search

നിതീഷിന് ചിൽഡ്രൻസ് ഡേ: നിതീഷ് കുമാറിന്റെ ബാല്യം മുതൽ ഇന്നലെ ശിശുദിനത്തിൽ നേടിയ ജയം വരെയുള്ള യാത്ര

cy520520 Yesterday 11:13 views 792
  



നിതീഷ് അന്നു ചെറിയ കുട്ടിയാണ്. വീട്ടിൽ പ്രേതബാധയുണ്ടെന്നു സംസാരമായി. സഹോദരിയുടെ പാവയും അച്ഛന്റെ ചെരിപ്പും അമ്മയുടെ പാത്രവും ഉൾപ്പെടെ പലതും കാണാതാകുന്നു. നാട്ടിലെ മുങ്ങൽ വിദഗ്ധനായ പണ്ഡിറ്റ്ജി കിണറ്റിലിറങ്ങിയപ്പോൾ സകലതും പൊങ്ങി വന്നു. കാണാമറയത്തെ പ്രേതം നിതീഷ് കുമാറെന്നു വെളിവായി. അപ്പോഴും ശാന്ത സ്വഭാവക്കാരനായ നിതീഷ് ഒന്നും മിണ്ടിയില്ല. കുട്ടിക്കാലത്തെ ആ മിണ്ടാബുദ്ധിയാണ് രാഷ്ട്രീയത്തിലും നിതീഷിന്റെ ശൈലി.

  • Also Read എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്   


അദ്ദേഹത്തിലെ ‘അയ്യോ പാവത്തെ’ ലാലു പ്രസാദ് യാദവു പോലും പരിഹസിച്ചിട്ടുണ്ട്. ബിഹാർ രാഷ്ട്രീയത്തിന്റെ എല്ലാമായിരുന്ന ലാലുവിനെയും കുടുംബത്തെയും തീർത്തും അപ്രസക്തമാക്കുമ്പോഴും അയ്യോ പാവത്തെ പോലെയാണു ഈ 74കാരന്റെ നിൽപ്.  ‘ജംഗിൾരാജും സമുദായഭ്രാന്തും’ തലയ്ക്കുപിടിച്ചു നിന്ന ബിഹാറിനു പരിചിതമല്ലാത്ത ‘സുശാസൻ’ (സദ്ഭരണ) ആയിരുന്നു നിതീഷിന്റെ ലൈൻ. കുട്ടികളുടെ മനസ്സാണെന്നും അതുകൊണ്ടാണു പലയിടത്തും ചാടികളിക്കുന്നതെന്നും നിതീഷിനെ പരിഹസിക്കുന്നവരുണ്ട്.  

അച്ഛന്റെ പാഠം
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കല്യാൺബാഗയിലെ കർഷക കുർമി കുടുംബത്തിലെ ആയുർവേദ വൈദ്യനായ റാംലഖൻ സിങ്ങിനും പരമേശ്വരി ദേവിക്കും 1951–ലാണു നിതീഷ് പിറന്നത്. നിതീഷിന് ഒരു വയസ്സുള്ളപ്പോൾ കോൺഗ്രസുകാരനായ അച്ഛനെ ഭക്ത്യാർപുർ സീറ്റിലേക്ക് പരിഗണിച്ചതാണ്. പക്ഷേ, ലാൽ ബഹാദൂർ ശാസ്ത്രിയുടെ സഹോദരി സുന്ദരീദേവിക്കായി നേതൃത്വം വെട്ടി. 1957 ലും സീറ്റ് വാഗ്ദാനം ചെയ്തു വഞ്ചിച്ചതോടെ വിമതനായി. രാഷ്ട്രീയത്തിൽ തോറ്റുപോയ അച്ഛന്റെ കഥ കേട്ടുവളർന്ന നിതീഷ്, റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് വഴിപിടിച്ചു. നിതീഷ് എൻജിനീയറിങ് പഠിച്ചു.

