ആലപ്പുഴ ∙ ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിനു മുകളിൽ വീണു ഡ്രൈവർ മരിച്ച സംഭവത്തിൽ പാത നിർമിക്കുന്ന കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതു ഗുരുതരമായ സുരക്ഷാ വീഴ്ച. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയും താഴെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താതെയും നിർമാണം നടത്തി ഒരാളുടെ മരണത്തിന് ഇടയാക്കിയെന്നു കുറ്റപ്പെടുത്തിയാണു നിർമാണക്കമ്പനിയായ അശോക ബിൽഡ്കോണിനെതിരെ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്. അപകട സാധ്യതയുണ്ടെന്ന് അറിവുണ്ടായിട്ടും മുൻകരുതലുകളില്ലാതെ ഗർഡറുകൾ ഉയർത്തുന്ന ജോലി ചെയ്തതാണു മരണത്തിനിടയാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു.
Also Read മുഖ്യമന്ത്രി കുറിപ്പ് എഴുതിയിട്ടും വകുപ്പിൽ ‘കുടുങ്ങി’ ഫയലുകൾ
സുരക്ഷാ വീഴ്ചകൾ ഇങ്ങനെ .
∙ 30 അടിയോളം ഉയരമുള്ള തൂണുകൾക്കു മുകളിൽ 80 ടൺ ഭാരമുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുമ്പോഴും താഴെ റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ല. ദീർഘദൂര വാഹനങ്ങൾ വഴിതിരിച്ചുവിടണമെന്ന നിർദേശവും നടപ്പായില്ല.
∙നിർമാണം നടക്കുമ്പോൾ കരാർ കമ്പനി ജീവനക്കാരുടെയോ എൻജിനീയർമാരുടെയോ സാന്നിധ്യമില്ലായിരുന്നു.
∙ ലോഞ്ചിങ് ഗാൻട്രിക്കു പകരം ക്രെയിനുകൾ ഉപയോഗിച്ച് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ കൂടുതൽ സുരക്ഷ ഒരുക്കേണ്ടതാണ്. അതുണ്ടായില്ല.
∙ അപകടമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയില്ല. അപകട സ്ഥലത്ത് നിർമാണ സാമഗ്രികൾ കൂടിക്കിടന്നതിനാൽ ഗർഡർ ഉയർത്തിമാറ്റുന്നതിന് ക്രെയിൻ കൊണ്ടുവരാൻ സാധിച്ചില്ല. നിർമാണ സാമഗ്രികളെല്ലാം നീക്കി ക്രെയിൻ എത്തിച്ചു ഗർഡറുകൾ ഉയർത്തിമാറ്റിയപ്പോഴേക്കും 4 മണിക്കൂർ ആയിരുന്നു. കാബിനുള്ളിൽ ഞെരിഞ്ഞമർന്ന നിലയിൽ രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത് അതിനു ശേഷമാണ്.
മോട്ടർ വാഹനവകുപ്പ് മുൻകൂട്ടി പറഞ്ഞു: ‘ഗർഡർ വീണാൽ ദുരന്തം’; മുന്നറിയിപ്പ് റിപ്പോർട്ട് അവഗണിച്ചു
മോട്ടർ വാഹനവകുപ്പ് കലക്ടർക്കു റിപ്പോർട്ട് നൽകിയത് മേയ് 23ന്
ആലപ്പുഴ ∙ ഉയരപ്പാത പണിയാൻ കോൺക്രീറ്റ് ഗർഡറുകൾ സുരക്ഷാ മുൻകരുതൽ ഇല്ലാതെ സ്ഥാപിക്കുന്നതു വലിയ അപകടങ്ങൾക്കു കാരണമാകുമെന്ന മുന്നറിയിപ്പുമായി മോട്ടർ വാഹനവകുപ്പ് കലക്ടർക്കു മേയ് 23നു റിപ്പോർട്ട് നൽകിയിരുന്നു.
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
ഗർഡറുകൾ താഴേക്കു വീണ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതു തടയാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ വിലങ്ങനെ 15 അടി താഴെയായി ഇരുമ്പ് ബീമുകൾ സ്ഥാപിക്കണമെന്നായിരുന്നു പ്രധാന ശുപാർശ. നിർമാണത്തിനിടെ ഗർഡറുകൾ താഴെ വീണാലും ഈ ക്രോസ് ബീമുകളിൽ തട്ടി നിൽക്കും.
ഗർഡറുകൾ ഉയർത്തുന്ന സമയത്ത് ഈ റൂട്ടിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ മേയ് 23നു സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയുണ്ടായില്ല. മോട്ടർ വാഹനവകുപ്പ് ഇന്നലെ അപകട സ്ഥലത്തു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയാണു റിപ്പോർട്ട്. English Summary:
MVD\“s \“Disaster\“ Warning Ignored Before Deadly Girder Fall on Kerala Highway; Company Charged