ചെന്നൈ ∙ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരിൽ തകർന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപെട്ടു. താംബരം വ്യോമസേനാ താവളത്തിൽ നിന്നു പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Also Read തീപിടിച്ച് ചിതറിത്തെറിച്ചു തുർക്കിയുടെ സൈനിക വിമാനം; അപകട മുന്നറിയിപ്പുണ്ടായില്ല, ദുരൂഹമായി വിഡിയോ
വ്യോമസേനയുടെ ബേസിക് ട്രെയിനർ വിമാനമാണ് തകർന്നുവീണത്. പതിവ് പരിശീലന ദൗത്യത്തിനിടെയായിരുന്നു അപകടം. പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാൽ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. പിസി-7 പിലാറ്റസ് വിഭാഗത്തിൽപ്പെട്ട ട്രെയിനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
Also Read സാങ്കേതിക തകരാർ; വിമാനം ദേശീയപാതയിലിറക്കി, മുൻഭാഗം തകർന്നു, പൈലറ്റുമാർക്ക് പരുക്ക് - വിഡിയോ
അപകടത്തെ കുറിച്ച് കോർട്ട് ഓഫ് എൻക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പുറത്തിറിക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:
Indian Air Force Trainer Aircraft Crashes Near Chennai: Plane crash near Chennai involving an Indian Air Force trainer aircraft. The pilot ejected safely. Authorities have launched an investigation into the cause of the accident.