  • Also Read ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും’   


ചാഞ്ചാട്ടം എന്ന കുട്ടിക്കളി

ദീർഘകാല രാഷ്ട്രീയ ജീവിതത്തിലെ ചഞ്ചാട്ടങ്ങളുടെ പേരിൽ നിതീഷിനെ ‘പാൽതുറാം’ എന്ന പരിഹസിക്കാറുണ്ട്. സഖ്യം മാറിയപ്പോഴും സദ്ഭരണക്കാരൻ എന്ന പേരു നിലനിർത്താൻ ശ്രദ്ധിച്ചു. ചിലപ്പോൾ ‘ദേശീയ മോഹം’ ഉയർന്നുവന്നു. അതിലൊന്നായിരുന്നു ഇന്ത്യാസഖ്യത്തിന്റെ പിറവിയിലേക്കു നയിച്ച നിതീഷിന്റെ നീക്കം. സഖ്യം രൂപമെടുത്തപ്പോൾ ബിജെപിയിലേക്കു ചാടി. ഇപ്പോൾ ചേർത്തുനിർത്തുന്ന നരേന്ദ്ര മോദിയെ വിമർശിച്ചുതള്ളിയ കാലവും നിതീഷിനുണ്ട്. 2008 ലെ പ്രളയകാലത്ത് മോദിയുടെ ഗുജറാത്ത് സർക്കാർ നൽകിയ 5 കോടി രൂപ മടക്കി നൽകിയാണു വർഗീയതയ്ക്കെതിരെ നിതീഷ് ശബ്ദിച്ചത്. ഇതോടെ, ലാലുവിന്റെ സ്വന്തമായ മുസ്‌ലിം വോട്ടർമാർക്കിടയിൽ നിതീഷ് ‘നല്ലകുട്ടി’യായി.

  • Also Read നിതീഷ് കുമാർ തന്നെയാകുമോ മുഖ്യമന്ത്രി? പോസ്റ്റിട്ട് ഡിലീറ്റ് ചെയ്ത് ജെഡിയു, ‘മഹാരാഷ്ട്ര’യ്ക്ക് ബിഹാറിൽ സാധ്യതയുണ്ടോ?   


കുട്ടിക്കളിയല്ല

കൃഷിയും റെയിൽവേയും അടക്കം കേന്ദ്രമന്ത്രി പദവികൾക്കുശേഷം നിതീഷ് മുഖ്യമന്ത്രി പദത്തിലെത്തിയിട്ടു രണ്ടു പതിറ്റാണ്ടോളമാകുന്നു. 2000 മാർച്ചിൽ 7 ദിവസവും 2005 മുതൽ തുടർച്ചയായും അദ്ദേഹം മുഖ്യമന്ത്രിയായി. ക്രമസമാധാനം തകർന്നിരുന്ന ബിഹാറിൽ പൊലീസ് പരിഷ്കരണം, ഗുണ്ടാസംഘങ്ങളെ തച്ചുതകർക്കൽ എന്നിവ നടപ്പാക്കിയത് നിതീഷ് കുമാറാണ്.

പെൺ‘കുട്ടികൾക്കായി’

9–ാം ക്ലാസിലെത്തിയ പെൺകുട്ടികൾക്കു നിതീഷ് സൈക്കിൾ നൽകി. സൈക്കിളിനു പകരം, മോട്ടർ സൈക്കിൾ തരുമെന്നു ലാലു പ്രഖ്യാപിച്ചെങ്കിലും അതേറ്റില്ല. അന്നു സൈക്കിളിൽ സ്കൂളിലേക്കു പോയ പെൺകുട്ടികൾ കുടുംബിനികളായി; നിതീഷിന്റെ വോട്ടർമാരും. അവർക്ക് അതിജീവനത്തിനുള്ള വഴികളൊരുക്കി. ക്ഷേമ പദ്ധതികളും രാഷ്ട്രീയ സ്ഥിരതയും വന്നതോടെ ലാലുകാലവും നിതീഷ്കാലവും കൃത്യമായി വേർതിരിക്കപ്പെട്ടു. ഗൃഹനാഥന്മാരുടെ കുടി നിർത്താൻ മദ്യനിരോധനം കൊണ്ടുവന്നു. വീട്ടുകാര്യം നോക്കുന്ന കാരണവരുടെ റോളിൽ ചെയ്യേണ്ടതെല്ലാം ‘ബാബു’ ചെയ്യുന്നുണ്ടെന്ന സാക്ഷ്യം കൂടിയാണ് ബിഹാറിലെ തിരഞ്ഞെടുപ്പുഫലം.

