മലയാളത്തിൽ എഴുതുന്ന കോളജ് വിദ്യാർഥികൾക്കുള്ള മനോരമ യുവ– ഹോർത്തൂസ് തിരക്കഥാമത്സരത്തിൽ അബ്ദുള്ള ഹാരിക്ക് ഒന്നാം സമ്മാനം (30,000 രൂപയും പ്രശസ്തിപത്രവും). അഖിൽ പി. ഡേവിഡ് രണ്ടാം സ്ഥാനവും (20,000 രൂപ), ശ്രുതിൽ മാത്യു മൂന്നാം സ്ഥാനവും (15,000 രൂപ) നേടി. മിഥുൻ ശങ്കർ പ്രസാദ് പ്രത്യേക പരാമർശത്തിന് (10,000 രൂപ) അർഹനായി.
- Also Read മുഖ്യമന്ത്രി കുറിപ്പ് എഴുതിയിട്ടും വകുപ്പിൽ ‘കുടുങ്ങി’ ഫയലുകൾ
സംവിധായകരും തിരക്കഥാകൃത്തുക്കളുമായ ആനന്ദ് ഏകർഷി, വിനോദ് കൃഷ്ണ, തിരക്കഥാകൃത്തും അഭിനേത്രിയുമായ ശാന്തി മായാദേവി എന്നിവരാണു വിജയികളെ കണ്ടെത്തിയത്. English Summary:
Manorama Yuva – Hortus: Abdullah Hari Wins Manorama Yuva – Hortus Campus Screenplay Award |