തിരുവനന്തപുരം ∙ മന്ത്രിസഭയിൽ സമർപ്പിക്കാനായി മുഖ്യമന്ത്രി നിർദേശിച്ച പല ഫയലുകളും വകുപ്പുകളിൽ കുടുങ്ങിക്കിടക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തീരുമാനമെടുക്കേണ്ടതായിരുന്നു പല ഫയലുകളും. എന്നാൽ, തിരഞ്ഞെടുപ്പിനു മുൻപ് നടന്ന മന്ത്രിസഭാ യോഗങ്ങളിലൊന്നും ഇൗ ഫയലുകൾ എത്തിയില്ല.
- Also Read ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ അറസ്റ്റ് ഉടൻ; തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാർട്ടിക്ക് വലിയ ക്ഷീണമെന്ന് നേതാക്കൾ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപെങ്കിലും ഫയലുകൾ മന്ത്രിസഭാ യോഗത്തിലെത്തിച്ചു തീരുമാനമെടുക്കുന്നതിനു വേണ്ടി ഫയലുകൾ അടിയന്തരമായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
സുപ്രധാന വിഷയങ്ങളും വകുപ്പുകൾ തമ്മിൽ തർക്കമുള്ളതും കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധവുമായതുമായ ശുപാർശകളാണു പൊതുവേ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തുന്നത്. ഫയൽ ആദ്യം മുഖ്യമന്ത്രിക്കു മുന്നിൽ എത്തുമ്പോൾ അദ്ദേഹമാണ് ആവശ്യമായ മാറ്റങ്ങളോടെ മന്ത്രിസഭയിൽ സമർപ്പിക്കാൻ ആവശ്യപ്പെടുക. ഇതോടെ ഫയൽ വകുപ്പിലേക്കു തിരിച്ചുപോകും. ഇവ, വകുപ്പിൽനിന്ന് ചീഫ് സെക്രട്ടറി വഴിയാണ് മന്ത്രിസഭയിൽ എത്തേണ്ടത് . ഇത്തരത്തിൽ മുഖ്യമന്ത്രി കുറിപ്പെഴുതി വകുപ്പുകളിലേക്കു തിരികെപ്പോയ ഫയലുകളാണ് പിന്നീട് വെളിച്ചം കാണാത്തത്.
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
വിവിധ വകുപ്പുകൾക്കു കീഴിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തൽ, വാഹനങ്ങൾ വാങ്ങൽ, ടെൻഡർ അംഗീകരിക്കൽ തുടങ്ങി ഒട്ടേറെ ഫയലുകളാണു മന്ത്രിസഭയുടെ തീരുമാനം കാത്തുകിടക്കുന്നത്. ഫെബ്രുവരിയിലും ജൂണിലും ഫയലുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും വകുപ്പുകളിൽനിന്നു കാര്യമായി പ്രതികരണം ഉണ്ടായില്ല. അതിനാൽ, ഓരോ വകുപ്പും അവർ മന്ത്രിസഭയിലേക്കു സമർപ്പിക്കാനുള്ള ഫയലുകളുടെ പട്ടിക കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. English Summary:
Kerala: Files Stuck in Departments Despite Chief Minister\“s Cabinet Directive |