തിരുവനന്തപുരം∙ എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെ കരിക്കകം സ്വദേശി ജെ.ആര്‍.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഇയ്ക്കു കൈമാറി. ആശുപത്രിയില്‍ അണുനശീകരണത്തിനുള്ള നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read ‘ലേബര്‍ റൂമില്‍ അണുബാധയുണ്ടാകില്ല, ഡിസ്ചാർജ് ചെയ്യുമ്പോൾ പനിയില്ലായിരുന്നു’; പ്രതികരിച്ച് എസ്എടി അധികൃതർ
ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികള്‍ ചികിത്സ തേടിയിരുന്നുവെന്നും അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. പ്രസവമുറിയില്‍നിന്ന് സാംപിള്‍ എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസള്‍ട്ടും നെഗറ്റീവ് ആണ്. ആ സാഹചര്യത്തില്‍ അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാന്‍ കഴിയില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.
Also Read പ്രസവശേഷം യുവതിയുടെ മരണം: ഭർത്താവിന്റെ മൊഴിയെടുത്തു; ‘ഗുരുതര ചികിത്സപ്പിഴവ് സംഭവിച്ചു, നടപടി വേണം’
ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീത മേനോനാണ് സമിതി അധ്യക്ഷ. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ.ലത, സര്‍ജറി വിഭാഗം മേധാവി എന്‍.എസ്.സജി കുമാര്‍, കോട്ടയം ഗവ.മെഡിക്കല്‍ കോളജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.ജൂബി ജോണ്‍ എന്നിവരാണ് അംഗങ്ങള്‍.
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
അതേസമയം, വീട്ടില്‍നിന്ന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും ആശുപത്രിയില്‍നിന്നു തന്നെയാണ് അണുബാധ ഉണ്ടായതെന്നാണു വിശ്വസിക്കുന്നതെന്നും ശിവപ്രിയയുടെ സഹോദരന്‍ ശിവപ്രസാദ് പറഞ്ഞു. റിപ്പോര്‍ട്ട് ഇങ്ങനെയേ വരൂ എന്നു പ്രതീക്ഷിച്ചതാണ്. സത്യം എന്താണെന്ന് അറിയുന്നതുവരെ നീതിക്കു വേണ്ടി പോരാടുമെന്നും ശിവപ്രസാദ് പറഞ്ഞു.
കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26നു ശിവപ്രിയയെ തിരികെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ ആണ് അണുബാധ കണ്ടെത്തിയത്. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും നവംബര്‍ 9ന് ഉച്ചയോടെ മരിക്കുകയായിരുന്നു. English Summary:
Shivapriya death investigation updates: The report suggests the infection source for the deceased woman couldn\“t be definitively traced to the hospital, while her family believes otherwise and intends to pursue justice.