തോ‌ൽവിഭാരത്തിൽ മക്കൾ മഹാസഖ്യം

ന്യൂഡൽഹി ∙ ഇന്ത്യൻ രാഷ്ട്രീയത്തിലെ 2 പ്രധാന രാഷ്ട്രീയ കുടുംബങ്ങളുടെ പതാക വാഹകരായ 2 പേർ. ഒരാൾ സാക്ഷാൽ ജവാഹർലാൽ നെഹ്റുവിന്റെ പാരമ്പര്യം പേറുന്ന രാഹുൽ ഗാന്ധി. മറ്റൊരാൾ ബിഹാർ രാഷ്ട്രീയം ഒരുകാലത്ത് അടക്കിവാണ ലാലുപ്രസാദ് യാദവിന്റെ പിൻഗാമി തേജസ്വി യാദവ്. തുടർച്ചയായ തിരഞ്ഞെടുപ്പു തോൽവികളുടെ ഭാരത്തിലാണ് ഇരുവരും.  

രാഹുൽ ഗാന്ധി (55)

​രാഹുലിന്റെ ഇടപെടലുകൾക്കു വൻ ജനശ്രദ്ധ കിട്ടുന്നുണ്ടെങ്കിലും മികച്ചൊരു തിരഞ്ഞെടുപ്പു ജയം ഇപ്പോഴും അകലെ. പാർട്ടിക്കു കൂടുതൽ സ്വാധീനമുള്ള മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങൾ കൈവിട്ട ശേഷമുള്ള പ്രതീക്ഷ ബിഹാറിലെ ഭരണമാറ്റമായിരുന്നു. ഒരവസരം കൂടി നഷ്ടമായെങ്കിലും രാഹുലിന്റെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ കൂടുതൽ ചോദ്യമുണ്ടാകാൻ ഇടയില്ല. പാർട്ടി ശക്തമായ കേരളം, അസം എന്നിവിടങ്ങളിൽ അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ രാഹുലിനു തിരിച്ചുവരവിന് അവസരം ബാക്കിയെന്നു കോൺഗ്രസ് കരുതുന്നു.

തേജസ്വി യാദവ് (36)

​ക്രിക്കറ്ററാകാൻ മോഹിച്ചെങ്കിലും വലിയ ദൂരങ്ങൾ പിന്നിടാൻ കഴിയാതെ കുടുംബക്കരുത്തിൽ രാഷ്ട്രീയത്തിന്റെ എളുപ്പവഴി സ്വീകരിച്ചയാളാണു തേജസ്വി. 15 വർഷം മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ, ആ പദവി നോട്ടമിട്ടു നടത്തുന്ന ശ്രമങ്ങൾ പതിറ്റാണ്ടു പിന്നിട്ടു. 2015 ൽ എംഎൽഎയായി അരങ്ങേറി. മൂത്തമകൻ തേജ്പ്രതാപിനെയും പെൺമക്കളെയും മാറ്റിയാണു തേജസ്വിയിൽ ലാലു രാഷ്ട്രീയ പിൻഗാമിയെ കണ്ടത്.  തേജസ്വിയുടെ റാലികളിൽ യുവാക്കൾ സൃഷ്ടിച്ച പ്രകമ്പനം വോട്ടിൽ പ്രതിഫലിച്ചില്ല. 2029 ലെ ലോക്സഭ തിരഞ്ഞെടുപ്പിനു പാർട്ടിയെ ഒരുക്കുകയെന്നതാകും താൽക്കാലിക ലക്ഷ്യം. English Summary:
Nitish Kumar\“s Political Journey: Nitish Kumar\“s journey from childhood to his recent victory on Children\“s Day is remarkable. From his early days to his political career, Nitish Kumar has significantly impacted Bihar\“s political landscape with his unique style and governance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156852