search

എറണാകുളം – ബെംഗളൂരു വന്ദേഭാരത് ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കും; ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ

cy520520 Yesterday 11:13 views 219
  



തിരുവനന്തപുരം ∙ എറണാകുളം–ബെംഗളൂരു വന്ദേഭാരതിൽ ടിക്കറ്റ് ക്വോട്ട പുനഃക്രമീകരിക്കുമെന്നും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി മുതൽ കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നും റെയിൽവേ. ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർയുസിസി) യോഗത്തിലാണു അധികൃതർ ഇക്കാര്യമറിയിച്ചത്. നിലവിൽ എറണാകുളത്തു നിന്നു ടിക്കറ്റ് ലഭിക്കാതിരിക്കുകയും അതേ സമയം കോയമ്പത്തൂരിൽ നിന്നു ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന സ്ഥിതി ട്രെയിനിൽ ഉണ്ട്. ഇത് പരിഹരിക്കണമെന്നു ഡിആർയുസിസി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

  • Also Read ബെംഗളുരു വന്ദേഭാരതിന് കേരളത്തിൽ ടിക്കറ്റില്ല; പക്ഷേ കോയമ്പത്തൂർ ചെന്നാൽ ‘കൺഫേംഡ്’ ! റെയിൽവേയുടെ ന്യായം ‘ട്രെൻഡിങ്’   


16 കോച്ചുകളുള്ള മെമു സർവീസുകൾ ഡിവിഷനിൽ ആരംഭിക്കുക, മെമു സർവീസുകൾ പ്രതിദിനമാക്കുക, കോട്ടയം–രാമേശ്വരം, എറണാകുളം–പുതുച്ചേരി, തിരുവനന്തപുരത്തു നിന്നു പുതിയ ഹൈദരാബാദ് സർവീസ് എന്നിവ ആരംഭിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പുലർച്ചെയും വൈകിട്ടുമുള്ള ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുക, പാർക്കിങ് നിരക്ക് കുറയ്ക്കുക, മെമു ട്രെയിനുകൾ എക്സ്പ്രസായി ഓടിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു.  

നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനം നടപ്പാക്കണമെന്നും എറണാകുളം മാർഷലിങ് യാഡിൽ ടെർമിനൽ യാഥാർഥ്യമാക്കണമെന്നും അംഗങ്ങളായ പി.കൃഷ്ണകുമാർ, പോൾ ജെ.കെ.മാൻവട്ടം, അബ്ദുല്ല ആസാദ് എന്നിവർ ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗമായി അബ്ദുല്ല ആസാദിനെ നോമിനേറ്റ് ചെയ്തു. ഡിആർഎം ദിവ്യകാന്ത് ചന്ദ്രാകർ അധ്യക്ഷനായിരുന്നു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Vande Bharat Ticket Quota to Be Reorganized for Kerala Passengers: Vande Bharat ticket quota will be reorganized for the Ernakulam-Bangalore Vande Bharat train, and more tickets will be available for passengers from Kerala starting in January.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156852