്സുകാരനായ പ്രമോദിന് 1,20,000 ദിർഹം (ഏകദേശം 27 ലക്ഷം രൂപ) വിലമതിക്കുന്ന 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണക്കട്ടി സമ്മാനമായി ലഭിച്ചത്. കൂടുതൽ വായിക്കാം   മിഷാൽ മുഹമ്മദ്. ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

നോവിൻ ചിത്രം: ദുബായിൽ മലയാളിയുടെ ജീവനെടുത്തത് ‘ഏറ്റവും പ്രിയപ്പെട്ട ആകാശക്കാഴ്ച’, മിഷാൽ ഇനി വിങ്ങുന്ന ഓർമ
ആകാശത്തിലൂടെ പറന്നുയരുന്ന വിമാനങ്ങളോട് അടങ്ങാത്ത സ്നേഹമായിരുന്നു അവന്. അവയുടെ ചിത്രങ്ങൾ തന്റെ മൊബൈലിൽ ഒപ്പിയെടുക്കുക എന്നത് ആ 19 വയസ്സുകാരന്റെ വലിയ സന്തോഷമായിരുന്നു. ഒടുവിൽ, പറന്നുപോകുന്ന പ്രിയപ്പെട്ട വിമാനത്തിന്റെ ചിത്രം പകർത്താനുള്ള ശ്രമത്തിനിടെ കാൽതെറ്റി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആ ജീവിതം നിലച്ചു. കൂടുതൽ വായിക്കാം   തോമസ് ജോസഫ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജോലിക്ക് കയറുമ്പോൾ തന്നെ ലക്ഷങ്ങൾ ശമ്പളം, യുകെയിൽ മലയാളികൾക്ക് സാധ്യതകളുടെ \“കൂമ്പാരം\“; ഇത് വഴി തെറ്റി എത്തിയ \“ഫയര്‍\“ ജീവിതം
\“ഫയര്‍ ആന്‍ഡ് സേഫ്ടിയാണല്ലേ? ഇവിടെ ഇതിനു സ്‌പോണ്‍സര്‍ഷിപ്പൊക്കെ കിട്ടുമോ?\“ - പുച്ഛ ഭാവത്തോടെയാണ് പലരുടെയും ചോദ്യം. \“\“ഉം.. \“\“ എന്ന മൂളലില്‍ മറുപടി ഒതുക്കി ചിരിച്ചു വിഷയം മാറ്റിയില്ലേല്‍ പിന്നെയും കേള്‍ക്കേണ്ടി വരും ഇവിടുത്തെ ഫയര്‍ സാധ്യതകളുടെ കൂമ്പാരം. കൂടുതൽ വായിക്കാം   Representative Image. Image Credit : Gorodenkoff /Shutterstock.com

കാമുകിയുടെ മാതാപിതാക്കളുടെ പ്രീതി നേടുന്നതിന് ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ; യുവാവ് മരിച്ചു
ഭാരം കുറയ്ക്കുന്നതിനും കാമുകിയുടെ മാതാപിതാക്കളുടെ പ്രീതി നേടുന്നതിനുമായി ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ 36 വയസ്സുകാരനായ യുവാവ് മരിച്ചു. ശസ്ത്രക്രിയക്ക് ശേഷം പെട്ടെന്ന് ആരോഗ്യനില വഷളായതാണ് മരണത്തിലേക്ക് നയിച്ചത്. കൂടുതൽ വായിക്കാം

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം worldofbuzz എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്) English Summary:
Weekender: This article includes woman who experienced serious health problems after using a skin cream purchased online, also covers other news such as lottery winners, accidents and job opportunities.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157136