അരൂര്‍ തുറവൂർ ഫ്ലൈ ഓവർ നിർമാണ സ്ഥലത്തുണ്ടായ അപകടമാണ് ഇന്നത്തെ പ്രധാന വാർത്ത. ഫ്ലൈ ഓവർ നിർമാണത്തിനിടെ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി പിക്കപ്പ് വാനിന് മുകളിൽ പതിച്ച് ഡ്രൈവർ മരണപ്പെട്ടു. ഡൽഹി സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ. ഉമർ തന്നെയാണെന്ന ഡിഎൻഎ പരിശോധന ഫലം നിര്‍ണായകമായി. യുഎസിൽ 43 ദിവസത്തെ അടച്ചുപൂട്ടൽ അവസാനിച്ചെന്നത് വാർത്തകളിൽ ശ്രദ്ധേയമായി. കേരളത്തിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയെ സമീപിച്ചതും പ്രധാന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് ഒരാൾ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്.
ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായി മാധ്യമ റിപ്പോർട്ടുകൾ. അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചതായി അധികൃതർ പറഞ്ഞു.
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
43 ദിവസത്തെ ‘ഷട്ട്‌ഡൗണി’നുശേഷം യുഎസ് പ്രവർത്തനം തുടങ്ങി. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി ഒപ്പുവച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിനിടെയുള്ള സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ എസ്‌ഐആര്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ അവിടെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി വാക്കാൽ ആരാഞ്ഞു.
ചലച്ചിത്ര സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി. വിനുവിനെ മേയർ സ്ഥാനാർഥിയായി കോൺഗ്രസ് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ സ്ഥിരീകരണമായത്. English Summary:
Todays Recap: 13-11-2025